- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങി കിടന്ന നടിയുടെ ചുണ്ടിൽ വില്ലുകുറിക്കാരൻ സ്പർശിച്ചത് മദ്യ ലഹരയിൽ; അച്ഛനും അമ്മയ്ക്കുമൊപ്പം കോടതിയിലെത്തി മൊഴി നൽകിയത് കേസുമായി മുന്നോട്ട് പോകാനുറച്ച്; മാവേലി യാത്രയിലെ ദുരനുഭവത്തിൽ പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കാനുറച്ച് സനുഷ; യുവ നടിയുടെ ധീരമായ നീക്കത്തിന് കൈയടിച്ച് സോഷ്യൽ മീഡിയയും; കുറ്റപത്രം അതിവേഗമെന്ന് പൊലീസും
തൃശൂർ: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ കുടുക്കിയത് നടിയുടെ ഉറച്ച നിലപാടാണ്. ഇത് മാതൃകയാക്കുകയാണ് സനുഷയും. ട്രെയിൻ യാത്രയ്ക്കിടെ നേരിട്ട അതിക്രമത്തിൽ നിയമനടപടിയുമായി സനുഷ മുന്നോട്ട് പോകും. പ്രതിക്കെതിരെ സനുഷ തൃശൂർ രണ്ടാം നമ്പർ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയത് ഇതിന്റെ ഭാഗമാണ്. നടിയുടെ മൊഴിയിൽ സത്യമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ നടിയുടെ മൊഴി കേസിൽ നിർണ്ണായകമാണ്. അതിനിടെ വെറുമൊരു സംഭവമായി കാണാതെ നിയമനടപടിക്ക് തയ്യാറായ നടിക്ക് സോഷ്യൽ മീഡിയയിൽ പിന്തുണ ഏറുകയാണ്. അച്ഛനമ്മമാർക്ക് ഒപ്പമാണ് സനുഷ അന്വേഷണസംഘത്തിന്റെ നിർദ്ദേശപ്രകാരം കോടതിയിലെത്തിയത്. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അടച്ചിട്ട മുറിയിലായിരുന്നു പതിനഞ്ച് മിനിറ്റോളം മൊഴിയെടുപ്പ്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഒരുമാസത്തിനകം കുറ്റപത്രം നൽകാനാണ് ശ്രമിക്കുന്നതെന്നും അന്വേഷണോദ്യോഗസ്ഥൻ റെയിൽവേ ഇൻസ്പെക്ടർ എം.കെ. കീർത്തിബാബു പറഞ്ഞു. അറസ്റ്റിലായ പ്രതി കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് (40), വിയ്
തൃശൂർ: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ കുടുക്കിയത് നടിയുടെ ഉറച്ച നിലപാടാണ്. ഇത് മാതൃകയാക്കുകയാണ് സനുഷയും. ട്രെയിൻ യാത്രയ്ക്കിടെ നേരിട്ട അതിക്രമത്തിൽ നിയമനടപടിയുമായി സനുഷ മുന്നോട്ട് പോകും. പ്രതിക്കെതിരെ സനുഷ തൃശൂർ രണ്ടാം നമ്പർ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയത് ഇതിന്റെ ഭാഗമാണ്. നടിയുടെ മൊഴിയിൽ സത്യമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ നടിയുടെ മൊഴി കേസിൽ നിർണ്ണായകമാണ്. അതിനിടെ വെറുമൊരു സംഭവമായി കാണാതെ നിയമനടപടിക്ക് തയ്യാറായ നടിക്ക് സോഷ്യൽ മീഡിയയിൽ പിന്തുണ ഏറുകയാണ്.
അച്ഛനമ്മമാർക്ക് ഒപ്പമാണ് സനുഷ അന്വേഷണസംഘത്തിന്റെ നിർദ്ദേശപ്രകാരം കോടതിയിലെത്തിയത്. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അടച്ചിട്ട മുറിയിലായിരുന്നു പതിനഞ്ച് മിനിറ്റോളം മൊഴിയെടുപ്പ്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഒരുമാസത്തിനകം കുറ്റപത്രം നൽകാനാണ് ശ്രമിക്കുന്നതെന്നും അന്വേഷണോദ്യോഗസ്ഥൻ റെയിൽവേ ഇൻസ്പെക്ടർ എം.കെ. കീർത്തിബാബു പറഞ്ഞു. അറസ്റ്റിലായ പ്രതി കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് (40), വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. ഇയാളെ കൈയോടെ പിടികൂടിയത് സനൂഷയുടെ ധൈര്യം ഒന്നു കൊണ്ട് മാത്രമാണ്.
ഈ മാസം ഒന്നിന് മാവേലി എക്സ്പ്രസിൽ മംഗലപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവേയാണ് രാത്രി സനുഷയ്ക്കു നേരെ യുവാവിന്റെ അതിക്രമമുണ്ടായത്. ശരീരത്ത് സ്പർശിച്ച സഹയാത്രികൻ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ സനുഷ തന്നെ പിടികൂടുകയായിരുന്നു. സനുഷ അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ട്രെയിനിലെ ചില സഹയാത്രികർ സഹായിക്കാൻ തയ്യാറായില്ലെന്നും ഉറക്കം നടിച്ചു കിടന്നുവെന്നും സനുഷ ആരോപിച്ചിരുന്നു. പക്ഷേ സനൂഷ പ്രതിയെ പിടികൂടി. പിന്നെ പൊലീസിന് കൈമാറുകയും ചെയ്തു.
നടിയുടെ ആരോപണങ്ങൾ ആന്റോ ബോസ് നിഷേധിച്ചിട്ടുണ്ട്. ബ്ലഷ് ഷുഗർ താഴ്ന്നപ്പോഴുള്ള ശാരീരിക അവസ്ഥയിൽ കൈ അറിയാതെ ദേഹത്ത് തട്ടിയതാണെന്നാണ് ഇയാളുടെ വാദം. ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആ ദിവസം തിരൂരിൽ ആന്റോയ്ക്ക് ഒപ്പം മദ്യപിച്ച മൂന്നുപേരെയും പൊലീസ് ചോദ്യംചെയ്തിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു ഇയാളുടെ അക്രമമെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ പ്രതിയുടെ മൊഴി കളവാണെന്നാണ് പൊലീസിന്റെ വാദം.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തന്നെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ സഹയാത്രികർ ആരും തന്നെ തിരുഞ്ഞു നോക്കിയില്ലെനനാണ് നടി പരാതിപ്പെട്ടത്. സംഭവം നടക്കുമ്പോൾ ആരും തന്നെ സഹായിക്കാൻ എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കൾ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ സഹായിച്ചതെന്ന് സനൂഷ പ്രതികരിച്ചു. പലപ്പോഴും മലയാളികളുടെ പ്രതികരണം ഫേസ്‌ബുക്കിലൂടെ മാത്രമാണ്. നമുക്കും ഒരു അനുഭവം ഉണ്ടാകുമ്പോഴാണ് ഒറ്റയ്ക്ക് മാത്രമേ ഉണ്ടാകൂ എന്ന് മനസിലാകുക. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻവിട്ട ശേഷമാണ് സംഭവമുണ്ടായത്. ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കാൻ ശ്രമിച്ചതായി തോന്നി. കണ്ണു തുറന്നപ്പോൾ എന്റെ ചുണ്ടിൽ അയാളുടെ കൈവിരൽ. ഞാൻ കൈ പിടിച്ചു. ഉടൻ തന്നെ ലൈറ്റ് ഓൺ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. അക്രമിയെ താൻ തടഞ്ഞ് വച്ചു. ഇതിനിടെ ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആർ ഉണ്ണിയും സുഹൃത്ത് രഞ്ജിത്തുമാണ് അക്രമിയെ പിടികൂടാനും പൊലീസിനെ വിളിക്കാനും സഹായിച്ചതെന്ന് സനൂഷ വിശദീകരിച്ചിരുന്നു.
അനുവാദം കൂടാതെ തന്റെ ശരീരത്തിൽ സ്പർശിച്ചാൽ രൂക്ഷമായി പ്രതികരിക്കാനാണ് താൻ ശീലിച്ചിട്ടുള്ളത്. അങ്ങനെയാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതെന്നും സനൂഷ വ്യക്തമാക്കി. നമ്മുടെ കുട്ടികളെ നമ്മൾ ആദ്യം പഠിപ്പിക്കേണ്ടതും പ്രതികരിക്കാനാണ്. ഇപ്പോൾ എനിക്കുണ്ടായ സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകും'' സനുഷ പറഞ്ഞു.