കണ്ണൂർ: വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന ഇടതുപക്ഷത്തിനു വേണ്ടി പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നു മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ.

പിണറായിക്കു വേണ്ടി വി എസ് അച്യുതാനന്ദൻ മാറിക്കൊടുക്കുമെന്നാണ് കരുതുന്നത്. പിണറായി മുഖ്യമന്ത്രിയായാൽ താൻ വീണ്ടും ക്ലിഫ് ഹൗസിൽ വരുമെന്നും ശാരദ ടീച്ചർ പറഞ്ഞു.

നായനാർ അധികാരം ഒഴിഞ്ഞശേഷം താൻ പിന്നീട് ക്ലിഫ് ഹൗസിൽ വന്നിട്ടില്ലെന്നും ശാരദ ടീച്ചർ കൂട്ടിച്ചേർത്തു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് ശാരദ ടീച്ചറെ വീട്ടിലെത്തി പിണറായി വിജയൻ സന്ദർശിച്ചിരുന്നു.
പിണറായി മടങ്ങിയ ശേഷം മാദ്ധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു ശാരദ ടീച്ചർ. പിണറായി ധർമ്മടത്ത് വിജയിച്ചുവന്നാൽ മാത്രം പോര മുഖ്യമന്ത്രിയുമാകണമെന്നും കൂടിക്കാഴ്ചയിൽ ശാരദ ടീച്ചർ ആവശ്യപ്പെട്ടു.