- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർദാർ പട്ടേലിനെ ആദരിക്കുമ്പോൾ കോൺഗ്രസുകാർക്ക് എന്തിനു കുരു പൊട്ടുന്നത്; നെഹ്റുവിന് പകരം പട്ടേൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ എവിടെ പോയി നിന്നേനെ; നെഹ്റു പോലും പട്ടേലിന്റെ മുമ്പിൽ ഒന്നുമല്ലാതിരിക്കവെ ഇന്ദിരയുമായി താരതമ്യം ചെയ്യുന്നത് എന്തിന്; ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ ആയിരുന്നു സർദാർ വല്ലഭായി പട്ടേൽ. നെഹ്‌റുവിനെക്കാൾ എന്തുകൊണ്ടും ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ യോഗ്യൻ. ജനകീയനായ നേതാവ്. കറകലർന്ന രാജ്യ സ്‌നേഹി. സാമ്പത്തിക വിദഗ്ധനും നിയമവിദഗ്ധനും തന്ത്രജ്ഞനുമായ നേതാവ്. എന്നിട്ടും ഗാന്ധിജി നെഹ്‌റുവിന്റെ പേര് നിർദ്ദേശിച്ചപ്പോൾ ഒരു എതിർപ്പുമില്ലാതെ പട്ടേൽ അനുസരിച്ചു. പ്രധാനമന്ത്രി പദം ഇല്ലാതെ ഇന്ത്യയെ പുനരുദ്ധരിക്കാൻ ഓടി നടന്നു. പലതായി വിഭജിച്ചു പോകുമായിരുന്ന ഒരു രാജ്യത്തെ കുടക്കീഴിൽ ഒരുമിപ്പിച്ചു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര അച്ചടക്കവുമുള്ള ഒന്നാംതരം രാഷ്ട്രമാക്കി മാറ്റി. എന്നിട്ടും പട്ടേലിന് ഇതുവരെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരുന്നു. നെഹ്‌റുവിന്റെ ഇഷ്ടക്കാരൻ ആയിരുന്നില്ല എന്ന ഒറ്റക്കാരണത്താൽ ഇന്ത്യൻ ചരിത്രത്തിൽ നിന്നും പട്ടേലിനെ ചിലർ പുറംതള്ളി. മഹാത്മാഗാന്ധിയെ വരെ ചരിത്രത്തിൽ നിന്നും പുറംതള്ളാൻ ശ്രമം ഉണ്ടെങ്കിലും മോദി സർക്കാരിന്റെ ചരിത്ര പുനർനിർമ്മിതിയിൽ പട്ടേൽ ആദരിക്കരപ്പെടുകയാണ്. അതുകൊണ്ട് ഇന്ദിരാഗന്ധിയെക്കാൾ പ്രാധാ
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ ആയിരുന്നു സർദാർ വല്ലഭായി പട്ടേൽ. നെഹ്‌റുവിനെക്കാൾ എന്തുകൊണ്ടും ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ യോഗ്യൻ. ജനകീയനായ നേതാവ്. കറകലർന്ന രാജ്യ സ്‌നേഹി. സാമ്പത്തിക വിദഗ്ധനും നിയമവിദഗ്ധനും തന്ത്രജ്ഞനുമായ നേതാവ്. എന്നിട്ടും ഗാന്ധിജി നെഹ്‌റുവിന്റെ പേര് നിർദ്ദേശിച്ചപ്പോൾ ഒരു എതിർപ്പുമില്ലാതെ പട്ടേൽ അനുസരിച്ചു. പ്രധാനമന്ത്രി പദം ഇല്ലാതെ ഇന്ത്യയെ പുനരുദ്ധരിക്കാൻ ഓടി നടന്നു. പലതായി വിഭജിച്ചു പോകുമായിരുന്ന ഒരു രാജ്യത്തെ കുടക്കീഴിൽ ഒരുമിപ്പിച്ചു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര അച്ചടക്കവുമുള്ള ഒന്നാംതരം രാഷ്ട്രമാക്കി മാറ്റി.
എന്നിട്ടും പട്ടേലിന് ഇതുവരെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരുന്നു. നെഹ്‌റുവിന്റെ ഇഷ്ടക്കാരൻ ആയിരുന്നില്ല എന്ന ഒറ്റക്കാരണത്താൽ ഇന്ത്യൻ ചരിത്രത്തിൽ നിന്നും പട്ടേലിനെ ചിലർ പുറംതള്ളി. മഹാത്മാഗാന്ധിയെ വരെ ചരിത്രത്തിൽ നിന്നും പുറംതള്ളാൻ ശ്രമം ഉണ്ടെങ്കിലും മോദി സർക്കാരിന്റെ ചരിത്ര പുനർനിർമ്മിതിയിൽ പട്ടേൽ ആദരിക്കരപ്പെടുകയാണ്. അതുകൊണ്ട് ഇന്ദിരാഗന്ധിയെക്കാൾ പ്രാധാന്യം എന്തുകൊണ്ടു പട്ടേലിന് ലഭിച്ചു എന്ന ചർച്ച പോലും അപ്രസക്തമാണ്.
ഇന്ത്യയിലെ 565 നാട്ട് രാജ്യങ്ങളെയും ഈ രാജ്യത്തിന് കീഴിൽ ഒരുമിപ്പിക്കുക എന്ന ചരിത്ര ദൗത്യം ഏറ്റെടുത്തത് പട്ടേലായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യവും ചട്ടവും അംബേദ്കറിനൊപ്പം തന്നെ പ്രതിഫലിപ്പിച്ച വ്യക്തിയായിരുന്നു പട്ടേൽ. അതുവരെ ഇന്ത്യക്കുണ്ടായിരുന്ന സമ്പത്തുകളെല്ലാം സൂക്ഷിച്ചിരുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആയിരുന്നു. ഒരു പണവും തിരിച്ച് നൽകാതെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബ്രിട്ടീുകാരും ഇന്ത്യയിൽ നിന്ന് മടങ്ങിയത്.
കാലിയായ ഖനാവിൽ നിന്ന് ഇന്ത്യയിലെ പാവപ്പെട്ടവർക്കും കർഷകർക്കും വപുതിയ ദിശാബോധം ഉണ്ടാക്കിയ നേതാവായിരുന്നു പട്ടേൽ. കൽക്കട്ടയിലെ വ്യവസായങ്ങൾ പാക്കിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ തടഞ്ഞത് പട്ടേലായിരുന്നു. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും പ്രധാന ഉദ്യാഗസ്ഥർ പാക്കിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ അവരെ രാജ്യത്ത് പുനരധിവസിപ്പിച്ചതും പട്ടേലായിരുന്നു.
ഇന്ത്യക്ക് വേണ്ടി വലിയ സംഭാവനകൾ ചെയ്ത പട്ടേലിനെ കഴിഞ്ഞ 50 കൊല്ലമായി ഇന്ത്യ ആദരിച്ചിട്ടില്ല. നെഹ്‌റുവുമായുള്ള അഭിപ്രായ ഭിന്നത കാരണമാണ് ഈ തഴയപ്പെടലിന് കാരണം. മോദി സർക്കാർ ഇപ്പോൾ നടത്തിയത് ചരിത്രത്തിന്റെ പൊളിച്ചെഴുത്താണ്.
കാണാം ഇൻസ്റ്റന്റ് റെസ്‌പോൺസ്