- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തൻ സന്തോഷിന്റെ ഒന്നാം ബലിദാന ദിനാചരണം രാഷ്ട്രീയ സംഘർഷത്തിന് കാരണമാവുമോ എന്ന ഭയത്തിൽ കണ്ണൂർ; 19ന് നടക്കുന്ന ചടങ്ങിലേക്കുള്ള സുരക്ഷ ശക്തമാക്കി പൊലീസ്; നേതാക്കളുടെ കണ്ണുകളും കണ്ണൂരിലേക്ക്
കണ്ണൂർ: ആർ എസ്. എസ്-- ബി.ജെ. പി. പ്രവർത്തകനായിരുന്ന അണ്ടലൂരിലെ ചോമന്റവിടെ എഴുത്തൻ സന്തോഷിന്റെ ഒന്നാം ബലിദാന ദിനാചരണം രാഷ്ട്രീയ സംഘർഷത്തിന് കാരണമാവുമോ? ധർമ്മടം മണ്ഡലത്തിൽപെട്ട മേലൂർ, കിഴക്കേ പാലയാട്, സാമിക്കുന്ന് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പടർന്ന അസ്വസ്ഥതകൾ നിയമപാലകരിലും ജനങ്ങളിലും ഭീതി ഉളവാക്കിയിരിക്കയാണ്. സന്തോഷിന്റെ കൊലപാതകം ബിജെപി. ദേശീയ തലത്തിൽ തന്നെ പ്രചരണായുധമാക്കിയിരുന്നു. സിപിഐ.(എം). അക്രമം അഴിച്ചു വിടുന്നുവെന്ന് വരുത്തിത്തീർക്കാൻ ഒരു പരിധിവരെ ബിജെപി.യുടെ പ്രചാരണത്തിന് കഴിഞ്ഞിരുന്നു. സന്തോഷ് വധത്തോടെ ബിജെപി. ആർ.എസ്. എസ്. സംഘടനകളുടെ സംസ്ഥാന ദേശീയ നേതൃത്വങ്ങൾ സന്തോഷിന്റെ വസതി സന്ദർശിക്കുകയും കുടുംബത്തിന് സഹായം നൽകുകയും ചെയ്തിരുന്നു. സിപിഐ.(എം). ന്റെ പാർട്ടി ഗ്രാമത്തിൽ നടന്ന ഈ കൊലപാതകം പാർട്ടിക്ക് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജനുവരി 18 ന് രാത്രിയാണ് സിപിഐ.(എം). കാരെന്ന് പറയുന്ന ഒരു സംഘം പേർ സന്തോഷ് തനിച്ച് താമസിക്കുന്ന വീട്ടിൽ കയറി ഗുര
കണ്ണൂർ: ആർ എസ്. എസ്-- ബി.ജെ. പി. പ്രവർത്തകനായിരുന്ന അണ്ടലൂരിലെ ചോമന്റവിടെ എഴുത്തൻ സന്തോഷിന്റെ ഒന്നാം ബലിദാന ദിനാചരണം രാഷ്ട്രീയ സംഘർഷത്തിന് കാരണമാവുമോ? ധർമ്മടം മണ്ഡലത്തിൽപെട്ട മേലൂർ, കിഴക്കേ പാലയാട്, സാമിക്കുന്ന് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പടർന്ന അസ്വസ്ഥതകൾ നിയമപാലകരിലും ജനങ്ങളിലും ഭീതി ഉളവാക്കിയിരിക്കയാണ്. സന്തോഷിന്റെ കൊലപാതകം ബിജെപി. ദേശീയ തലത്തിൽ തന്നെ പ്രചരണായുധമാക്കിയിരുന്നു. സിപിഐ.(എം). അക്രമം അഴിച്ചു വിടുന്നുവെന്ന് വരുത്തിത്തീർക്കാൻ ഒരു പരിധിവരെ ബിജെപി.യുടെ പ്രചാരണത്തിന് കഴിഞ്ഞിരുന്നു. സന്തോഷ് വധത്തോടെ ബിജെപി. ആർ.എസ്. എസ്. സംഘടനകളുടെ സംസ്ഥാന ദേശീയ നേതൃത്വങ്ങൾ സന്തോഷിന്റെ വസതി സന്ദർശിക്കുകയും കുടുംബത്തിന് സഹായം നൽകുകയും ചെയ്തിരുന്നു. സിപിഐ.(എം). ന്റെ പാർട്ടി ഗ്രാമത്തിൽ നടന്ന ഈ കൊലപാതകം പാർട്ടിക്ക് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജനുവരി 18 ന് രാത്രിയാണ് സിപിഐ.(എം). കാരെന്ന് പറയുന്ന ഒരു സംഘം പേർ സന്തോഷ് തനിച്ച് താമസിക്കുന്ന വീട്ടിൽ കയറി ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചത്. വിവരമറിഞ്ഞെത്തിയ ബിജെപി. പ്രവർത്തകർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പ് സന്തോഷ് മരണമടയുകയായിരുന്നു. കുടുംബ പ്രശ്നമാണ് സന്തോഷിന്റെ മരണത്തിന് കാരണമായതെന്ന് സിപിഐ.(എം). ആരോപിച്ചിരുന്നു. എന്നാൽ സിപിഐ.(എം). സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി.- ആർ .എസ്. എസ്. നേതൃത്വങ്ങളും ആരോപിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു സിപിഐ.(എം). ന്റെ പ്രതികരണം.
സന്തോഷ് വധക്കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ടിൽ ഇങ്ങിനെ പറയുന്നു. ആർ.എസ്. എസ,് അണ്ടലൂർ ശാഖ മുൻ മുഖ്യ ശിക്ഷകും ബിജെപി.യുടെ യൂത്ത് പ്രസിഡണ്ടുമായിരുന്നു സന്തോഷ്. സന്തോഷ് ആക്രമിക്കപ്പെടുന്നതിന് മുമ്പ് ചിറക്കുനിയിലും ബ്രണ്ണൻ കോളേജു ക്യാമ്പസിലും മേലൂരിലും സംഘർഷമുണ്ടായിരുന്നു. കോളേജ് ക്യാമ്പസിൽ വെച്ച് പൂർവ്വ വിദ്യാർത്ഥിയും ടൂർ ഓപ്പറേറ്ററുമായ അറിലിന് വെട്ടേറ്റിരുന്നു. ഈ സംഭവത്തിന്റെ പ്രതികാരമായി അറിലിന്റെ അടുത്ത സുഹൃത്തുക്കളുടെ പ്രതികാരമാണ് അണ്ടലൂരിലെ സന്തോഷിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
എന്നാൽ സംഭവത്തിൽ സംഘർഷമുണ്ടായതിന് ചില കാരണങ്ങളുണ്ട്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിവേകാന്ദ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് എസ്.എഫ്. ഐ. എ.ബി.വി.പി. സംഘർഷം ഉടലെടുത്തിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം നേരിട്ട് ബന്ധമില്ലാത്ത സന്തോഷിനെ വീടിന്റെ മുൻ വാതിൽ തകർത്ത് അക്രമികൾ അകത്ത് കയറി കൊലപ്പെടുത്തുകയായിരുന്നു. ടെലിവിഷൻ ക്വിസ് പ്രോഗ്രാമിലെ വിജയിയായിരുന്നു സന്തോഷിന്റെ മകൾ വിസ്മയ. അതുകൊണ്ടു തന്നെ ഈ കൊലപാതകം പൊതു സമൂഹം ഏറെ ചർച്ച ചെയ്യപ്പെട്ടു. കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദലി സന്തോഷിന്റെ വസതിയിലെത്തി വിസ്മയക്ക് പുസ്തക പൊതി സമ്മാനിച്ചതും സർവ്വ കക്ഷി സംഘത്തിൽ സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജനും ബിജെപി. നേതാക്കളായ പി.സത്യ പ്രകാശ്, കെ. രഞ്ജിത് എന്നിവർ സന്തോഷിന്റെ കുടുംബത്തെ സാന്ത്വനിപ്പിക്കാനെത്തിയതും വാർത്തയായിരുന്നു.
സന്തോഷ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് സിപിഐ.(എം). അന്നും ഇന്നും പറയുന്നത്. അതുകൊണ്ടു തന്നെ ഈ കൊലക്കേസ് ഏറ്റെടുക്കാനോ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്ക് നിയമപരമായ സഹായം ചെയ്യാനോ ഇതുവരെ പാർട്ടി തയ്യാറായില്ല. ഈ മാസം 19 നാണ് സന്തോഷിന്റെ ബലിദാന ദിനം സംഘപരിവാർ സംഘടനകൾ ആചരിക്കുന്നത്. അതിനിടെയുള്ള സംഘർഷങ്ങൾ ജനങ്ങളെ ഭയ വിഹ്വലരാക്കിയിരിക്കയാണ്. എന്നാൽ ബിജെപി. നേതൃത്വം അനുസ്മരണ പരിപാടി മാത്രം നടത്താനാണ് തീരമുനിച്ചതെന്ന് ജില്ലാ പ്രസിഡണ്ട് പി.സത്യ പ്രകാശ് പറയുന്നു. സംഘപരിവാർ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് മാത്രമേ നടത്തുന്നുള്ളുവെന്നാണ് അറിവ്.