അഹമ്മദാബാദ് : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 1961-ൽ ശിലാസ്ഥാപനം നടത്തിയ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാമായ ഗുജറാത്തിലെ സർദാർ സരോവർ ഡാം ഈമാസം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും.

56 വർഷങ്ങൾക്ക് ശേഷം നരേന്ദ്ര മോദിയുടെ ജന്മദിനമായ നവംബർ 17നാണ് ഡാം തുറക്കുന്നത്. നർമ്മദ കൺട്രോൾ അഥോറിറ്റിയുടെ നിർദ്ദേശ പ്രകാരം അടച്ചിട്ട ഡാമിലെ 30 ഗേറ്റുകളും തുറന്നുകൊണ്ടായിരിക്കും ഉദ്ഘാടനം. നിലവിൽ അമേരിക്കയിലെ ഗ്രാൻഡ് കോളീഡാമാണ് ലോകത്തിലെ ഏറ്റവും വലിയ ഡാം.

ഡാമിൽ ഗേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി 7 വർഷത്തോളം യു.പി.എ സർക്കാർ തടഞ്ഞുവച്ചിരുന്നു. മോദി പ്രധാനമന്ത്രിയായതിന് ശേഷം 17 ദിവസം കൊണ്ടാണ് അനുമതി ലഭിച്ചത്.

ഡാമിന്റെ സവിശേഷതകൾ
9000 ഗ്രാമങ്ങളിൽ ജലം ഒഴുകിയെത്തും
ഡാമിന്റെ നീളം 1.2 കിലോമീറ്റർ
പദ്ധതി ചെലവ്: 8000 കോടി
16,000 കോടി രൂപയുടെ വൈദ്യുതി ഇതിനകം ഉത്പാദിപ്പിച്ചു.
ഡാമിന് അഭിമുഖമായി സർദാർ വല്ലഭായ് പട്ടേലിന്റെ കൂറ്റൻ ഉരുക്ക് പ്രതിമ ഉയരും.