കൊച്ചി: തന്നെ നിരന്തരം ശല്യപ്പെടുത്തിയ ആളെ തള്ളിപ്പറഞ്ഞു കൊണ്ട് നിത്യ മേനോൻ രംഗത്തുവന്നതോടെ നടിക്കെതിരെ ആറാട്ട് സന്തോഷ്. താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് പറയുന്നു.

നടിനിത്യ മേനോൻ തന്നെ അഭിമുഖത്തിലൂടെ അപമാനിച്ചുവെന്ന് 'ആറാട്ട്' സിനിമയ്ക്ക് നിരൂപണം നൽകി വൈറലായ സന്തോഷ് വർക്ക പറയുന്നത്. അവരുമായി ഇനിയൊരു ബന്ധവുമില്ലെന്നും അവരുടെ നമ്പർ ഫോണിൽ നിന്ന് ഡിലീറ്റ് ആക്കുകയാണെന്നും സന്തോഷ് വർക്കി പറഞ്ഞു. നിത്യ മേനോന് തന്നെ വിവാഹം കഴിക്കാൻ അർഹതയില്ല. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ വിശ്വസിക്കാൻ കൊള്ളില്ല. സമൂഹത്തിൽ ഒരു വിലയും ഇല്ലാത്ത ആൾക്കാരാണ് സിനിമാനടികൾ എന്നും അത്തരം ഒരു സ്ത്രീയെ കല്യാണം കഴിക്കേണ്ട ഗതികേട് തനിക്കില്ല എന്നും സന്തോഷ് വർക്കി പറഞ്ഞു.

നിത്യാ മേനേനോട് എനിക്കു പറയാനുള്ളത് എന്നെ വിട്ടേക്കുക എന്നാണ്. എന്റെ അച്ഛൻ മരിച്ചുപോയി. 72 വയസ്സായ എന്റെ അമ്മയ്ക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുകയല്ലാതെ ഞാൻ വേറൊരു തെറ്റും ചെയ്തിട്ടില്ല. അനുഭവിക്കാനുള്ളത് മാക്സിമം ഞാൻ അനുഭവിച്ചു. ഇനി എന്റെ ഗവേഷണത്തിൽ ശ്രദ്ധിക്കാൻ പോവുകയാണ്. സിനിമയുമായുള്ള ബന്ധവും ഞാൻ കുറയ്ക്കാൻ പോവുകയാണ്. മനുഷ്യത്വം എന്നത് സിനിമാ ഫീൽഡിൽ ഇല്ല. കിരീടവും ഭരതവുമൊക്കെ കാണുമ്പോ നമ്മൾ വിചാരിക്കും ഇവർ നല്ല മനുഷ്യരാണെന്ന്. ഇവർക്കൊന്നും ഒരു മനുഷ്യത്വവും ഇല്ല. സിനിമകൾ നിരോധിക്കണമെന്നും സന്തോഷ് പറഞ്ഞു. കാഞ്ചനമാലയിലെ കാഞ്ചനയുടെ മെയിൽ വേർഷനാണ് ഞാൻ.

എനിക്ക് സിനിമാനടിയെ കല്യാണം കഴിക്കേണ്ട ഒരാവശ്യവുമില്ല. ഏറ്റവും വലിയ കള്ളന്മാർ മീഡിയക്കാർ ആണ്. എന്നെ വിറ്റ് അവർ എത്ര കാശ് ഉണ്ടാക്കി. എനിക്ക് ഇനിയൊരു കല്യാണവും വേണ്ട. എന്നെ ആളുകൾ സൈക്കോ എന്ന് വിളിക്കുന്നു. അവർക്കെതിരെ വേണമെങ്കിൽ എനിക്ക് കേസ് കൊടുക്കാം. സൈക്കോ ആണ് ആസിഡ് അറ്റാക്കും റേപ്പും ഒക്കെ ചെയുന്നത്. ഞാൻ അത് ചെയ്തോ? ഞാൻ ആത്മാർഥമായി അവരെ സ്നേഹിച്ചു. അതാണ് എന്റെ തെറ്റ്. 2009 ൽ തുടങ്ങിയ സ്നേഹമാണ്. എന്റേത് ട്രൂ ലവ് ആണെന്നും സന്തോഷ് വർക്കി പറഞ്ഞു.

അയാൾ കീടം പോലെയെന്ന് പറഞ്ഞു കൊണ്ടായിരുന്നു വിഷയത്തിൽ നിത്യ മേനോൻ പ്രതികരിച്ചത്.  ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യങ്ങൾ പറഞ്ഞത്. വർഷങ്ങളായി ഒരുപാട് രീതിയിൽ അയാൾ കുറെ കഷ്ടപ്പെടുത്തിയെന്നും, തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നുമാണ് നിത്യ പറയുന്നത്.

'അയാൾ പറയുന്നത് ഒക്കെ കേട്ട് അതൊക്കെ വിശ്വസിച്ചാൽ നമ്മളാകും മണ്ടന്മാർ. കുറെ വർഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അഞ്ചാറ് വർഷമായി അയാൾ പുറകെയാണ്. ആളുകൾ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങൾ. ശരിക്കും ഞാൻ ആയതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. എനിക്ക് ഇതിൽ ഒന്നും തന്നെ ഇടപെടാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ്എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് പൊലീസിൽ പരാതി കൊടുക്കണമെന്നൊക്കെ.

പക്ഷെ ഓരോത്തർക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തിൽ ചെയ്ത് തീർക്കാൻ കുറെ കാര്യങ്ങളുണ്ട്.എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് എനിക്ക് അയാൾ വിളിച്ചാൽ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ,'നിത്യ പറയുന്നു.