- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിത് ശർമ്മ റീഹാബ് കഴിഞ്ഞ് മടങ്ങിയപ്പോൾ എൻസിഎയിലേക്ക് വിളിപ്പിച്ചത് സഞ്ജുവിനെ; ബിസിസിഐയുടെ ശാരീരിക ക്ഷമതാ പരീക്ഷയും പാസായി; രഞ്ജി ട്രോഫി ടീമിലെ സ്ഥാനം നഷ്ടം ഇരട്ടി മധുരമായി ഇന്ത്യൻ ടീമിലേക്കുള്ള വിളി; ദ്രാവിഡിന്റെ പ്രീതിയിൽ സഞ്ജു വീണ്ടും ഇന്ത്യൻ തൊപ്പി അണിയുമ്പോൾ
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും മലയാളി താരം സഞ്ജു സാംസണിൽ പ്രതീക്ഷ വെക്കുന്നുവെന്നും. സഞ്ജുപോലും അറിയാതെ അദ്ദേഹത്തിന്റെ കായിക ജീവിതത്തിൽ ഉണ്ടായ ഒരു നിർണ്ണായക നീക്കത്തെയും കുറിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 9 ന് മറുനാടൻ വാർത്ത നൽകിയിരുന്നു. രോഹിത് ശർമ്മയ്ക്ക് ശേഷം അപ്രതീക്ഷിതമായി സഞ്ജുവിനെ എൻസിഎയിലേക്ക് വിളിപ്പിച്ചതായിരുന്നു ആ നീക്കം.കേരള രഞ്ജിട്രോഫി ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടുത്തി റിഹാബിലേക്ക് പോയ സഞ്ജുവിന് ഇപ്പോൾ ഇരട്ടി മധുരമായിരിക്കുകയാണ് ശ്രീലങ്കക്കെതിരായ ടി 20 ടീമിലെ സ്ഥാനം.
ദേശീയ ടീമിലെ അംഗങ്ങളെയാണ് സാധാരണ റീഹാബിൽ പ്രവേശിപ്പിക്കുന്നത്.നാഷണൽ ടീമിൽ കളിക്കുന്ന ഒരു താരത്തിന് ശാരീരികവും മാനസീകവുമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ കളിക്കളത്തിലെ പ്രകടനത്തെ ബാധിക്കുമ്പോഴാണ് ആ താരത്തെ റീഹാബിലേക്ക് പ്രവേശിപ്പിക്കുന്നത്.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് സഞ്ജുവിന് മുൻപ് റിഹാബ് കഴിഞ്ഞ് പുറത്തിറങ്ങിയ താരം.ക്യാപ്റ്റനായി എത്തുന്നത് മുൻപ് അദ്ദേഹത്തിന് ശാരീരികവും മാനസീകവുമായ ഉണർവ് ഉണ്ടാക്കുകയായിരുന്നു പരിശീലനത്തിന് പിന്നിലെ ലക്ഷ്യം.
ഇതിന് തൊട്ട് പിന്നാലെയാണ് സഞ്ജുവിനെ റീഹാബിലേക്ക് വിളിച്ചത്.ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഈ നീക്കമാണ് സഞ്ജുവിനെ വീണ്ടും ചർച്ചകളിൽ നിറയ്ക്കുന്നത്. സഞ്ജുവിന് പോലും വ്യക്തമായ ധാരണയില്ലാത്ത ഈ നീക്കം എന്തിനാണെന്ന ആകാംഷയിലായിരുന്നു ആരാധകരും.അതിനുള്ള ഉത്തരമാണ് ഇന്നത്തെ ടീം പ്രഖ്യാപനത്തിലുടെ ലഭിച്ചിരിക്കുന്നത്.രാഹുൽ ദ്രാവിഡിന്റെ ഇഷ്ടവും സഞ്ജുവിന് ഗുണകരമാകുന്നുണ്ട്.
ദ്രാവിഡ് ഇന്ത്യൻ കോച്ച് സ്ഥാനത്തേക്ക് വന്നപ്പോൾ സഞ്ജുവിനെ വീണ്ടും രാകി മിനുക്കിയെടുത്ത് ടീമിന്റെ ഭാഗമാക്കാനായിരുന്നു നീക്കം.തന്നെ വിമർശിച്ചവർക്ക് മറുപടി കൊടുക്കുവാനുള്ള സുവർണ്ണാവസരമാണ് സഞ്ജുവിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.ഇപ്പോൾ മൂന്നു ഫോർമാറ്റിലും വിക്കറ്റ് കീപ്പറായി തുടരുന്നത് ഋഷഭ് പന്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ തെരഞ്ഞെടുക്കാൻ ടീം തയ്യാറാകുന്നതും.
റീഹാബിൽ നവീകരിച്ച മനസും ശരീരവുമായി അത്യുഗ്രൻ ഫോമോടെ ഇന്ത്യൻ ടീമിലേക്ക് നടന്നു കയറുന്ന കാഴ്‌ച്ചകൾ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും കേരള ക്രിക്കറ്റും.തന്റെ വിമർശകർക്ക് ബാറ്റിങ്ങിലുടെയും കീപ്പിങ്ങിലുടെയും കൃത്യമായ മറുപടി നൽകാനും ടീമിലെ സ്ഥാനം നിലനിർത്താനുമുള്ള സുവർണ്ണാവസരമാണ് സഞ്ജുവിന് ലഭിക്കുന്നത്.ഫെബ്രുവരി 24നാണ് ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്.
മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയാണ് ആദ്യം നടക്കുക. പിന്നാലെ രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പര. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 24ന് ലക്‌നൗവിൽ നടക്കും. രണ്ടും മൂന്നും മത്സരങ്ങൾ ഫെബ്രുവരി 26, 27 തീയതികളിലായി ധരംശാലയിലും അരങ്ങേറും. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മാർച്ച് നാലു മുതൽ എട്ടു വരെ മൊഹാലിയിലാണ്. രണ്ടാം ടെസ്റ്റ് മാർച്ച് 12 മുതൽ 16 വരെ ബെംഗളൂരുവിലും നടക്കും. ബെംഗളൂരുവിലെ രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ െടസ്റ്റാണെന്ന പ്രത്യേകതയുമുണ്ട്.
സ്പോർട്സ് ഡെസ്ക്