- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിനൊപ്പം ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും സ്റ്റാറാവാനൊരുങ്ങി സന്തോഷ് പണ്ഡിറ്റ്; സോണിയ അഗർവാളിന്റെ നായകനായി നടൻ ബഹുഭാഷ ചിത്രത്തിൽ
മലയാള സിനിമയിലേക്ക് ബഹുമുഖ പ്രതിഭയായെത്തി നിരവദധി ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിട്ട നടൻ സന്തോഷ് പണ്ഡിറ്റ് ബഹുഭാഷ ചിത്രത്തിൽ നായകനാകുന്നു.അഹല്യ എന്ന ഹൊറർ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് സോണിയ അഗർവാളിന്റെ നായകനാവുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ സോണിയെ കൂടാതെ ലീന കപൂറും നായികയായെത്തുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിനെ കൂടാതെ ചിത്രത്തിൽ ഒരു സൂപ്പർസ്റ്റാറും അതിഥി താരമായെത്തുന്നുണ്ട്. നവാഗതനായ ഷിജിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്വർക്കല, ചെന്നൈ, പോണ്ടിച്ചേരി, ഗോവ എന്നിവിടങ്ങളിലായിരിക്കും നടക്കുക. വിനീത് ശ്രീനിവാസൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ സന്തോഷ് അഭിനയിച്ചിരുന്നു. മമ്മൂട്ടി നായകനാകുന്ന മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ പണ്ഡിറ്റ്. ക്യാമറയ്ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായി എത്തിയ സന്തോഷ് പണ്ഡിറ്റ് മറ്റ് താരങ്ങളുടെ സിന
മലയാള സിനിമയിലേക്ക് ബഹുമുഖ പ്രതിഭയായെത്തി നിരവദധി ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിട്ട നടൻ സന്തോഷ് പണ്ഡിറ്റ് ബഹുഭാഷ ചിത്രത്തിൽ നായകനാകുന്നു.അഹല്യ എന്ന ഹൊറർ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് സോണിയ അഗർവാളിന്റെ നായകനാവുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ സോണിയെ കൂടാതെ ലീന കപൂറും നായികയായെത്തുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിനെ കൂടാതെ ചിത്രത്തിൽ ഒരു സൂപ്പർസ്റ്റാറും അതിഥി താരമായെത്തുന്നുണ്ട്.
നവാഗതനായ ഷിജിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്
വർക്കല, ചെന്നൈ, പോണ്ടിച്ചേരി, ഗോവ എന്നിവിടങ്ങളിലായിരിക്കും നടക്കുക. വിനീത് ശ്രീനിവാസൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ സന്തോഷ് അഭിനയിച്ചിരുന്നു. മമ്മൂട്ടി നായകനാകുന്ന മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ പണ്ഡിറ്റ്.
ക്യാമറയ്ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായി എത്തിയ സന്തോഷ് പണ്ഡിറ്റ് മറ്റ് താരങ്ങളുടെ സിനിമയിലും താരമായി മാറുകയാണ്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ചലച്ചിത്ര രംഗത്തെത്തുന്നത്. സംവിധാനം, തിരക്കഥ,എഡിറ്റിംങ്ങ്, സംഗീതം, ഗാനരചന, ആലാപനം തുടങ്ങി നിരവധി റോളുകളാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രങ്ങളിൽ കൈകാര്യം ചെയ്തിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശനും റിലീസ് ചെയ്യാനിരിക്കുകയാണ്.