- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിസ്മയും ഫെയ്സ്ആപ്പുമൊക്കെ എന്ത്,സറാഹയാണ് താരം;ഐഡന്റിറ്റി വെളിപ്പെടുത്താതെ ആരെയും എന്തും പറയാൻ കഴിയുന്ന സറാഹ വൈറലാകുന്നു;ആപ്പ് പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയണ്ടെന്നും വിമർശനം
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ആരെയും എന്തും പറയാൻ കഴിയുന്ന സറാഹയാണ് കുറച്ച് ദിവസങ്ങളായി ഫേസ്‌ബുക്കിലെ ചർച്ചാ വിഷയം. ഓരോ കാലത്തും സൈബർ ലോകത്തെ ട്രെൻഡുകൾക്കനുസരിച്ച് വൈറലാകുന്ന ആപ്പുകൾ പ്രത്യക്ഷപ്പെടാറുണ്ട്. പ്രിസ്മയും ഫെയ്‌സ്ആപ്പുമെല്ലാം ഇതിന്റെ ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമാണ് സറാഹ. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും ടെക്ക് ഗ്രൂപ്പുകളിലും ചർച്ചയാകുന്ന ആപ്ലിക്കേഷനാണ് സറാഹാ. ഈ ആപ്ലിക്കേഷൻ പുറത്തിറങ്ങിട്ട് ഏതാനും മാസങ്ങൾ ആയെങ്കിലും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ പ്രചാരിക്കാൻ തുടങ്ങിയത്. വലിയ സ്വീകാര്യതയാണ് ഇന്ത്യയിൽ ആപ്പ് ദിവസങ്ങൾ കൊണ്ട് നേടിയെടുത്തത്. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താനായി തയ്യാറാക്കിയ ഒരു ആപ്പ് എന്ന് സറാഹാ ആപ്ലിക്കേഷനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. വളരെ ലളിതമായ ആശയത്തിലാണ് സറാഹാ ആപ്പ് രൂപംകൊണ്ടത്. ആരാണെന്ന് വെളിപ്പെടുത്താതെ ആർക്കെങ്കിലും സന്ദേശം അയക്കണമെങ്കിൽ ആപ്പിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കിയാൽ മാത്
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ആരെയും എന്തും പറയാൻ കഴിയുന്ന സറാഹയാണ് കുറച്ച് ദിവസങ്ങളായി ഫേസ്‌ബുക്കിലെ ചർച്ചാ വിഷയം. ഓരോ കാലത്തും സൈബർ ലോകത്തെ ട്രെൻഡുകൾക്കനുസരിച്ച് വൈറലാകുന്ന ആപ്പുകൾ പ്രത്യക്ഷപ്പെടാറുണ്ട്. പ്രിസ്മയും ഫെയ്‌സ്ആപ്പുമെല്ലാം ഇതിന്റെ ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമാണ് സറാഹ.
കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും ടെക്ക് ഗ്രൂപ്പുകളിലും ചർച്ചയാകുന്ന ആപ്ലിക്കേഷനാണ് സറാഹാ. ഈ ആപ്ലിക്കേഷൻ പുറത്തിറങ്ങിട്ട് ഏതാനും മാസങ്ങൾ ആയെങ്കിലും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ പ്രചാരിക്കാൻ തുടങ്ങിയത്. വലിയ സ്വീകാര്യതയാണ് ഇന്ത്യയിൽ ആപ്പ് ദിവസങ്ങൾ കൊണ്ട് നേടിയെടുത്തത്. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താനായി തയ്യാറാക്കിയ ഒരു ആപ്പ് എന്ന് സറാഹാ ആപ്ലിക്കേഷനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
വളരെ ലളിതമായ ആശയത്തിലാണ് സറാഹാ ആപ്പ് രൂപംകൊണ്ടത്. ആരാണെന്ന് വെളിപ്പെടുത്താതെ ആർക്കെങ്കിലും സന്ദേശം അയക്കണമെങ്കിൽ ആപ്പിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കിയാൽ മാത്രം മതി. ലോഗിൻ ചെയ്യാതെ തന്നെ ആർക്കും സറാഹാ ഉപയോഗിക്കാം. മറ്റുള്ളവർക്ക് നിങ്ങളുടെ പ്രൊഫൈൽ സന്ദർശിക്കുകയും അജ്ഞാതരായി നിന്നുകൊണ്ട് തന്നെ ഇഷ്ടം പോലെ സന്ദേശങ്ങൾ അയക്കുകയും ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ വെളിപ്പെടുത്താനുള്ള അവസരവും അപ്ലിക്കേഷനിൽ ലഭ്യമാണ്. വരുന്ന സന്ദേശങ്ങൾ ഒരു ഇൻബോക്സിലാണ് കാണുക. അവ നിങ്ങൾക്ക് ഫ്ലാഗ് ചെയ്യുകയോ ഡെലിറ്റ് ചെയ്യുകയോ അതിന് മറുപടി പറയുകയോ പിന്നീട് എളുപ്പത്തിൽ കണ്ടെത്താൻ വേണ്ടി പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുകയോ ആവാം.
ഇതിനോടകം ആപ്പ് ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് നിരവധി ആശങ്കകൾ പുറത്ത് വന്ന് കഴിഞ്ഞു. സറാഹ തങ്ങളുടെ കുട്ടികളെ വഴിതെറ്റിക്കുമെന്ന് കരുതുന്ന രക്ഷിതാക്കളും കുറവല്ല. സറാഹ ഡൗൺലോഡ് ചെയ്തവരിലേറെയും കൗമാരക്കാർ ആണെന്നത് ഈ ആശങ്ക വർദ്ധിപ്പിക്കുന്നു.ആപ്പ് വളരെ ജനപ്രിയമായിട്ടുണ്ടെങ്കിലും, അജ്ഞാതരായി നിൽക്കാൻ കഴിയുമെന്നതിനാൽ ആപ്പ് പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 10,305 ആളുകളാണ് ആപ്പിന് 5 സ്റ്റാർ നൽകിയിരിക്കുന്നത്. 9,652 ആളുകളാവട്ടെ 1 സ്റ്റാർ മാത്രമാണ് നൽകിയിരിക്കുന്നത്.
സൗദി സ്വദേശിയായ സൈൻ അലാബ്ദിൻ തൗഫീഖാണ് സറാഹാ എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചത്. സറാഹ അറബി വാക്കിന്റെ അർത്ഥം സത്യസന്ധത എന്നാണ്. പരസ്യമായി തുറന്നു പറയാൻ മടിക്കുന്ന അഭിപ്രായങ്ങൾ ധൈര്യത്തോടെ വിളിച്ചു പറയാനുള്ള ഇടം എന്ന ഉദ്ദേശമാണ് ഈ ആപ്പിന് പിന്നിൽ. ക്രിയാത്മക അഭിപ്രായങ്ങളിലൂടെ സ്വയം വികസനം നടത്താൻ സറാഹാ സഹായിക്കും എന്നാണ് ആപ്പിനെ കുറിച്ചുള്ള വിവരണത്തിൽ ഡെവലപ്പർമാർ പറയുന്നത്. ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന സറാഹാ ആപ്പിന് ഈജിപ്തിലും സൗദി അറേബ്യയിലും ഇപ്പോൾ ഇന്ത്യയിലും ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ മുപ്പത് രാജ്യങ്ങളിലാണ് സറാഹാ ആപ്പ് പുറത്തിറക്കിയത്. സറാഹാ പ്രൊഫൈൽ സ്നാപ് ചാറ്റുമായി ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് 3 കോടി ഉപയോക്താക്കൾ ഇതിനോടകം സറാഹാ ആപ്പ് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.