- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലഫിസത്തിൽ കെ.എം ഷാജിയെ പരസ്യമായി തള്ളി കുഞ്ഞാലിക്കുട്ടി; അഴിക്കോട് എംഎൽഎയുടെ നിലപാട് പാർട്ടിയുടേല്ല; മുസ്ലിം സംഘടനകളാണ് തീവ്രവാദം വളർത്തുന്നതെന്ന നിലപാട് ലീഗിനില്ല; തീവ്രവാദത്തിൽ അന്വേഷണ ഏജൻസികൾ അമിതാവേശം കാണിക്കരുതെന്നും ലീഗ് സെക്രട്ടേറിയറ്റ്
കോഴിക്കോട്: കേരളത്തിലെ ചില മുസ്ലിം സംഘടനകളുടെ നിലപാടാണ് തീവ്രവാദത്തെ സഹായിച്ചതെന്ന കെ.എം. ഷാജി എംഎൽഎയുടെ ലേഖനം പാർട്ടി നിലപാടല്ലെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കയായിരുന്ന അദ്ദേഹം. ലേഖനത്തിലുള്ളത് എഴുത്തുകാരന്റെ മാത്രം അഭിപ്രായമാണ്. മുസ്ലിം സംഘടനകളാണ് തീവ്രവാദം വളർത്തുന്നതെന്ന നിലപാട് പാർട്ടിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ 'കേരളത്തിൽ ഐ.എസ്: വളംവച്ചതാര്' എന്ന പേരിൽ ഷാജി എഴുതിയ ലേഖനംവൻ വിവാദമായിരുന്നു. സലഫിസത്തെ തലോടുകയും മൗദൂദിസത്തെയും മറ്റും ശക്തമായി വിമർശിക്കുകയും ചെയ്യുന്ന ലേഖനം, കേരളത്തിൽ ഐ.എസ് ആശയങ്ങൾ വളർത്തുന്നതിൽ ഇരവാദികളായ ഇടതു ചിന്തകർക്കുള്ള പങ്കും വ്യക്തമാക്കുന്നുണ്ട്. ഷാജിയുടെ ലേഖനത്തിനെതിരെ വൻ പ്രതിഷേധമാണ് സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.സമസ്ത യുവജന വിഭാഗം സംസ്ഥാന സെക്രട്ടറല മുസ്തഫ മുണ്ടുപാറ ഷാജിക
കോഴിക്കോട്: കേരളത്തിലെ ചില മുസ്ലിം സംഘടനകളുടെ നിലപാടാണ് തീവ്രവാദത്തെ സഹായിച്ചതെന്ന കെ.എം. ഷാജി എംഎൽഎയുടെ ലേഖനം പാർട്ടി നിലപാടല്ലെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കയായിരുന്ന അദ്ദേഹം. ലേഖനത്തിലുള്ളത് എഴുത്തുകാരന്റെ മാത്രം അഭിപ്രായമാണ്. മുസ്ലിം സംഘടനകളാണ് തീവ്രവാദം വളർത്തുന്നതെന്ന നിലപാട് പാർട്ടിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നേരത്തെ മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ 'കേരളത്തിൽ ഐ.എസ്: വളംവച്ചതാര്' എന്ന പേരിൽ ഷാജി എഴുതിയ ലേഖനംവൻ വിവാദമായിരുന്നു. സലഫിസത്തെ തലോടുകയും മൗദൂദിസത്തെയും മറ്റും ശക്തമായി വിമർശിക്കുകയും ചെയ്യുന്ന ലേഖനം, കേരളത്തിൽ ഐ.എസ് ആശയങ്ങൾ വളർത്തുന്നതിൽ ഇരവാദികളായ ഇടതു ചിന്തകർക്കുള്ള പങ്കും വ്യക്തമാക്കുന്നുണ്ട്.
ഷാജിയുടെ ലേഖനത്തിനെതിരെ വൻ പ്രതിഷേധമാണ് സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.സമസ്ത യുവജന വിഭാഗം സംസ്ഥാന സെക്രട്ടറല മുസ്തഫ മുണ്ടുപാറ ഷാജിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടിരുന്നു.ഷാജിയുടെ ലേഖനത്തിനെതിരെ സുന്നികൾ കൂട്ടത്തോടെ പ്രതിഷേധവുമായിവന്നതോടെ മുസ്ലീലീഗും പ്രതിരോധത്തിൽ ആയിരിക്കയാണ്. ഇതിനിടെയാണ് കുഞ്ഞാലിക്കുട്ടി ലേഖനം പാർട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി രംഗത്തത്തെിയത്.
തീവ്രവാദനടപടികളുടെ പേരിൽ അന്വേഷണ ഏജൻസികൾ അമിതാവേശം കാണിക്കരുതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കും. മതസംഘടനകളുടെ പ്രവർത്തനങ്ങളും അവർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും തീവ്രവാദത്തിലേക്ക് നയിക്കുമെന്ന നിലപാട് അമിതാവേശം കാണിക്കലാണ്. ഇത്തരം നിലപാടുകൾ തീവ്രവാദത്തെ ശക്തിപ്പെടുത്തുകയേ ചെയ്യൂ. ബടക്കാക്കി തനിക്കാക്കുന്ന നിലപാടുകൾ അന്വേഷണ ഏജൻസികൾ സ്വീകരിക്കരുത്.
തീവ്രവാദത്തെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കരുത്. ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനം ഇക്കാര്യങ്ങളിൽ ഇല്ലേയെന്ന് സംശയിക്കണം. പാഠപുസ്തകങ്ങളിൽ തെറ്റ് വരാം. അത് തിരുത്തണം. ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിൽ തെറ്റുണ്ടാവാം. എന്നാൽ, അതിൽ യു.എ.പി.എ എടുത്തത് ശരിയായ നീക്കമല്ല. ഇത് അവസരം ഉപയോഗപ്പെടുത്തലാണ്.
തീവ്രവാദത്തിനെതിരെ മുസ്ലിംലീഗ് ശക്തമായ കാമ്പയിൻ നടത്തും. ഏക സിവിൽകോഡ് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കം നല്ലതിനല്ല. ഏക സിവിൽകോഡ് ആണോ ഇപ്പോൾ ഏറ്റവും പ്രാഥമികമായി നടപ്പാക്കേണ്ടതെന്ന് ആലോചിക്കണം. ബിജെപിയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. സമൂഹത്തിൽ അടിച്ചേൽപിക്കേണ്ടതല്ല ഇത്തരം കാര്യങ്ങൾ. ശരീഅത്തിൽ അഭിപ്രായം പറയേണ്ടത് ആ മതവിഭാഗമാണ്. എൽ.ഡി.എഫ് സർക്കാറിന് ഏറ്റ ആദ്യ തിരിച്ചടിയാണ് ജയരാജന്റെ രാജി. യു.ഡി.എഫ് കാലത്തെ ബന്ധുനിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് അഭിപ്രായം.
സ്വജനപക്ഷപാതം ഇല്ലാതിരിക്കാൻ മുഴുവൻ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പി.വി. അബ്ദുൽ വഹാബ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.