- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിന്റെ ശബ്ദം കേൾക്കുന്നതിന് തൊട്ടു മുൻപ് മറ്റൊരു ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നുണ്ടെന്ന് റിപ്പോർട്ട് നൽകിയത് ജന്മഭൂമി; അപകടശേഷം കുറച്ചു നേരം ശങ്കു അവിടെ കിടന്നു എന്നും പരിവാർ പത്രത്തിൽ വാർത്ത; ഭാവന ആരോപിക്കുന്നവർ വായിക്കേണ്ടത് ഈ റിപ്പോർട്ട്; ശങ്കു ടി ദാസിന്റെ അപകടത്തിലെ ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കൾ ആര്?
മലപ്പുറം: ശങ്കു ടി ദാസിന്റെ അപകടത്തിൽ ദുരൂഹതകളുണ്ടെന്ന വാർത്ത തിയറി മാത്രമെന്ന് ബിജെപി നേതാക്കൾ. ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക എന്ന് ഫേസ്‌ബുക്കിൽ കുറിച്ചത് സന്ദീപ് വാചസ്പതിയാണ്.
ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്. നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് ഇത്. സ്‌ക്രീനിൽ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം. അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പൊ കോഴിക്കോട് മിംസ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാർഥ്യം. ഇപ്പൊ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാർത്ഥനയാണ്. ആത്മവിശ്വാസമാണ്. ധൈര്യമാണ്-ഇങ്ങനെയാണ് സന്ദീപ് വാചസ്പതിയുടെ കുറിപ്പ് അവസാനിക്കുന്നത്. ഇതിൽ അപകടത്തിൽ ദുരൂഹത കൊണ്ടു വരുന്നത് മറുനാടനാണെന്നും ചികിൽസ മറുനാടന് വേണമെന്നാണ് സന്ദീപിന്റെ വാദം.
എന്നാൽ ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിയും ശങ്കു ടി ദാസിന്റെ അപകട വാർത്ത നൽകിയിട്ടുണ്ട്. അതിൽ മറുനാടൻ നൽകിയതെല്ലാം ഉണ്ടെന്നതാണ് വസ്തുത. പുതിയ കാര്യങ്ങളും പറയുന്നു. ജന്മഭൂമി ഓൺലൈൻ സൈറ്റിൽ വന്ന വാർത്ത ഇങ്ങനെ- ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലോ ഡിവൈഡറിലോ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, അപകടത്തിന്റെ ശബ്ദം കേൾക്കുന്നതിന് തൊട്ടു മുൻപ് മറ്റൊരു ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നുണ്ട്. മറ്റേതെങ്കിലും വാഹനത്തിൽ ഇടിച്ച ശേഷം ഡിവൈഡറിൽ ബൈക്ക് വീണ്ടും ഇടിച്ചതാകാം അപകടകാരണമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അപകടശേഷം കുറച്ചു നേരം ശങ്കു അവിടെ കിടന്നു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട്, ഒരു ബിജെപി പ്രവർത്തകനാണ് ശങ്കുവിനെ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്-ഇതാണ് ജന്മഭൂമിയുടെ വാർത്തയിലെ വാചകങ്ങൾ.
സന്ദീപ് വാചസ്പതിയുടെ വാദം മുഖവിലയ്‌ക്കെടുത്താൽ സംഘപരിവാർ പത്രമായ ജന്മഭൂമിയും ചികിൽസ വേണ്ട മറ്റൊരു മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ ജന്മഭൂമിയിലെ വാർത്തയിലെ വാദങ്ങൾ സന്ദീപ് വാചസ്പതി വിവാദമായി ഉയർത്തുന്നില്ല. ശങ്കു ടി ദാസിന്റെ അപകടമുണ്ടായ ശേഷം കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും അടുപ്പക്കാരുമാണ് അപകടത്തിൽ ദുരൂഹതകൾ ആരോപിച്ചത്. ഇതിൽ ബിജെപി പ്രവർത്തകരുമുണ്ടായിരുന്നുവെന്നതാണ് വസ്തുത. ഇതാണ് മറുനാടൻ വാർത്തയായി നൽകിയത്. എന്തായാലും ബൈക്ക് അപകടത്തിന്റെ വീഡിയോയും സന്ദീര് വാചസ്പതി തന്നെ പുറത്തു വിട്ടിട്ടുണ്ട്.
ഏതോ ഇടവഴിയിൽ നിന്ന് വരുന്ന ശങ്കുവിന്റെ വാഹനത്തിലേക്ക് രണ്ട് ബൈക്കുകൾ ഇടിക്കുകയാണ്. അതിവേഗതയിൽ വരുന്ന വാഹനങ്ങളേയും കാണാം. ഇടവഴയിൽ നിന്ന് മറ്റേതെങ്കിലും വാഹനം ശങ്കുവിനെ ഇടിച്ച് റോഡിലേക്ക് തള്ളിയിട്ടതാണോ എന്ന് പോലും ആ വീഡിയോയിൽ വ്യക്തമല്ല. ഈ സാഹചര്യം തന്നെയാണ് ദുരുഹമാണെന്ന് ശങ്കുവിന്റെ സുഹൃത്തുക്കൾ ആരോപിക്കുന്നത്. സ്‌ഫോടന ശബ്ദം കേട്ടതായുള്ള ജന്മഭൂമി വാർത്തയിലും നിറയുന്നത് ഈ ദുരൂഹതയാണ്. ഈ വാർത്ത അത്തരത്തിൽ റിപ്പോർട്ട് ചെയ്ത മറുനാടനെ മനോരോഗ ചികിൽസ വേണ്ട മാധ്യമമായി ബിജെപിക്കാർ തന്നെ ചിത്രീകരിക്കുന്നു.
ബിജെപി നേതാക്കൾക്കും മറ്റും അപകടം ഉണ്ടാകുമ്പോൾ ആരും ജന്മഭൂമിയിലെ വാർത്തകൾ നോക്കാറുണ്ട്. അതിലുള്ളത് വസ്തുതയാണെന്നും കരുതും. അപകടശേഷം കുറച്ചു നേരം ശങ്കു അവിടെ കിടന്നു എന്നാണ് റിപ്പോർട്ടുകൾ എന്നും ബിജെപി പ്രവർത്തകനാണ് ആശുപത്രിയിൽ എത്തിച്ചതെന്നും വാർത്ത നൽകിയത് ജന്മഭൂമിയാണ്. ഇത് മറച്ചുവച്ചാണ് സന്ദീപ് വാചസ്പതിയുടെ പരിഹാസം. ബിജെപിയിലെ ഒരു വിഭാഗം സന്ദീപ് വാര്യരും ശങ്കു ടി ദാസും അടങ്ങുന്ന പരിവാർ പിന്തുണയുള്ള യുവ നേതാക്കൾക്ക് എതിരാണെന്ന വാദം കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. സന്ദീപിനെതിരെ ഷാജ് കിരണുമായി ബന്ധപ്പെട്ടു വന്ന വാർത്ത തെളിവ് സഹിതം സന്ദീപ് വാര്യർ നിഷേധിച്ചിരുന്നു,
ഈ വിഷയത്തിൽ സന്ദീപിനൊപ്പം നിന്ന നേതാവ് ശങ്കു ടി ദാസാണ്. സന്ദീപിന് വേണ്ടി വക്കീൽ നോട്ടീസ് തയ്യാറാക്കിയ ശേഷമായിരുന്നു ശങ്കു വക്കീൽ ഓഫീസിൽ നിന്നും വീട്ടിലേക്ക് മടങ്ങിയതെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ