- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വശീകരണത്തിൽ വീഴ്ത്തി 16-കാരിയെ പലതവണ പീഡിപ്പിച്ചു; സമ്മർദ്ദം മറികടക്കാൻ കോട്ടയത്തെ അമ്പലത്തിൽ താലികെട്ട്; ചതി തിരിച്ചറിഞ്ഞ് ആത്മഹത്യ; വടക്കാഞ്ചേരിയിലെ വില്ലൻ ശരത്തിനെ പൊക്കിയത് തിരുവനന്തപുരത്തെ പൂവാറിൽ നിന്നും
തശൂർ: വടക്കാഞ്ചേരിയിൽ 16 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും പ്രണയ ചതി. കേസുമായി ബന്ധപ്പെട്ട് ക്ഷേത്രം ശാന്തി അറസ്റ്റിലായി. വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്നാണ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ആത്മഹത്യ പീഡനത്തെ തുടർന്നാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്.
ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്ന ശരത്ത് അമ്പലത്തിലെത്താറുള്ള പെൺകുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ സമ്മർദത്തെ തുടർന്ന് കോട്ടയത്തുള്ള അമ്പലത്തിൽ വച്ച് ശരത്ത് പെൺകുട്ടിയെ താലി കെട്ടുകയും പിന്നീട് വീട്ടിൽ കൊണ്ടുപോയി വിടുകയുമായിരുന്നു.
കുട്ടി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
Next Story