- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസിന്റെ ആഭിമുഖ്യത്തിൽ സർഗം ആർട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു
കാലിഫോർണിയ: സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസിന്റെ (SARGAM) ആഭിമുഖ്യത്തിൽ ആർട്ട് & ഫോട്ടോഗ്രാഫി 2020 മത്സരം നവംബർ 21 ശനിയാഴ്ച സംഘടിപ്പിച്ചു. മത്സാരാർത്ഥികളുടെ മികവും സർഗ്ഗാത്മകതയും കൊണ്ട് വേറിട്ട്നിന്ന ഈ ഓൺലൈൻ മത്സരം പ്രേക്ഷർകക്ക് വേറിട്ടൊരു അനുഭവമായി. ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം ക്രൈസിസ് 2020 ഉം, ചിത്രരചനമത്സരത്തിന്റെ വിഷയം ഫ്രണ്ട്ലൈനേഴ്സം ആയതിനാൽ ഈ കോവിഡ് കാലത്തുവളരെ പ്രസക്തമായ സർഗ്ഗസൃഷ്ടികൾ തന്നെയാണ് ഈമത്സരത്തിലൂടെ അനുഭവവേദ്യമായത്.
അമേരിക്കയുടെ വിവിധസംസ്ഥാനങ്ങളിൽ നിന്നും നാല്പതോളം മത്സരാർത്ഥികൾ വളരെ ആവേശത്തോടെ പങ്കെടുത്തു. പ്രതീഷ് എബ്രഹാം, സതീഷ് കുറുപ്പ്, സുഭി ആൻഡ്രൂസ് എന്നിവർ ഫോട്ടോഗ്രാഫിമത്സരത്തിലും ദിവ്യ എബി, ആന്റൺ ജോയ്, ലിബിൻ ബാബു എന്നിവർ ചിത്രരചനാ മത്സരത്തിലും വിധികർത്താക്കളായി.
സർഗം മത്സരത്തിന് പ്രീതിനായർ നേതൃത്വംനൽകി. സജി പാലക്കാട്ടുകുന്നേൽ ,ജിജോ ജോയ്, ആലിസ ്തമ്പിഎന്നിവരടങ്ങിയ ടീം നടത്തിയ പരിശ്രമത്തിന്റെ ഫലമായി കുറ്റമറ്റരീതിയിൽ സംഘടിപ്പിച്ച മത്സരംവിജയകരമായ പരിസമാപ്തിയിലെത്തി. പ്രസിഡന്റ് സാജൻ ജോർജ്, ചെയർപേഴ്സൺ രശ്മി നായർ, സെക്രട്ടറി മൃദുൽ സദാനന്ദൻ, ട്രെഷറർ സിറിൽ ജോൺ, വൈസ് പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട്, ജോയിന്റ് സെക്രട്ടറി ജോർജ് പുളിച്ചുമാക്കൽ എന്നിവർ സർഗംഎക്സിക്യൂട്ടീവ ്കമ്മിറ്റിഅംഗങ്ങൾ എന്ന നിലയിൽ പിന്തുണയേകി. മരിയ തോമസ്, നന്ദകുമാർ പ്രഭാകരൻ, ഗൗതം നന്ദകുമാർ ,റിച്ചിൻ മൃദുൽ, നിരുപമകൃഷ്ണൻഎന്നിവർ മത്സരനടത്തിപ്പിൽ ഉടനീളം സജീവസാന്നിധ്യമായി.
ചിത്രരചനാ മത്സരജേതാക്കൾ :
സബ്ജൂനിയർ: ബ്രെയ്ഡൻ എൽദോസ് (ഒന്നാംസ്ഥാനം), കരുണ നല്ല (രണ്ടാംസ്ഥാനം), ആര്യമേനോൻ, അത്രേയി കാർത്തിക് അത്രേയി (മൂന്നാംസ്ഥാനം).
ജൂനിയർ: സാക്ഷി ബാലസുബ്രഹ്മണ്യൻ (ഒന്നാംസ്ഥാനം), ശ്രീനിധി അന്നെപ്പൂ (രണ്ടാംസ്ഥാനം), ധാത്രിശ്രീ അല്ല (മൂന്നാംസ്ഥാനം).
സീനിയർ: എയ്ൻജൽ റോസ് ജോഷി (ഒന്നാംസ്ഥാനം), ഐറീൻ ബോബ്ബി (രണ്ടാംസ്ഥാനം), റയാൻ ടൈറ്റസ് (മൂന്നാംസ്ഥാനം)
അഡൾട്ട്: സായി മഹേഷ് ശ്രീനിവാസൻ (ഒന്നാംസ്ഥാനം)
ഫോട്ടോഗ്രാഫി മത്സരജേതാക്കൾ :
ജൂനിയർ: അദ്ധ്വായ് സുജയ് (ഒന്നാംസ്ഥാനം), അധ്വിക രാജേഷ് (രണ്ടാംസ്ഥാനം).
സീനിയർ: ശ്രീയറാം (ഒന്നാംസ്ഥാനം), മിഖായേൽ ജോൺ (രണ്ടാംസ്ഥാനം), യതിൻ മൃദുൽ (മൂന്നാംസ്ഥാനം).
അഡൾട്ട്: ബിനി മൃദുൽ (ഒന്നാംസ്ഥാനം), ഹോർമീസ് മുരിക്കൻ (രണ്ടാംസ്ഥാനം), തമ്പി മാത്യു (മൂന്നാംസ്ഥാനം).



