- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ലുക്ക് ഉണ്ട്, നല്ല അഭിനേതാവാണ്..! അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണെന്ന് അർജുൻ അശോകനെക്കുറിച്ച് സന്തോഷ് വർക്കി; 'ആറാടുകയാണ്' ഹിറ്റ് ഡ എന്ന ഹിറ്റ് ഡയലോഗ് ഏറ്റുപറഞ്ഞു അർജുനും
കൊച്ചി: മോഹൻലാലിനോടുള്ള കടുത്ത ആരാധന കാരണം സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തിയ സന്തോഷ് വർക്കി വീണ്ടും സൈബറിടത്തിൽ വൈറലായുന്നു. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ആറാട്ട് കണ്ടതിന് ശേഷമുള്ള പ്രതികരണമാണ് സന്തോഷ് വർക്കിയെ സോഷ്യൽ മീഡിയയിലെ വൈറൽ താരമാക്കിയത്. 'ലാലേട്ടൻ ആറാടുകയാണ്' എന്ന സന്തോഷിന്റെ ഡയലോഗ് നെറ്റിസൺസ് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സന്തോഷിന്റെ മറ്റൊരു തിയറ്റർ റെസ്‌പോൺസ് വിഡിയോ കൂടി ഇപ്പോൾ തരംഗമാവുകയാണ്.
അർജുൻ അശോകനെ നായകനാക്കി നവാഗത സംവിധായകരായ അഭി ട്രീസ പോൾ ആന്റോ ജോസ് പെരേരിയ എന്നിവർ സംവിധാനം ചെയ്ത 'മെമ്പർ രമേശൻ, ഒമ്പതാം വാർഡ്' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് സന്തോഷും തിയറ്ററിലെത്തിയിരുന്നു. ചിത്രം കണ്ടതിനു ശേഷം നായകൻ അർജുൻ അശോകൻ യുട്യൂബ് ചാനലുകളോട് സംസാരിക്കവേ, അടുത്തുണ്ടായിരുന്ന സന്തോഷ് വർക്കി താരത്തെ ചേർത്തുനിർത്തി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.
'യുവനടന്മാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്, നല്ല അഭിനേതാവാണ്. യുവനടന്മാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്.' അർജുൻ അശോകനെക്കുറിച്ച് സന്തോഷ് വർക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു. 'എന്റെ മോനേ...' എന്നായിരുന്നു അതിനുള്ള അർജുൻ അശോകന്റെ മറുപടി. തുടർന്ന്, സന്തോഷിന്റെ 'ആറാടുകയാണ്' എന്ന ഹിറ്റ് ഡയലോഗ് ഏറ്റുപറഞ്ഞുകൊണ്ട് അർജുൻ തിരിഞ്ഞു നടക്കുകയും ചെയ്തു. ചെമ്പൻ വിനോദ് ജോസ്, ഗായത്രി അശോക്, മാമുക്കോയ എന്നിവരാണ് മെമ്പർ രമേശനിലെ മറ്റു അഭിനേതാക്കൾ.