കേരളത്തിന്റെ റാങ്കിങ്ങിനെച്ചൊല്ലി കേന്ദ്രവും കേരള സർക്കാരും തമ്മിൽ തർക്കിക്കുമ്പോൾ കേരളത്തിന് മൂന്നാം റാങ്ക് നൽകി സന്തോഷ് പണ്ഡിറ്റ്. സർക്കാരിനെതിരെയുള്ള തുറന്ന വിമർശനമാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. പീഡനത്തിലും രാഷ്ട്രീയ കൊലപാതകങ്ങളിലുമാണ് കേരളം ഒന്നാമതെന്നും പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ചില കാര്യങ്ങളിൽ കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണെന്നും പണ്ഡിറ്റ് പറയുന്നു.

വികസനം, സാക്ഷരത, വിദ്യാഭ്യാസം, കാർഷികം തുടങ്ങി എല്ലാ മേഖലകളിലും പണ്ഡിറ്റ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ മേഖലകളിലെല്ലാം ഏതെല്ലാം സംസ്ഥാനങ്ങളാണ് മുന്നിൽ നിൽക്കുന്നതെന്നും പണ്ഡിറ്റ് വിശദീകരിക്കുന്നു. എന്നാൽ താൻകേരളം ഒരുപാട് ഇഷ്ടപ്പെടുന്നെന്നും അതുകൊണ്ട് കേരളം ഒന്നാമതെത്തണമെന്നാണ് ആഗ്രഹമെന്നും പണ്ഡിറ്റ് പറയുന്നു. മുൻ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ പൊങ്കാലകളുടെ അനുഭവം കണക്കിലെടുത്ത് ഈ പോസ്റ്റിനെ രാഷ്ട്രീയമായി കാണരുതെന്നും സ്പോർട്സ്മാൻ സ്പിരിറ്റിൽ കണ്ട് വിലയിരുത്താൻ അപേക്ഷിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കേരളം നമ്പർ 1 ആണോ, നമ്പർ 11 ആണോ എന്നൊരൂ വിഷയം ചിലർ കുറച്ച് ദിവസങ്ങളായ് ചർച്ച ചെയ്യുന്നു... ഏതാണ്ട് ഇന്ത്യയുടെ ഭൂരിഭാഗം സ്റ്റേറ്റിലും യാത്ര ചെയ്ത അനുഭവം വെച്ച് ഞാൻ വിലയിരുത്തുന്നു...പഞ്ചാബ്, ഗുജറാത്ത് എന്നീ സ്റ്റേറ്റ്‌സ് കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണ്, കൂടുതൽ യുവജനങ്ങൾക്കും അവിടെ ജോലിയുണ്ട്...ബാഹ്യമായി മൊബൈൽ, കാർ, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിൽ
കേരളം നമ്പർ 1 ആണ്.

വികസനത്തിന്റെ കാരൃത്തിൽ തമിഴ്‌നാടും, കർണ്ണാടകയും നമ്മെക്കാൾ മുന്നിലാണ്.... അഴിമതി കുറഞ്ഞ ഭരണത്തിൽ ഡൽഹി നല്ലതാണ്... ഗോവയും പുരോഗതിയിൽ മുന്നിലാണ്. . ..സാക്ഷരത, ജനങ്ങൾ തമ്മിലുള്ള ഇടപഴകൽ എന്നിവയിൽ കേരളം മുന്നിലായി തോന്നുന്നു...

നമ്മുടെ പുരോഗതി വിദേശത്തു പോയ് ജീവിതം ഹോമിക്കുന്ന പ്രവാസികൾ തന്ന ഭിക്ഷയാണ്..അല്ലാതെ ഒരു സർക്കാരിന്റെയും ഭരണ മികവല്ല...ലോട്ടറി, മദൃം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് സ്‌റ്റേറ്റിലെ വികസനങ്ങൾ നടക്കുന്നത്...അഗ്രിക്കൾച്ചറിൽ ൽ കൂടുതൽ പുരോഗതി നേടി, കൂടുതൽ തൊഴിൽ അവസരങ്ങൾ കൊടുത്ത് കേരളം സ്വയം പരൃാപ്തത നേടണം...ബലൂൺ പോലെ ഊതി വീർപ്പിച്ച പുരോഗതി കൊണ്ടു ഒരു ഗുണവും ഇല്ല...തമിഴ്‌നാട്,കർണാടക സഹകരിച്ചില്ലെന്കിൽ മലയാളി പട്ടിണിയാകും. .ഓർത്തോ..

വിദേശത്തുള്ളവർ തീരിച്ചു വന്നാൽ അവരെ ഉൾകൊള്ളിനുള്ള സ്‌പേസ് കേരളത്തീനുണ്ടോ ? എന്തിന് വിദ്യാഭ്യാസം ഉള്ള പലരും നമ്പർ 1 സ്റ്റേറ്റി നെ ഉപേക്ഷിച്ച് വിദേശത്താണ് ജോലിക്കു പോകുന്നത്. ..ഏറ്റവും കൂടുതൽ ഭൂകമ്പ സാദ്ധൃത ഉള്ള സ്റ്റേറ്റ് ആണ് നമ്മുടേത് ...മറക്കരുത്...ബംഗാളി തൊഴിലാളികൾ ഒരു സ്‌ട്രൈക്ക് കൊണ്ടു വന്നാൽ നമ്മുടെ നിർമ്മാണ മേഖല അടക്കം ഹോട്ടൽ, കടകൾ പൂട്ടി പോകേണ്ടി വരും...കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എല്ലാ മതത്തിലും കൂടുതൽ അന്ധമായിട്ടുള്ള വിശ്വാസങ്ങൾ, ആചാരങ്ങൾ ,
സ്ത്രീകളോടുള്ള മോശം സമീപനം, പീഡനം, കള്ള പണം, മറ്റുള്ളവരെ പരിഹസിക്കുക, പൊളിറ്റിക്കൽ മർഡേഴ്‌സ് എന്നിവയിലും മുൻപന്തിയിൽ ആണ് ...

വൃക്തിപരമായ് ഞാൻ കേരള സ്റ്റേറ്റി നു നല്കുന്ന റാങ്ക് 3 ആണ്... ചിന്തിക്കുക...ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല... ജനിച്ച നാടായതു കൊണ്ട് കേരളത്തെ ഇഷ്ടപ്പെടുന്നുമുണ്ട്. ...ഇന്ത്യ യിലെ നമ്പർ 1 ആകണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്...എന്‌ടെ എക്‌സ്പീരിയൻസ് പൂർണ്ണമായും
ശരിയാണെന്ന് ഞാൻ വാശിപിടിക്കില്ല...പൊളിറ്റിക്‌സ് ചായ്വില്ലാതെ ഈ പോസ്റ്റി നെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റി ൽ കണ്ട് വിലയിരുത്തുവാൻ അപേക്ഷാ...