- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരണ്യ കേസ് അന്വേഷണം ഉന്നതരിലേക്ക് നീങ്ങാതിരിക്കാൻ കേസ് അവസാനിപ്പിക്കുന്നു; ഇതുവരെ പിടിയിലായവരിൽ ഒതുക്കി കേസ് തീർക്കും; ശേഖരിച്ച പണം എവിടെയെന്ന് അന്വേഷിക്കാൻ പൊലീസിന് മനസ്സില്ല
ആലപ്പുഴ: പൊലീസ് നിയമന തട്ടിപ്പിനെ മറ്റൊരു സോളാർ കേസ് ആക്കാൻ പൊലീസിന് താൽപ്പര്യമില്ല. ശരണ്യയെ സരിതാ എസ് നായരുടെ റേഞ്ചിലേക്ക് മാറാനും അനുവദിക്കില്ല. പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ ജില്ലയിൽ പലരിൽ നിന്നുമായി കോടികളുടെ തട്ടിപ്പ് നടത്തിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഉടൻ അവസാനിപ്പിക്കും. തട്ടിപ്പിലൂടെ കിട്ടിയ കോടികൾ എങ്ങോട്ടു പ
ആലപ്പുഴ: പൊലീസ് നിയമന തട്ടിപ്പിനെ മറ്റൊരു സോളാർ കേസ് ആക്കാൻ പൊലീസിന് താൽപ്പര്യമില്ല. ശരണ്യയെ സരിതാ എസ് നായരുടെ റേഞ്ചിലേക്ക് മാറാനും അനുവദിക്കില്ല. പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ ജില്ലയിൽ പലരിൽ നിന്നുമായി കോടികളുടെ തട്ടിപ്പ് നടത്തിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഉടൻ അവസാനിപ്പിക്കും. തട്ടിപ്പിലൂടെ കിട്ടിയ കോടികൾ എങ്ങോട്ടു പോയെന്നതും അന്വേഷിക്കില്ല. സോളാർ കേസിൽ ഇത്തരത്തിലെ അന്വേഷണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയത്. പൊലീസ് തട്ടിപ്പിൽ ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കാണ് ചൂണ്ടുവിരൽ എത്തുന്നത്. അതുകൊണ്ട് തന്നെയാണ് അന്വേഷണ ഫയൽ പൂട്ടിക്കെട്ടുന്നത്.
ശരണ്യയുടെ ഭർത്താവ്, സഹോദരൻ, ഭർത്താവ് ചമഞ്ഞുനടന്ന സിവിൽ പൊലീസ് ഓഫീസർ,യൂത്ത് കോൺഗ്രസ് നേതാവ്, മിമിക്രികലാകാരൻ എന്നിവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിലാക്കിയെങ്കിലും തട്ടിപ്പിലൂടെ നേടിയ പണം പൂർണമായും കണ്ടെത്താൻ കഴിയാതെയാണ് അന്വേഷണം അവസാനിക്കുന്നത്. തട്ടിപ്പിന് കൂട്ടുനിന്ന തൃക്കുന്നപ്പുഴ എസ്.ഐ സന്ദീപിനെ മാത്രമാണ് കേസിൽ ഇനി അറസ്റ്റ് ചെയ്യാനുള്ളത്. അതിനപ്പുറം ആരിലേക്കും അന്വേഷണം എത്തില്ല. തട്ടിപ്പ് പണം കണ്ടെത്താത്തുകൊണ്ട് തന്നെ കേസിൽ ഈ പ്രതികൾക്കും രക്ഷ നേടാൻ കഴിയും. അങ്ങനെ എല്ലാം ശുഭപര്യവസാനിയാകുമെന്നാണ് പ്രതീക്ഷ
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവന്ന വിവരമെങ്കിലും അരക്കോടിയിൽ താഴെയുള്ള തട്ടിപ്പുകളേ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കണ്ടെത്തിയുള്ളൂ. തട്ടിപ്പിലൂടെ സമാഹരിച്ച പണം ആരാണ് ഒളിപ്പിച്ചതെന്ന ചോദ്യത്തിന് പരസ്പരം പഴിചാരി പ്രതികൾ തടിതപ്പുന്നു. എല്ലാം ആഡംബര ജീവിതത്തിൽ ചെലവായി എന്നാകും കോടതിയെ പൊലീസ് അറിയിക്കുക. ശരണ്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതും വിറ്റതുമായ ഇന്നോവ കാർ, ബൊലേറോ ജീപ്പ്, ഐ ടെൻ കാർ എന്നിവയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുച്ഛമായ പണവും ഏതാനും ചെക്കുകളും എഗ്രിമെന്റുകളും ലാപ്‌ടോപ്പും മാത്രമാണ് തൊണ്ടിപ്പണം ചെലവഴിച്ച വകയിൽ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്.
ജോലി തട്ടിപ്പ് കേസിൽ ആദ്യം പരാതിക്കാരായെത്തി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ സംഭവം ഒത്തുതീർപ്പാക്കിപോയവർക്ക് പകരം നൽകിയ പത്തുലക്ഷത്തോളം രൂപയും തട്ടിപ്പുപണത്തിൽ തട്ടിക്കൂട്ടിയിട്ടും തട്ടിയെടുത്ത കോടികളുടെ കണക്കിന്റെ ഏഴയലത്തുപോലുമെത്തിയില്ല. ജോലി തട്ടിപ്പ് കേസിൽ താൻ വെറും ഇടനിലക്കാരി മാത്രമാണെന്ന നിലപാടിലായിരുന്നു ആദ്യം മുതൽ ശരണ്യ. ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെതിരെയും ആരോപണം ഉന്നയിച്ചു. എല്ലാം സോളർ കേസിലെ സരിതാ എസ് നായർ സ്‌റ്റൈലിലായിരുന്നു. ഇതോടെ ആഭ്യന്തര വകുപ്പ് ഭീതിയിലായി. കോൺഗ്രസിലും ഒരു വിഭാഗം ആരോപണങ്ങൾ ആഭ്യന്തരമന്ത്രിക്ക് എതിരെ ഉപയോഗിക്കുമോ എന്ന ഭയവും ഉണ്ടായി. ഇതോടെയാണ് അട്ടിമറി നീക്കം തുടങ്ങിയത്. ഏതായാലും കേസ് അന്വേഷണം അവസാനിപ്പിക്കുമ്പോൾ പുറത്തുവരുന്ന കഥകളും അവസാനിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.
ലോക്കൽ പൊലീസിലെ എസ്.ഐയ്ക്കും പൊലീസുകാർക്കുംതട്ടിപ്പുമായി ബന്ധമുണ്ടെന്ന സൂചനയെയും ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫീസിനും പൊലീസ് ആസ്ഥാനത്തിനുമെതിരെ ആരോപണങ്ങളുയരുകയും ചെയ്ത സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസ് അന്വേഷണത്തിലെ വീഴ്ചകളെ തുടർന്ന് കായംകുളം ഡിവൈ.എസ്‌പിക്കും സ്ഥാനചലനം സംഭവിച്ചിരുന്നു. കേസിൽ പ്രതിയായ ശരണ്യ ഹരിപ്പാട് മജിസ്‌ട്രേറ്റ് മുമ്പാകെ കേസിൽ മറ്റ് പലർക്കും ബന്ധമുള്ളതായും ഒരു എസ്.ഐ തന്നെ പലതവണ പീഡിപ്പിച്ചതായും മൊഴി നൽകിയതോടെ ആന്റിപൈറസി സെൽ എസ്‌പി യുടെ മേൽനോട്ടത്തിൽരണ്ട് ഡിവൈ.എസ്‌പിമാരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്.
എല്ലാം പൂർത്തിയാക്കി ഉടൻ കുറ്റപത്രം നൽകുന്ന തരത്തിലാകും കാര്യങ്ങളുടെ പോക്ക്. എന്നാൽ ശരണ്യ മൊഴിയിൽ പറഞ്ഞവ അന്വേഷിക്കാത്തതിലും ക്രൈംബ്രാഞ്ചിന് വ്യക്തമായ മറുപടിയുണ്ട്. ക്രിമിലിന്റെ മൊഴി കാര്യമായെടുക്കാൻ കഴിയില്ലെന്നാണ് അവരുടെ വാദം.