- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാർക്കിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചാൽ പ്രാദേശിക സഹകരണത്തിന് മറ്റ് വഴികൾ തേടും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി: സാർക്കിൽ വിള്ളൽ ശ്രഷ്ടിക്കുവാൻ നോക്കിയാൽ ദക്ഷിണേഷ്യയിലെ പ്രദേശിക സഹകരണത്തിന് മറ്റ് വഴികൾ തേടേണ്ടിവരുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. സാർക്കിന്റെ ലക്ഷ്യം പ്രദേശിക സഹകരണമാണ്. എന്നാൽ ഒരു അംഗമായി ഇരുന്നുകൊണ്ട് സാർക്ക് സംരംഭങ്ങൾക്ക് തടസ്സപ്പെടുത്തിക്കൊണ്ട് നല്ല അംഗമാണെന്ന് പറയുന്നതിൽ കാര്യമില്ല. ഇത് തുടർന്നാൽ മറ്റ് നടപടികൾ സ്വീകരിക്കേണ്ടിവരും വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പറഞ്ഞു. കാഠ്മണ്ഡുവിൽ നടന്ന ഉച്ചകോടിയിൽ സാർക്ക് രാജ്യങ്ങളുടെ പ്രൊജക്ട് പാക് ഇടപെടലിനെ തുടർന്ന് നടക്കാതെ പോയതിനെ സൂചിപ്പിച്ചാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന്റെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. മേഖലയിലെ രാജ്യങ്ങൾ തമ്മിൽ ബിംസ്‌ടെക് (BISMTEC Bay of Bengal Initiative for MultiSectoral Technical and Economic Cooperation) ഉൾപ്പെടെയുള്ള കൂട്ടായ്മകൾ ഉണ്ടെന്നും വിദേശകാര്യ സെക്രട്ടറി സൂചിപ്പിച്ചു. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാന്മാർ, നേപ്പാൾ,
ന്യൂഡൽഹി: സാർക്കിൽ വിള്ളൽ ശ്രഷ്ടിക്കുവാൻ നോക്കിയാൽ ദക്ഷിണേഷ്യയിലെ പ്രദേശിക സഹകരണത്തിന് മറ്റ് വഴികൾ തേടേണ്ടിവരുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്.
സാർക്കിന്റെ ലക്ഷ്യം പ്രദേശിക സഹകരണമാണ്. എന്നാൽ ഒരു അംഗമായി ഇരുന്നുകൊണ്ട് സാർക്ക് സംരംഭങ്ങൾക്ക് തടസ്സപ്പെടുത്തിക്കൊണ്ട് നല്ല അംഗമാണെന്ന് പറയുന്നതിൽ കാര്യമില്ല. ഇത് തുടർന്നാൽ മറ്റ് നടപടികൾ സ്വീകരിക്കേണ്ടിവരും വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പറഞ്ഞു. കാഠ്മണ്ഡുവിൽ നടന്ന ഉച്ചകോടിയിൽ സാർക്ക് രാജ്യങ്ങളുടെ പ്രൊജക്ട് പാക് ഇടപെടലിനെ തുടർന്ന് നടക്കാതെ പോയതിനെ സൂചിപ്പിച്ചാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന്റെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ജയശങ്കറിന്റെ പ്രസ്താവന.
മേഖലയിലെ രാജ്യങ്ങൾ തമ്മിൽ ബിംസ്‌ടെക് (BISMTEC Bay of Bengal Initiative for MultiSectoral Technical and Economic Cooperation) ഉൾപ്പെടെയുള്ള കൂട്ടായ്മകൾ ഉണ്ടെന്നും വിദേശകാര്യ സെക്രട്ടറി സൂചിപ്പിച്ചു. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാന്മാർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവരുടെ കൂട്ടായ്മയാണിത്. ഇന്ത്യപാക് അതിർത്തിയിലെ പ്രശ്‌നങ്ങളെ തുടർന്ന് ഇസ്ലാമാബാദിൽ നടത്താനിരുന്ന സാർക്ക് ഉച്ചകോടി മാറ്റിവെക്കേണ്ടി വന്നിരുന്നു.