കാസർകോട്: എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് കാഞ്ഞങ്ങാട് ഏച്ചിക്കാനം എ.സി. ചന്ദ്രൻ നായർ (74) അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം.

സാൽഗോക്കർ ഗോവ ഫുട്ബോൾ ടീമിലെ മുൻ താരമാണ്. ഭാര്യ: കോടോത്ത് ശ്യാമള. മകൾ: സിന്ധു. മരുമക്കൾ: പരേതനായ പത്മനാഭൻ, ജൽസ (അസി.പ്രൊഫസർ, വിവേകാനന്ദ കോളേജ്, കുന്നംകുളം) ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11.30-ന് ഏച്ചിക്കാനം തറവാട്ടിൽ.