ന്തിനും മീതെ പണത്തെക്കാണുന്നവരുണ്ട്. ഈ പൊലീസുദ്യോഗസ്ഥനും അക്കൂട്ടത്തിൽപ്പെടും. ഭാര്യയ്ക്ക് വേശ്യാവൃത്തിയാണെന്നറിഞ്ഞപ്പോൾ ഞെട്ടിയെങ്കിലും മണിക്കൂറിന് 130 പൗണ്ട് കിട്ടുമെന്നറിഞ്ഞതോടെ അയാൾ അതിന് കൂട്ടുനിൽക്കുകയായിരുന്നു. തന്റെ ഭാര്യയുടെ ജോലിയെക്കുറിച്ച് മേലധികാരികളോട് പറഞ്ഞ് അവരുടെ സമ്മതം വാങ്ങാനും പൊലീസുകാരൻ മറന്നില്ല.

കെന്റിൽനിന്നുള്ള സാറ ജെയ്ൻ ഫ്രോസ്റ്റിനെ പൊലീസുകാരനായ സ്‌കോട്ട് ഫ്രോസ്റ്റ് 2015-ലാണ് വിവാഹംകഴിച്ചത്. വിവാഹത്തിനുമുമ്പുതന്നെ സാറ ഈ ജോലി ചെയ്തിരുന്നു. അഡൽറ്റ് വെബ്‌സൈറ്റിലൂടെ താൻ ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും അവർ പരസ്യം നൽകിയിരുന്നു. സ്‌കോട്ടിനെ വിവാഹം ചെയ്തശേഷമുള്ള ഏക പ്രതിസന്ധി സ്‌കോട്ടിന്റെ മേലധികാരികൾ ഇതനുവദിക്കുമോ എന്നത് മാത്രമായിരുന്നു.

തന്റെ ഭാര്യ എസ്‌കോർട്ടായി ജോലി ചെയ്യുന്നുണ്ടെന്ന വിവരം സ്‌കോട്ട് മെട്രൊപൊലിറ്റൻ പൊലീസിലെ മേലധികാരികളെ അറിയിച്ചു. അതിൽ കുഴപ്പമില്ലെന്ന് പൊലീസിൽനിന്ന് അനുമതി കിട്ടിയതോടെ, ഭാര്യയെ എസ്‌കോർട്ട് സർവീസിൽ തുടരാൻ സ്‌കോട്ട് അനുവദിച്ചു. ഒരുമണിക്കൂർ നീണ്ടുനിൽക്കുന്ന സെക്‌സിന് 130 പൗണ്ടാണ് സാറ ഈടാക്കുന്നത്.

സാറയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ അവരുടെ ജോലിയെക്കുറിച്ച് അറിയാമെന്നും അവർക്കാർക്കും അതിൽ വിരോധമില്ലെന്നും സ്‌കോട്ട് പറയുന്നു. ലങ്കാഷയറുകാരായിരുന്ന സാറയും സ്‌കോട്ടും ഇപ്പോൾ കെന്റിലാണ് താമസം. ജോലിയുമായി ബന്ധപ്പെട്ട് യുകെയിൽ എല്ലായിടത്തും സാറയ്ക്ക് സഞ്ചരിക്കേണ്ടിവരാറുണ്ട്.

സ്‌കോട്ട് പൊലീസുദ്യോഗസ്ഥനായതുകൊണ്ടാണ് സാറയുടെ ജോലിയെക്കുറിച്ച് മുൻകൂർ അനുമതി തേടേണ്ടിവന്നത്. സാറ എസ്‌കോർ്ട്ടായി ജോലി ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലെന്നും അതിൽ ഭിന്ന താത്പര്യങ്ങളൊന്നുമില്ലെന്നും പോപീസ് അധികൃതർ വ്യക്തമാക്കി. വേശ്യാവൃത്തി ഇംഗ്ലണ്ടിലും വെയ്ൽസിലും അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാൽ, വേശ്യാലയം നടത്തുന്നതിനും കൂട്ടിക്കൊടുക്കുന്നതിനുമൊക്കെയാണ് വിലക്കുള്ളത്.