- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ഭക്തി മൂത്ത് നാടുവിട്ട മകന്റെ മൃതദേഹം കിട്ടിയ ഞെട്ടൽ മാറാതെ ബിഹാറിലെ ഗ്രാമീണ കുടുംബം; സത്‌നാം സിങ്ങിന്റെ ആത്മാവിന് നീതി തേടി കുടുംബാംഗങ്ങൾ വീണ്ടും കേരളത്തിൽ; ഉമ്മൻ ചാണ്ടി ഭരണം കാട്ടിയത് കുറ്റകരമായ അനാസ്ഥയെന്ന് ഹരീന്ദർ സിങ്ങ് മറുനാടനോട്; കള്ളക്കളികൾ അമൃതാനന്ദമയീ മഠത്തെ രക്ഷിക്കാനോ?
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച ബീഹാർ സ്വദേശി സത്‌നാംസിങ്ങിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യവുമായി അദ്ദേഹത്തിന്റെ കുടുംബം വീണ്ടും കേരളത്തിലെത്തി. നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും തന്റെ മകന് നീതി ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളതായും സത്‌നാം സിങ്ങിന്റെ അച്ഛൻ ഹരീന്ദർ സിങ്ങ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ മകന്റെ മരണത്തിനുത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിന് വേണ്ടത്ര ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നും കുറ്റകരമായ അനാസ്ഥയാണ് തന്റെ മകനോട് അവർ കാണിച്ചതെന്നും സത്‌നാം സിങ്ങിന്റെ പിതാവ് പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ അനാസ്ഥകളെകുറിച്ചും നീതി ലഭിക്കാത്ത സാഹചര്യങ്ങളെകുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. സത്‌നാമിന്റെ കൊലപാതകത്തിന് ഉ്ത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതിനായി സർക്കാർ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സത്‌നാമിന്റെ അച്ഛൻ ഹരീന്ദർ സിങ്ങ്
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച ബീഹാർ സ്വദേശി സത്‌നാംസിങ്ങിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യവുമായി അദ്ദേഹത്തിന്റെ കുടുംബം വീണ്ടും കേരളത്തിലെത്തി. നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും തന്റെ മകന് നീതി ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളതായും സത്‌നാം സിങ്ങിന്റെ അച്ഛൻ ഹരീന്ദർ സിങ്ങ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാർ മകന്റെ മരണത്തിനുത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിന് വേണ്ടത്ര ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നും കുറ്റകരമായ അനാസ്ഥയാണ് തന്റെ മകനോട് അവർ കാണിച്ചതെന്നും സത്‌നാം സിങ്ങിന്റെ പിതാവ് പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ അനാസ്ഥകളെകുറിച്ചും നീതി ലഭിക്കാത്ത സാഹചര്യങ്ങളെകുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. സത്‌നാമിന്റെ കൊലപാതകത്തിന് ഉ്ത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതിനായി സർക്കാർ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സത്‌നാമിന്റെ അച്ഛൻ ഹരീന്ദർ സിങ്ങ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി സത്‌നാമിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു.
സത്‌നാം സിങ്ങ് കൊല്ലപ്പെട്ട ശേഷം കേസുമായി ബന്ധപ്പെട്ട് ഇരുപതിലേറെ തവണയാണ് പിതാവിന് കേരളത്തിലേക്ക് വരേണ്ടി വന്നത്.തന്റെ മകന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന രീതിയിൽ വന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. നിയമ വിധ്യാർഥിയായിരുന്ന സത്‌നാംസിങ്ങ് പഠിക്കാൻ വലിയ താലപര്യവും പഠനത്തിൽ വലിയ മികവുമാണ് പുലർത്തിയിരുന്നത്. ആത്മീയമായ ചിന്തകളുണ്ടായിരുന്നതായും പറയുന്നു. തന്റെ മകൻ രാജ്യമറിയുന്ന ഒരാളാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ അത് ഇങ്ങനെയായിരിക്കുമെന്ന് കരുതിയില്ലെന്നും പിതാവ് പറയുന്നു. കേരളം തനിക്കും തന്റെ കുടുംബത്തിനും വലിയ പിന്തുണയാണ് നൽകുന്നതെന്നും ഇതിൽ വലിയ സന്തോഷം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്‌നാം സിങ്ങ് കൊല്ലപെട്ട് നാല് വർഷം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്തി ശിക്ഷനൽകാൻ നമ്മുടെ നിയമ വ്യവസ്ഥയ്ക്കായിട്ടില്ല. സത്‌നാം കേരളത്തിൽ എത്തിയതിനെകുറിച്ച് വീട്ടുകാർക്ക് അരിവില്ലായിരുന്നു. മകന്റെ വിയോഗത്തിൽ നിന്നും സത്‌നാമിന്റെ അമ്മയും കുടുംബാംഗങ്ങളും ഇനിയിയും പൂർണമായി മുക്തരായിട്ടില്ലെന്നും ഹരീന്ദർ സിങ്ങ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കേരളാ യുക്തിവാദ സംഘടനയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന ധർണയിൽ പങ്കെടുക്കാനായാണ് സത്‌നാമിന്റെ പിതാവും ബന്ധുക്കളും കേരളത്തിലെത്തിയത്. മരണമടഞ്ഞ് നാലുവർഷം കഴിഞ്ഞിട്ടും സത്‌നാമിന്റെ മരണത്തിലെ ദുരൂഹത നീക്കാത്തതിൽ പ്രതിഷേധിച്ച് കേരള യുക്തിവാദിസംഘം നടത്തിയ സെക്രട്ടേറിയറ്റ് ധർണയിലാണ് സത്‌നാമിന്റെ കുടുംബം പങ്കെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്ന് ആരംഭിച്ച പൊലീസ് അന്വേഷണമാകട്ടെ എങ്ങുമെത്തിയില്ല. തുടർന്ന് അമൃതാനന്ദമയി മഠത്തെയും, കരുനാഗപ്പള്ളി പൊലീസിനെയും അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കുകയും കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങളും ഉണ്ടായി സത്‌നാം സിങ്ങിന്റെയും 22 വർഷം മുൻപ് അമൃതാനന്ദമയി മഠത്തിൽവച്ച് അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് കൊല്ലപ്പെടുകയും ചെയ്ത കൊടുങ്ങല്ലൂരിലെ വി. നാരായണൻകുട്ടിയുടെയും ദുരൂഹ മരണങ്ങളുടെയും അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്നും സിബിഐ ഏറ്റെടുക്കണമെന്നാണ് പിതാവ് ഹരീന്ദ്രകുമാർ സിങ്ങ് ആവശ്യപ്പെടുന്നത്.
2012 ഓഗസ്റ്റ് ഒന്നാം തിയതിയായിരുന്നു ബീഹാർ സ്വദേശിയായ നിയമവിദ്യാർത്ഥിയായ സത്‌നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തിൽ എത്തുന്നത്. തുടർന്ന് അമൃതാനന്ദമയി കടന്നു വരുമ്പോൾ അവരെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ സുരക്ഷാജീവനക്കാർ സത്‌നാമിനെ മർദ്ദിച്ചിരുന്നു. ഇതിന് ശേഷം ഇയാളെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സത്‌നാംസിങ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. 70 ഓളം മുറിവകളായിരുന്നു സത്‌നാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. സത്‌നാമിന്റെ മരണം കേരള പൊലീസിലെ മികച്ച ഉദ്യോഗസ്ഥരെ കൊണ്ടോ, സിബിഐയെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായാണ് സത്‌നാമിന്റെ അച്ഛൻ ഹരീന്ദ്രകുമാർ സിങ്ങും ബന്ധുക്കളും വീണ്ടും കേരളത്തിൽ എത്തിയിരിക്കുന്നത്.
സത്‌നാംസിങിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാൻ പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് പ്രഹസനമാണെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപെട്ട് സത്‌നാമിന്റെ പിതാവ് ഹരീന്ദ്രകുമാർ സിങ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസിൽ അനുകൂല നിലപാടല്ല കഴിഞ്ഞ സർക്കാർ സ്വീകരിച്ചിരുന്നതെന്നും അവർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ആറ് പേർക്കെതിരെയായിരുന്നു വിചാരണ. എന്നാൽ സത്‌നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്നാൽ ഇതൊന്നും കേസ് അന്വേഷണത്തെ ശരിയായ ദിശയിലെത്തിച്ചില്ലെന്നാണ് ആക്ഷേപം.
ഈ സാഹചര്യത്തിൽ സത്‌നാം സിംഗിന്റെ ദുരൂഹമരണത്തിന്റെ വിവരങ്ങൾ സമൂഹത്തിന് മുന്നിലെത്തിക്കാൻ സത്‌നാം സിംഗിനെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാതാ അമൃതാനന്ദമയി ഭക്തർക്ക് ദർശനം നൽകുമ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് പിന്നീട് ഊളൻപാറ മാനസിക രോഗാശുപത്രിയിൽ മരിക്കുകയായിരുന്നു. ബീഹാർ സ്വദേശിയായ സത്‌നാം സിങ് മാൻ എന്ന ഇരുപത്തെട്ടുകാരൻ കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ അമൃതാനന്ദമയി ദർശനം നൽകുമ്പോൾ പരിഭ്രാന്തിയുണ്ടാക്കി ചാടി വീണെന്നും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ കീഴടക്കി കൊല്ലം സബ്ജയിലിൽ അടയ്ക്കുകയുമായിരുന്നു. ജയിലിൽ ഇയാൾ അക്രമാസക്തനായതിനെത്തുടർന്ന് പേരൂർക്കട മാനസീകാരോഗ്യകേന്ദ്രത്തിലെത്തിക്കുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ മരിച്ചതിന് ശേഷമാണ് എത്തിച്ചതെന്നാണ് ആക്ഷേപം ഉയർന്നത്.
യുവാവിന്റെ മരണം മർദ്ദനം മൂലമാണെന്ന് വിവരമറിഞ്ഞ് തിരുവനന്തപുരത്തെത്തിയ ഇയാളുടെ അടുത്ത ബന്ധു വിമൽ കിഷോർ ആരോപിച്ചിരുന്നു. മരിച്ച യുവാവിന്റെ ദേഹത്ത് മുപ്പത്തഞ്ചോളം മുറിവുകളാണുണ്ടായിരുന്നതെന്ന് വിമലിന്റെ ആരോപണം ഉന്നയിക്കുമ്പോൾ കണ്ട ടിവി വാർത്തകളിലെ വിഷ്വലുകളിൽ മൃതദേഹത്തിലെ മുറിവുകൾ കാണാമായിരുന്നു. സത്‌നാം സിംഗിനൊപ്പം സെല്ലിലുണ്ടായിരുന്നവരുടെ മർദ്ദനമാണ് മരണകാരണമായതെന്നാണ് പൊലീസ് അനേഷണത്തിൽ പറയുന്നതെങ്കിലും സത്‌നാം സിംഗിന്റെ വീട്ടുകാരും ഒരു വിഭാഗം മനുഷ്യാവകാശ പ്രവർത്തകരും ഈ കൊലപാതകത്തിൽ സംശയങ്ങൾ പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. സത്‌നാംസിങ് വധക്കേസിൽ കോടതി കുറ്റപത്രം വായിച്ചുരുന്നു. തിരുവനന്തപുരം രണ്ടാം അതിവേഗകോടതി ജഡ്ജി പി. മാധവനാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. പ്രതികളെല്ലാം തന്നെ കുറ്റം നിഷേധിച്ചു. കൊലപാതകം. അന്യായമായി തടഞ്ഞുവയ്ക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരും രോഗികളായ നാല് തടവുകാരും ചേർന്ന് 2012 ഓഗസ്റ്റ് നാലിന് കമ്പി, കേബിൾവയർ, സ്‌കെയിൽ എന്നിവ ഉപയോഗിച്ച് മർദ്ദിച്ചും തല സെല്ലിന്റെ ചുവരിൽ ഇടിച്ചും സത്‌നാംസിംഗിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. നാലാം പ്രതി ബിജു നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അനിൽ കുമാർ, വിവേകാനന്ദൻ, മഞ്‌ജേഷ്, ശരത്പ്രകാശ്, ദിലീപ് എന്നീ പ്രതികളാണുള്ളത്. എന്നാൽ അന്വേഷണത്തിന്റെ ദിശ ശരിയായിരുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് നീതിതേടി സത്‌നാംസിങ്ങിന്റെ കുടുംബം വീണ്ടും കേരളത്തിലെത്തിയത്.
സത്‌നാമിന്റെ മരണം കേരള പൊലീസിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെ കൊണ്ടോ, സിബിഐയെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായാണ് സത്‌നാമിന്റെ അച്ഛൻ ഹരീന്ദ്രകുമാർ സിങ്ങും ബന്ധുക്കളും വീണ്ടും കേരളത്തിൽ എത്തിയിരിക്കുന്നത്. 2012 ഓഗസ്റ്റ് ഒന്നാം തിയതിയായിരുന്നു ബീഹാർ സ്വദേശിയായ നിയമവിദ്യാർത്ഥിയായ സത്‌നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തിൽ എത്തുന്നത്. തുടർന്ന് അമൃതാനന്ദമയി കടന്നു വരുമ്പോൾ അവരെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ സുരക്ഷാജീവനക്കാർ സത്‌നാമിനെ മർദ്ദിച്ചിരുന്നുവെന്നാണ് ഇവരുടെ സംശയം. ഇതിന് ശേഷം ഇയാളെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സത്‌നാംസിങ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. 77 ഓളം മുറിവകളായിരുന്നു സത്‌നാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
സത്‌നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്നാൽ ആ അന്വേഷണവും എവിടേയും എത്തിയിരുന്നില്ല. തുടർന്ന് അമൃതാനന്ദമയി മഠത്തെയും, കരുനാഗപ്പള്ളി പൊലീസിനെയും അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കുകയും കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങളും ഉണ്ടായിരുന്നു.