- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഞ്ചാവെഡ്ഡിങ്! മതത്തിന്റെ വേലികെട്ട് തകർക്കാൻ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം സിമ്പിൾ; പരമ്പരാഗത ശൈലിയിൽ താലികെട്ട്; പിന്നെ ജീവിത പങ്കാളിക്കൊപ്പം സെൽഫിയെടുക്കൽ; പഞ്ചനക്ഷത്ര ഹോട്ടലിലെ വിവാഹത്തിൽ നിറഞ്ഞത് ലാളിത്യം; ഇനി രാഹുൽ ദ്രാവിഡ് അടക്കമുള്ളവരെത്തുന്ന അത്യുഗ്രൻ വിവാഹപാർട്ടി; കേരളാ ക്രിക്കറ്റിലെ വണ്ടർ ബോയി ജീവിതത്തിന്റെ പുതു ഇന്നിങ്സിലേക്ക്; ചാരുവിന് സഞ്ജു സ്വന്തമായത് ഇങ്ങനെ
തിരുവനന്തപുരം: അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ സഞ്ജുവും ചാരുലതയും ഒന്നായി. മാർ ഇവാനിയോസ് കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയത്തിന് കോവളത്ത് സ്വപ്‌ന സഫാല്യം. രഞ്ജി ട്രോഫി മത്സരത്തിന്റെ ഇടവേളയിലാണ് മിന്നികെട്ട്. മതപരമായ ചടങ്ങെല്ലാം ഒഴിവാക്കി സിമ്പിൾ താലികെട്ട്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം. ഫോട്ടോ ഷൂട്ടിന് ശേഷം ചെറു ഭക്ഷണം. ഇനി താരങ്ങൾക്കായുള്ള വിരുന്നു. മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് അടക്കമുള്ളവർ സഞ്ജുവിനെ ആശിർവദിക്കാൻ തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. '2013 ഓഗസ്റ്റ് 22 11:11 പിഎമ്മിന് ഞാൻ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതൽ ഇന്നുവരെ അഞ്ചു വർഷത്തോളം ഞാൻ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാൻ. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാൽ പരസ്യമായി ഞങ്ങൾക്ക് ഒരുമിച്ച് നടക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതൽ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാർ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക
തിരുവനന്തപുരം: അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ സഞ്ജുവും ചാരുലതയും ഒന്നായി. മാർ ഇവാനിയോസ് കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയത്തിന് കോവളത്ത് സ്വപ്‌ന സഫാല്യം. രഞ്ജി ട്രോഫി മത്സരത്തിന്റെ ഇടവേളയിലാണ് മിന്നികെട്ട്. മതപരമായ ചടങ്ങെല്ലാം ഒഴിവാക്കി സിമ്പിൾ താലികെട്ട്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം. ഫോട്ടോ ഷൂട്ടിന് ശേഷം ചെറു ഭക്ഷണം. ഇനി താരങ്ങൾക്കായുള്ള വിരുന്നു. മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് അടക്കമുള്ളവർ സഞ്ജുവിനെ ആശിർവദിക്കാൻ തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.
'2013 ഓഗസ്റ്റ് 22 11:11 പിഎമ്മിന് ഞാൻ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതൽ ഇന്നുവരെ അഞ്ചു വർഷത്തോളം ഞാൻ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാൻ. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാൽ പരസ്യമായി ഞങ്ങൾക്ക് ഒരുമിച്ച് നടക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതൽ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാർ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം.'-ഇതായിരുന്നു പ്രണയം അറിയിച്ച് സഞ്ജു ഫെയ്‌സ് ബുക്കിലെഴുതിയ കുറിപ്പ്.
കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും വിരുന്ന് ഒരുക്കിയിട്ടുണ്ട്. മാർ ഇവാനിയോസ് കോളജിൽ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്നു ചാരുലത. ഡൽഹി പൊലീസിലെ മുൻ ഫുട്‌ബോൾ താരം കൂടിയായിരുന്ന സാംസൺ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത. വ്യത്യസ്ത മതത്തിൽപ്പെട്ടവരായതു കൊണ്ടു തന്നെ വിവാഹത്തോട് വീട്ടുകാർ എന്ത് നിലപാട് എടുക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ചാരുവിന്റെ വീട്ടിലും പരിപൂർണ്ണ സമ്മതമായിരുന്നു. മതപരമായ ചടങ്ങുകൾ ഒഴിവാക്കിയുള്ള വിവാഹത്തിന് വീട്ടുകാരും സമ്മതം മൂളി. ഇതോടെയാണ് കോവളത്തെ ഹോട്ടലിൽ കല്യാണചടങ്ങ് ഒരുങ്ങിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമഖുരെല്ലാം സഞ്ജുവിന്റെ സുഹൃത്തുക്കളാണ്. രഹാന അടക്കമുള്ളവർ രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങൾ. എല്ലാവർക്കും വിവാഹ സത്കാരത്തിന് ക്ഷണമുണ്ട്. എന്നാൽ കളിക്കാരെല്ലാം രഞ്ജി ട്രോഫിയുടേയും മറ്റും തിരക്കിലാണ്. ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലും. അതുകൊണ്ട് തന്നെ സത്കാരത്തിന് വൻ താരങ്ങളാരും എത്തില്ല. അപ്പോഴും ആശിർവദിക്കാൻ പ്രിയ പരിശീലകനായ മുൻ ഇന്ത്യൻ ടീം നായകൻ രാഹുൽ ദ്രാവിഡ് എത്തുമെന്നാണ് പ്രതീക്ഷ. രാഹുൽ തന്നെയാകും വിവാഹ സത്കാരത്തിലെ മുഖ്യ ആകർഷണവും. അതുകൊണ്ട് തന്നെ വൻ സുരക്ഷയ്ക്ക് നടുവിലാകും സഞ്ജുവിന്റെ വിവാഹ സത്കാരം. മുഖ്യമന്ത്രി അടക്കമുള്ളവർ എത്തുമെന്നാണ് പ്രതീക്ഷ.
മുതിർന്ന മാധ്യമ പ്രവർത്തകനാണ് ചാരുവിന്റെ അച്ഛൻ രമേശ് കുമാർ. അതുകൊണ്ട് തന്നെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖരെല്ലാം ആശംസകളുമായെത്തും. രുന്നിൽ രാഹുൽ ദ്രാവിഡും ഇന്ത്യൻ ടീമിലെ താരങ്ങളും പങ്കെടുക്കുമെന്ന് സഞ്ജു പറഞ്ഞു. എല്ലാവരേയും ക്ഷണിച്ചിട്ടുണ്ടെന്നും ആരൊക്കെ എത്തുമെന്ന് അറിയില്ലെന്നും താരം പറഞ്ഞു. വിവാഹ ശേഷം ഇരുവരും സഞ്ജുവിന്റെ വീട്ടിലേക്ക് പോയി. വൈകിട്ടാണ് വിരുന്ന്. കായിക ജീവിതവും കുടുംബ ജീവിതവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്നത് വെല്ലുവിളിയാണെങ്കിലും താൻ അതിനെ അതിജീവിക്കുമെന്ന് സഞ്ജു പറഞ്ഞു.
കോഹ്ലി-അനുഷ്‌ക താരങ്ങളുടെ വിവാഹത്തോടെ ശ്രദ്ധേയമായ ഒന്നായിരുന്നു 'വിരുഷ്‌ക' ഹാഷ്ടാഗ് (#Virushka). അതിന് സമാനമായി 'സാഞ്ചാവെഡ്ഡിങ്' എന്നാണ് സഞ്ജു-ചാരു വെഡ്ഡിങ് ഹാഷ്ടാഗ് (#SANCHAWEDDING). 'moulded for life' എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ബാറ്റിങ്ങ് ശൈലിയിൽ മഹേള ജയവർദ്ധനയെ ഓർമ്മിപ്പിക്കുന്ന സഞ്ജു ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനാണ്. ചില മികച്ച ഇന്നിങ്‌സുകൾ സഞ്ജു ഐ.പി.എല്ലിൽ കളിച്ചു.ഇന്ത്യൻ ടീമിലും ഒന്ന് മുഖം കാണിച്ചു. പക്ഷേ പ്രതിഭയോട് പൂർണ്ണമായും നീതി പുലർത്താത്ത താരമെന്ന വിശേഷണം സഞ്ജുവിന് ഇപ്പോഴുമുണ്ട്.
സഞ്ജു വി സാംസണിന്റെ അച്ചൻ ഡൽഹിക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച താരമായിരുന്നു. ഡൽഹി പൊലീസിൽ ജോലി ചെയ്യവേ മകന്റെ ക്രിക്കറ്റ് താൽപ്പര്യം തിരിച്ചറിഞ്ഞ് കേരളത്തിലെത്തുകയായിരുന്നു. മൂത്തമകൻ സാലിയും സഞ്ജുവും മെഡിക്കൽ കോളേജിലെ ബിജു ജോർജ് എന്ന സായി പരിശീലകന് കീഴിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. ബിജുവും ടിസി മാത്യുവുമാണ് സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞതും പ്രോൽസാഹിപ്പിച്ചതും. ഐപിഎല്ലിൽ അടക്കം സഞ്ജുവിനെ എത്തിച്ചത് ബിജുവും ടിസി മാത്യുവും ചേർന്നാണ്. രാജസ്ഥാൻ റോയൽസിൽ കളിക്കാൻ അവസരമുണ്ടാക്കിയത് ശ്രീശാന്തും. രാഹുൽ ദ്രാവിഡിന്റെ പ്രത്യേക പരിഗണന സഞ്ജുവിന് കിട്ടിയതും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ്. ഇതോടെ സഞ്ജു ഇന്ത്യൻ ക്രിക്കറ്റിലെ താരമാവുകയായിരുന്നു.
വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.
അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്‌ക്കെതിരെ ഹരാരയിലായിരുന്നു മത്സരം.