- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുടെ വഴിയേ ശരണ്യയും; അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള കള്ളക്കളികളുമായി ന്യൂജെൻ തട്ടിപ്പുകാരി; ഇരുപത്തിമൂന്നുകാരിയുടെ മൊഴിയിൽ പൊലീസുകാരും പ്രതികൾ
കായംകുളം: പൊലീസിൽ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തൃക്കുന്നപ്പുഴ പാനൂർ കുറത്തറ പടീറ്റതിൽ ശരണ്യ(24)യാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതിയായ ഹരിപ്പാട് കുമാരപുരം ശിവശൈലത്തിൽ രാജേഷി(33)നെ കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത
കായംകുളം: പൊലീസിൽ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തൃക്കുന്നപ്പുഴ പാനൂർ കുറത്തറ പടീറ്റതിൽ ശരണ്യ(24)യാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതിയായ ഹരിപ്പാട് കുമാരപുരം ശിവശൈലത്തിൽ രാജേഷി(33)നെ കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതികളായ മാതാപിതാക്കൾ സുരേന്ദ്രൻ, അജിത ബന്ധു ശംഭു എന്നിവർ റിമാൻഡിലാണ്.
പൊലീസിന് ശരണ്യ നൽകിയ മൊഴി അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. പൊലീസുകാർക്കും കേസിൽ പങ്കുണ്ടെന്നാണ് മൊഴി. ഈ സാഹചര്യത്തിൽ ശരണ്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു എസ്.ഐയെയും രണ്ട് പൊലീസുകാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തട്ടിപ്പുമായി ഇവർക്കുള്ള ബന്ധത്തിന് തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ പ്രാഥമികമായി ഒരു തെളിവും ലഭിച്ചിട്ടില്ല. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഓഹരി പൊലീസുകാർക്ക് നൽകിയതായി ശരണ്യ പറഞ്ഞെങ്കിലും പരാതിക്കാർ പൊലീസുകാരുടെ പങ്കിനെപ്പറ്റി പരാമർശിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസുകാർക്കെതിരായ ആരോപണം രക്ഷപ്പെടാനുള്ള ന്യൂജനറേഷൻ തന്ത്രമാണോ എന്ന സംശയവും പൊലീസിനുണ്ട്.
ഇവർ രണ്ട് ദിവസമായി അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. തട്ടിപ്പുകേസിലെ പ്രധാന പ്രതി തൃക്കുന്നപ്പുഴ പാനൂർ കുറത്തറ വീട്ടിൽ ശരണ്യ(25)ക്ക് ഒപ്പമാണ് പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നത്. എസ്.ഐയ്ക്ക് ജോലി തട്ടിപ്പുമായി ബന്ധം ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പക്ഷേ, എസ്.ഐയ്ക്ക് എതിരെ ശരണ്യ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ചുവരുകയാണ്. ശരണ്യയ്ക്ക് ഒപ്പം ഒരു പ്രമുഖ ജ്യൂവലറിയിൽ പോയി പൊലീസുകാർ സ്വർണ്ണാഭരണങ്ങൾ വാങ്ങിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. എന്നാൽ വ്യക്തമായ തെളിവ് ലഭിച്ചിട്ടുമില്ല. വാർത്തകളിൽ ഇടം നേടാനുള്ള തന്ത്രമാണിതെന്ന് പൊലീസ് കരുതുന്നു. സോളാർ കേസിലെ പ്രതി സരിതാ എസ് നായരുടെ ഫാനാണ് താനെന്നും ശരണ്യ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. സോളാർ തട്ടിപ്പിലൂടെ പ്രതികൾക്കുണ്ടായ മാദ്ധ്യമ ശ്രദ്ധ നേടിയെടുക്കുക. ഒപ്പം ആഡംബര ജീവിതം നയിക്കുക എന്നിവയാണ് ശരണ്യയേയും തട്ടിപ്പിന്റെ വഴിയിൽ എത്തിച്ചത്. ഇതിനുള്ള തന്ത്രങ്ങളും കരുക്കളും നീക്കിയതും ശരണ്യ നേരിട്ടാണ്.
ഇരുപത്തി മൂന്ന് വയസ്സ് മാത്രമുള്ള ശരണ്യയുടെ നീക്കങ്ങൾ അസാധാരണ ക്രിമിനൽ വൈഭവത്തോടെയാണെന്നാണ് പൊലീസ് നിഗമനം. അതുകൊണ്ട് തന്നെ എസ്‌ഐയേയും പൊലീസുകാരനേയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങൾ സംശയത്തിന്റെ നിഴലിലാണ്. എസ്‌ഐയ്ക്ക് കേസുമായി ബന്ധമുണ്ടാകാനുള്ള ഒരു സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നില്ല. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ എഴുപതോളം പേർ പരാതി നൽകിയിട്ടുണ്ട്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപവരെയാണ് ജോലിക്കായി വാങ്ങിയത്. ഇതിന്റെ പങ്ക് പൊലീസിനും ലഭിച്ചുവെന്നാണ് ശരണ്യ പറയുന്നത്. എന്നാൽ മറ്റ് തെളിവുകളൊന്നുമില്ല. മറ്റാർക്കും ഈ ബന്ധം അറിയുകയുമില്ല.
തൃക്കുന്നപ്പുഴ സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കാർത്തികപ്പള്ളി മഹാദേവികാട് മാധവത്തിൽ പ്രദീപി(40)നെ കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുന്നത്. ശരണ്യയുടെ ഭർത്താവ് സീതത്തോട് മടന്തൽപാറ പ്രദീപിനെയും പൊലീസ് തെരയുന്നുണ്ട്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കനകക്കുന്ന്, കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട് സ്‌റ്റേഷനുകളിലായി 30 പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇവരിൽ നിന്നായി 43 ലക്ഷം രൂപ വാങ്ങി. ഇതിൽ 13 ലക്ഷം രൂപ ഹോട്ടൽ തൊഴിലാളിയായ രാജേഷാണ് വാങ്ങിയത്. ബാക്കി തുക ശരണ്യയും മറ്റു പ്രതികളും ചേർന്ന് വാങ്ങിയെന്ന് പൊലീസ് പറഞ്ഞു. ജോലി നൽകാമെന്ന പേരിൽ 75,000 മുതൽ മൂന്നു ലക്ഷം വരെയാണ് പലരിൽ നിന്നായി വാങ്ങിയത്.
വ്യാജരേഖയുണ്ടാക്കി നിയമന ഉത്തരവ് നൽകിയും വിവിധ പൊലീസ് ക്യാമ്പുകളിൽ എത്തിച്ച് ഉന്നതരുമായി സംസാരിച്ചും ഫോണിലൂടെ ഡി.വൈ.എസ്‌പി എന്ന് പരിചയപ്പെടുത്തിയുമാണ് ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചിരുന്നത്.ഒരു വർഷത്തോളമായി തട്ടിപ്പ് നടത്തിവരികയായിരുന്നു. ആറു മാസം മുമ്പ് ഇവരുടെ തട്ടിപ്പ് മനസിലാക്കിയ ചിലർ പണം തിരികെ ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്ന് തട്ടിപ്പിന് ഇരയായവർ പരാതി നൽകാൻ തുനിഞ്ഞതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഇവരിൽ നിന്ന് വാങ്ങിയ 10 ലക്ഷം രൂപ മടക്കി നൽകി. തുടർന്ന് വീണ്ടും തട്ടിപ്പ് നടത്തി വരുന്നതിനിടെയാണ് അറസ്റ്റിലായത്.
ഈ പണം ഉപയോഗിച്ച് കാറും സ്വർണാഭരണങ്ങളും വാങ്ങി ശരണ്യ ആർഭാട ജീവിതം നയിക്കുകയായിരുന്നു. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് കുറേ നാളുകളായി കുഞ്ഞുമൊത്ത് മാതാപിതാക്കൾക്കൊപ്പമാണ് ശരണ്യ കഴിഞ്ഞുവന്നത്. അടുത്തിടെ കൊല്ലം സ്വദേശിയായ മിമിക്രി ആർട്ടിസ്റ്റുമായി പരിചയപ്പെടുകയും ചാനൽ ഷോയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ പൊലീസ് എത്തുമെന്ന രഹസ്യ വിവരം പൊലീസിൽ നിന്നു തന്നെ അറിഞ്ഞ ശരണ്യ വ്യാജ രേഖകളും ഇവ നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറുമായി രക്ഷപെട്ടു. രക്ഷപെടാൻ ഉപയോഗിച്ച കാർ പിന്നീട് കൊല്ലത്തു നിന്നും കണ്ടെടുത്തു.
അമിത വേഗതയിൽ കാർ ഓടിക്കുന്നത് ഹരമായ ഇവരുടെ പേരിൽ നിരവധി കേസുകളുണ്ട്. ഇവരുടെ കോൾ ലിസ്റ്റും കമ്പ്യൂട്ടറിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരുന്നു.