- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ രംഗം ചിത്രീകരിച്ചപ്പോൾ താൻ സ്‌കിൻ സ്യൂട്ട് ധരിച്ചിരുന്നു; ആരും സദാചാരത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ട; സംസ്‌കാരം എന്താണെന്ന് എനിക്കറിയാം; അതിന് നിരക്കാത്ത രീതിയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല; പ്രചരിക്കുന്ന നഗ്ന ദൃശ്യങ്ങളിൽ സഞ്ജന ഗൽറാണിക്ക് പറയാനുള്ളത്
ബംഗളൂരു: തന്റെ നഗ്‌നദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതിനെതിരെ തെന്നിന്ത്യൻ നടിയും നിക്കി ഗൽറാണിയുടെ സഹോദരിയുമായ സഞ്ജന ഗൽറാണി രംഗത്ത്. ആ വീഡിയോ തന്റേതല്ലെന്നും പ്രചരിക്കുന്ന രംഗം കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും സഞ്ജന പറഞ്ഞു. ആ രംഗം ചിത്രീകരിച്ചപ്പോൾ താൻ സ്‌കിൻ സ്യൂട്ട് ധരിച്ചിരുന്നുവെന്നും ആരും സദാചാരത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടെന്നും സഞ്ജന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗൽറാണി. മോഹൻലാൽ ചിത്രം കാസനോവയിൽ സഞ്ജന ഗൽറാണി അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം എന്താണെന്ന് എനിക്കറിയാം. അതിന് നിരക്കാത്ത രീതിയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. അതേസമയം ബോൾഡ് ആയി അഭിനയിക്കാൻ ഇഷ്ടപ്പെടുന്നവളാണ് താൻ. ഇനിയും അതു തന്നെ തുടരം. സഞ്ജന പറഞ്ഞു. തന്റെ പേര് പറഞ്ഞ് ആ വീഡിയോ ഓൺലൈനിലൂടെ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ പേരിൽ തന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സഞ്ജന പ്രതികരിച്ചു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കന്നഡ ചി
ബംഗളൂരു: തന്റെ നഗ്‌നദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതിനെതിരെ തെന്നിന്ത്യൻ നടിയും നിക്കി ഗൽറാണിയുടെ സഹോദരിയുമായ സഞ്ജന ഗൽറാണി രംഗത്ത്.
ആ വീഡിയോ തന്റേതല്ലെന്നും പ്രചരിക്കുന്ന രംഗം കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും സഞ്ജന പറഞ്ഞു. ആ രംഗം ചിത്രീകരിച്ചപ്പോൾ താൻ സ്‌കിൻ സ്യൂട്ട് ധരിച്ചിരുന്നുവെന്നും ആരും സദാചാരത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടെന്നും സഞ്ജന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗൽറാണി. മോഹൻലാൽ ചിത്രം കാസനോവയിൽ സഞ്ജന ഗൽറാണി അഭിനയിച്ചിട്ടുണ്ട്.
സംസ്‌കാരം എന്താണെന്ന് എനിക്കറിയാം. അതിന് നിരക്കാത്ത രീതിയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. അതേസമയം ബോൾഡ് ആയി അഭിനയിക്കാൻ ഇഷ്ടപ്പെടുന്നവളാണ് താൻ. ഇനിയും അതു തന്നെ തുടരം. സഞ്ജന പറഞ്ഞു. തന്റെ പേര് പറഞ്ഞ് ആ വീഡിയോ ഓൺലൈനിലൂടെ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ പേരിൽ തന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സഞ്ജന പ്രതികരിച്ചു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കന്നഡ ചിത്രം ദണ്ഡുപാളയ ടുവിലെ ദൃശ്യങ്ങളാണ് ചോർന്നത്. സെൻസർ ബോർഡ് നീക്കം ചെയ്ത ഈ രംഗങ്ങളാണ് പുറത്തുവന്നത്. കർണാടകയിലെ കുപ്രസിദ്ധമായ ദണ്ഡുപാളയ അധോലോകസംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദണ്ഡുപാളയ ടു. ഒരാഴ്‌ച്ച മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി അണിയറ പ്രവർത്തകർ തന്നെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് ആരോപണമുണ്ട്.
സിനിമയ്ക്ക് പ്രമേയമായ ഗുണ്ടാസംഘവുമായുള്ള നിയമപോരാട്ടങ്ങൾ വഴിയും നായികാനടിമാരായ സഞ്ജനയും പൂജാ ഗാന്ധിയും തമ്മിലുള്ള തർക്കങ്ങളുടെ പേരിലുമാണ് നേരത്തെ ചിത്രം ചർച്ചയായത്.