- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജയ് ദത്ത് വീണ്ടും ജയിലിലേക്കോ? ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജയിൽ മോചിതനായതെങ്ങനെ? വിശദീകരണം തേടി ബോംബേ ഹൈക്കോടതി: ചട്ടലംഘനമുണ്ടെങ്കിൽ സഞ്ജയ് ദത്തിനെ തിരികെ ജയിലിലേക്കെയക്കുമെന്ന് സർക്കാർ
മുംബൈ: കാലാവധി പൂർത്തിയാക്കാതെ സഞ്ജയ് ദത്ത് ജയിൽ മോചിതനായതിൽ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം തേടി. അതേസമയം ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കിൽ താരത്തിന് ജയിലിലേക്കു തന്നെ തിരിച്ചു പോകേണ്ടി വരുമെന്ന് മഹാരാഷ്ട്ര സർക്കാർ. നല്ല നടപ്പു പരിഗണിച്ചാണ് അഞ്ചുവർഷത്തെ ശിക്ഷ പൂർത്തിയാകുന്നതിന് എട്ടുമാസം മുമ്പ് ദത്ത് ജയിൽ മോചിതനായത്. എന്നാൽ ദത്തിന്റെ മോചനം നിയമവിധേയമായല്ല നടന്നതെങ്കിൽ, തിരികെ ജയിലിൽ അടയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ശിക്ഷാകാലാവധി മുഴുവനായി അനുഭവിക്കുന്നതിന് മുമ്പ് സഞ്ജയ്ദത്ത് ജയിൽ മോചിതനായ വിഷയത്തിൽ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരണം നൽകിയത്. നല്ല നടപ്പ് അനുവദിക്കാൻ അടിസ്ഥാനമായ കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലാണ്് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ കാലാവധിക്കുള്
മുംബൈ: കാലാവധി പൂർത്തിയാക്കാതെ സഞ്ജയ് ദത്ത് ജയിൽ മോചിതനായതിൽ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം തേടി. അതേസമയം ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കിൽ താരത്തിന് ജയിലിലേക്കു തന്നെ തിരിച്ചു പോകേണ്ടി വരുമെന്ന് മഹാരാഷ്ട്ര സർക്കാർ.
നല്ല നടപ്പു പരിഗണിച്ചാണ് അഞ്ചുവർഷത്തെ ശിക്ഷ പൂർത്തിയാകുന്നതിന് എട്ടുമാസം മുമ്പ് ദത്ത് ജയിൽ മോചിതനായത്. എന്നാൽ ദത്തിന്റെ മോചനം നിയമവിധേയമായല്ല നടന്നതെങ്കിൽ, തിരികെ ജയിലിൽ അടയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ശിക്ഷാകാലാവധി മുഴുവനായി അനുഭവിക്കുന്നതിന് മുമ്പ് സഞ്ജയ്ദത്ത് ജയിൽ മോചിതനായ വിഷയത്തിൽ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരണം നൽകിയത്.
നല്ല നടപ്പ് അനുവദിക്കാൻ അടിസ്ഥാനമായ കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലാണ്് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ കാലാവധിക്കുള്ളിൽ തന്നെ പല കാരണങ്ങളുടെ പേരിൽ ദത്തിന് ഇടയ്ക്കിടയ്ക്ക് ജയിലിനു പുറത്തെത്താൻ അനുമതി ലഭിച്ചിരുന്നു. ഇത് വി ഐ പി പരിഗണനയാണെന്ന് ആരോപണം ഉയർന്നിരുന്നു.