കണ്ണൂർ: ' ജാതി കൊണ്ടും മതം കൊണ്ടു ഞാൻ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ? നബി എന്നും മഹാദേവൻ എന്നും പൊന്മല വാഴുന്ന മുത്തപ്പൻ എന്നും വേർതിരിവില്ല നമുക്ക്' ഈ വാചകം ഈയടുത്തിടെ മുത്തപ്പൻ കോലധാരി ഒരു മുസ്ലിം സ്ത്രീയോട് പറഞ്ഞതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായ ഒരു വീഡിയോ. മുത്തപ്പന് ഈ വാചകം കേട്ട് കരയുന്ന തൊട്ടടുത്തായി ഒരു പെൺകുട്ടിയും മുത്തപ്പന്റെ മലയനും.

നവ മാധ്യമങ്ങളിൽ തരംഗമായ മുത്തപ്പനും, അന്യമതസ്ഥ ഭക്തയും തമ്മിലുള്ള സംഭാഷണം കണ്ണുനിറഞ്ഞ് കണ്ടവരാണ് ആളുകൾ. ആ മുത്തപ്പനെ അരങ്ങിലെത്തിച്ചത് ആരാണെന്ന അന്വേഷണം എത്തിച്ചേർന്നത് കരിവെള്ളൂർ വെള്ളച്ചാലിലെ സനിൽ പെരുവണ്ണാൻ എന്ന 37 വയസ്സുകാരനിലാണ്. ചെറുവത്തൂർ പടന്ന കടപ്പുറത്തെ ബാലകൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മുത്തപ്പൻ ആ സ്ത്രീയോട് സംസാരിക്കുന്ന ആ വീഡിയോ എടുത്തത്. ഈ മുത്തപ്പന്റെ വാചകം ഇന്നത്തെ സമൂഹത്തിൽ വളരെ പ്രസക്തമാണ് ജാതിയുടെയും മതത്തിനെയും പേരിൽ പരസ്പരം കുറ്റപ്പെടുത്തുന്ന ആളുകൾ ഉള്ള ഈ സമൂഹത്തിൽ ഇത്തരത്തിൽ ഒരു കാഴ്ച വളരെ അപൂർവമാണ്.

ഒരു മുസ്ലിം സ്ത്രീയോട് എല്ലാ ജാതിയും ഒന്നല്ലേ എന്ന് സംസാരിച്ച് വയറലായ മുത്തപ്പൻ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഈ മുത്തപ്പൻ കോലധാരി സനൽ പെരുവണ്ണാൻ അധികം ആളുകളോട് സംസാരിക്കാത്ത ഒരാളാണ് സനൽ പെരുവണ്ണാൻ. കോലധാരി ആയിക്കഴിഞ്ഞാൽ മറ്റൊരാളായി മാറും. കുടുംബമായി പിന്തുടർന്ന് വരുന്ന കുലത്തൊഴിൽ ആണ് സനൽ പെരുവണ്ണാന് തെയ്യം എന്നത്. തെയ്യക്കോലം അഴിച്ചു വച്ചാൽ താനും വളരെ സാധാരണയിൽ സാധാരണക്കാരനാണെന്നും സനൽ പെരുമണ്ണ മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നു.

മുത്തപ്പൻ കെട്ടിയാടി സനൽ പെരുവണ്ണാൻ മുസ്ലിം സ്ത്രീയോട് സംസാരിച്ചത് അദ്ദേഹത്തിന്റെ വായനയിലും മറ്റുമുള്ള അറിവിനാൽ കൂടിയാണ്. കോലം കെട്ടിയാൽ ഒരു സാധാരണ മനുഷ്യന് അപ്പുറം നമ്മൾ സംസാരിക്കുന്നതിന് ഒക്കെ ഒരു അസാധാരണമായ തന്മയത്വം കൈവരുമെന്നും ആ സമയത്ത് ദൈവം ഉള്ളിൽ തോന്നിച്ചത് ആവാമെന്ന് സനൽ പെരുവണ്ണാൻ പറയുന്നു. ജാതി എന്നതും മതം എന്നതും മനുഷ്യൻ സൃഷ്ടിച്ച അതിർവരമ്പുകൾ ആണെന്നും ദൈവത്തിന് അങ്ങനെയുള്ള വേർതിരിവുകൾ ഒന്നും ഇല്ല എന്നും സനൽ പെരുവണ്ണാൻ പറയുന്നു.

വീഡിയോ വൈറൽ ആയതിൽ നല്ല സന്തോഷമുണ്ട് എന്നും അപ്രതീക്ഷിതമായ പ്രശസ്തി തന്നെ തേടിയെത്തിയതിൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നും അദ്ദേഹം പറയുന്നു. ഈ വീഡിയോ കണ്ട ശേഷം പലസ്ഥലങ്ങളിലും പലരും വിളിച്ച് സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. പൊതുവേ ഒരാളോട് പോലും സംസാരിക്കാൻ മടിയുള്ള ഒരാളാണ് സനൽ പെരുവണ്ണാൻ. സ്റ്റേജിൽ കയറുമ്പോൾ തന്നെ കയ്യും കാലും വിറയ്ക്കും എന്നാൽ മുത്തപ്പൻ ആയോ മറ്റു തെയ്യം വേഷവും അണിഞ്ഞാൽ സംസാരിക്കാൻ ഭയമില്ല എന്നും ഉള്ളിൽ നിന്നുതന്നെ ഒരു ധൈര്യം ഉടലെടുക്കും എന്നും സനൽ പെരുവണ്ണാൻ പറയുന്നു.

ഇതുവരെ മുത്തപ്പൻ കളിക്കാനായി സനൽ പെരുവണ്ണാൻ കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും പോയിട്ടുണ്ട്. കേരളത്തിന് പുറത്തും അദ്ദേഹം മുത്തപ്പൻ കെട്ടിയാടിയിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് സനൽ പെരുവണ്ണാന്റെ കുടുംബം. കാസർകോടുകാരനാണ് സനൽ പെണ്ണാണെങ്കിൽ തെയ്യം തുടങ്ങിക്കഴിഞ്ഞാൽ മിക്ക സമയങ്ങളിലും കണ്ണൂർ ജില്ലയിൽ ആണ് അദ്ദേഹം ഉണ്ടാവുക.