ലണ്ടൻ: ഇന്ത്യയിൽ ഏറ്റവുമധികം താരമൂല്യവും വിപണിമൂല്യവുള്ള സെലിബ്രിറ്റി ആയിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഏവർക്കും പരിചിതരായിരുന്നു. സച്ചിന്റെ ഭാര്യ അഞ്ജലി, മകൻ അർജുൻ, മകൾ സാറ എന്നിവരൊക്കെ ക്രിക്കറ്റ് പ്രേമികൾക്ക് പ്രിയപ്പെട്ടവരായിരുന്നു.

ഇപ്പോൾ സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്താരാഷ്ട്ര വസ്ത്രകമ്പനിയുടെ പരസ്യത്തിലൂടെ മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് 24-കാരിയായ സാറ. അതിന്റെ ചിത്രങ്ങളാണ് ഫാഷൻ ലോകത്ത് ശ്രദ്ധ നേടുന്നത്. പീഡിയാട്രീഷൻ ആയ സാറയ്ക്ക് പതിനാറ് ലക്ഷത്തോളം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ വസ്ത്രനിർമ്മാണ സ്ഥാപനമായ സെൽഫ് പോട്രെയ്റ്റിന്റെ പരസ്യത്തിലാണ് സാറ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് നടി ബനിത സന്ധു, ഇൻസ്റ്റഗ്രാം ഇൻഫ്ളൂവൻസറും വ്യവസായി ജെയ്ദേവ ഷറോഫിന്റെ മകളുമായ ടാനിയ ഷറോഫും സാറയ്ക്കൊപ്പം പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Sara Tendulkar (@saratendulkar)

പല തരത്തിലുള്ള ഔട്ട്ഫിറ്റുകളിലാണ് മൂവരെയും പരസ്യത്തിൽ കാണുന്നത്. അതിൽ ഒലീവ് ഗ്രീൻ നിറത്തിലുള്ള ഡ്രസ്സിൽ അതീവ സുന്ദരിയായിരിക്കുകയാണ് സാറ. ചിത്രങ്ങൾ സാറ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മോഡലിങ്ങിൽ അരങ്ങേറ്റം കുറിച്ച സാറയ്ക്ക് പിന്തുണയും സ്നേഹവും അറിയിച്ച് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു.

 
 
 
View this post on Instagram

A post shared by Sara Tendulkar (@saratendulkar)

1997 ഒക്ടോബർ 12നാണ് സാറ ടെൻഡുൽക്കറിന്റെ ജനനം. അടുത്തകാലത്തായി ക്രിക്കറ്റ്, ബോളിവുഡ് വേദികളിൽ മിന്നും താരമാണ് സാറ ടെൻഡുൽക്കർ.

സച്ചിന്റെ മകളായതുകൊണ്ടുതന്നെ സാറയെ കുറിച്ചുള്ള ഗോസിപ്പുകളും കുറവല്ല. യുവ ക്രിക്കറ്റ് താരവുമായി സാറ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു.

ഫാഷനും മോഡലിങിലും ഊന്നൽ നൽകിക്കൊണ്ട് സാറ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. സാറ പോസ്റ്റ് ചെയ്യുന്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും വൻ സ്വീകാര്യതയാണുള്ളത്. അവർക്ക് 1.2 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ പഠിച്ച സാറ ടെൻഡുൽക്കർ പിന്നീട് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് മെഡിസിൻ ബിരുദം നേടിയിട്ടുണ്ട്. ഇടയ്ക്ക് സാറ ടെൻഡുൽക്കർ ബോളിവുഡിൽ അരങ്ങേറുമെന്ന് കരുതിയിരുന്നെങ്കിലും അത്തരം വാർത്തകൾ സച്ചിൻ ടെൻഡുൽക്കർ നിഷേധിച്ചിരുന്നു.