ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയിൽ ഇതര സംസ്ഥാന പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺ സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ നാലു പേർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

പശ്ചിമബംഗാൾ സ്വദേശിനിയായ പതിനഞ്ച് വയസുകാരിയാണ് ആക്രണത്തിന് ഇരയായത്. ആൺസുഹൃത്ത് ബിവറേജിൽ ബിയറ് വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് ശല്യം തുടങ്ങിയെന്നും തേയിലത്തോട്ടത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഉത്തരേന്ത്യൻ കാമ ഭ്രാന്തിനെ ലജ്ജിപ്പിക്കും വിധമാണ് ശാന്തൻപാറയിലെ പീഡനവും.

സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേർ കണ്ടിരുന്നു. സുഹൃത്ത് ബിയർ വാങ്ങാനായി പോയപ്പോൾ ഇവർ പദ്ധതി തയ്യാറാക്കി ആക്രമിച്ചു. ഇതിനിടെ അവിടെ എത്തിയ സുഹൃത്തിനെ മർദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തുവെന്നാണ് സൂചന.

പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തതാണെന്നാണ് വിവരം. പത്തുദിവസം മുൻപാണ് പെൺകുട്ടി കേരളത്തിലെത്തിയത്. സുഹൃത്തിനൊപ്പം സ്ഥലങ്ങൾ കാണുന്നതിനാണ് പെൺകുട്ടി ശാന്തൻപാറയിലെത്തിയത്. മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. സുഹൃത്തിനൊപ്പം പൂപ്പാറയിലെത്തിയത്.

തേയിലത്തോട്ടം കാണാൻ സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെൺകുട്ടി. മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സ്ഥലത്തെത്തിയത്. ശേഷം സമീപത്തെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് പെൺകുട്ടിയുടെ സുഹൃത്ത് മദ്യം വാങ്ങുകയും സമീപത്തെ തേയിലത്തോട്ടത്തിൽ കയറിയിരുന്ന് കഴിക്കാൻ ശ്രമിക്കുകയും ചെയ്തു. ബിയർ വാങ്ങാൻ സുഹൃത്ത് പോയപ്പോൾ തന്നെ പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി.

ഈ സമയത്ത് അവിടെ എത്തിയ നാലുയുവാക്കൾ പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. ആക്രമിച്ചത് മലയാളികളാണ്. തോട്ടംതൊഴിലാളി മേഖലയിൽ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെൺകുട്ടി.