മുംബൈ: ബോളിവുഡ് താരം സാറാ അലിഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രാങ്ക് വീഡിയോയുടെ പേരിൽ വിമർശനം. തനിക്കൊപ്പം സ്വിമ്മിങ് പൂളിൽവെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത സഹായിയെ നടി വെള്ളത്തിലേയ്ക്ക് തള്ളിയിടുന്ന വീഡിയോയാണ് വൈറലായത്. വെള്ളത്തിലേക്ക് വീണ സ്ത്രീയ്ക്കു പിന്നാലെ സാറായും പൂളിലേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ കാണാം. കൂടെയുണ്ടായിരുന്നയാളെ പറ്റിക്കാനായാണ് പ്രാങ്ക് വീഡിയോ ചെയ്തതെങ്കിലും താരത്തിന് നേരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

പട്ടൗഡി കുടുംബത്തിൽ ജനിച്ച സാറ അഭിനേതാക്കളായ അമൃത സിംഗിന്റെയും സെയ്ഫ് അലി ഖാന്റെയും മകളാണ്. ഫോബ്‌സ് ഇന്ത്യയുടെ 2019ലെ സെലിബ്രിറ്റി 100 പട്ടികയിലും സാറാ അലി ഖാൻ ഇടംപിടിച്ചിരുന്നു.

കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം, 2018ലെ കേദാർനാഥ്, സിംബ എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സാറ അലി ഖാൻ അഭിനയ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. രണ്ട് ചിത്രങ്ങളും വലിയ കൊമേഴ്സ്യൽ വിജയമാണ് അവർക്ക് നൽകിയത്. കേദാർനാഥ് എന്ന സിനിമ അവർക്ക് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു.

 
 
 
View this post on Instagram

A post shared by Filmfare (@filmfare)