കാലിഫോണിയ : സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ്മലയാളീസിന്റെ (സർഗം) ആഭിമുഖ്യത്തിൽ നടത്തുന്ന 'ഉത്സവ് സീസൺ 2' എന്ന ഓൺലൈൻ ഭരതനാട്യമത്സരം അവസാന ഘട്ടങ്ങളിലേക്ക്. രണ്ടുറൗണ്ടുകളിലായി വിധിനിർണയിക്കുന്ന ഈ പരിപാടിയുടെ പ്രദർശനവും മികച്ച 10 പേരുടെ പ്രഖ്യാപനവും ഫെബ്രുവരി 6 (ജൂനിയർ), ഫെബ്രുവരി 12 (സീനിയർ), ഫെബ്രുവരി 20 (അഡൾട്ട്) തീയതികളിലായിനടത്തപ്പെടുന്നു.

പരിപാടിയുടെ വിജയികളെ ഗ്രാൻഡ് ഫൈനൽ ദിനമായ ഫെബ്രുവരി 28നു പ്രഖ്യാപിക്കും. നോർത്ത് അമേരിക്കയിൽ നിന്നുംകാനഡയിൽ നിന്നുള്ള 100ൽ പരം മത്സരാർഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രഗത്ഭരായ ഗുരുക്കന്മാർ വിധികർത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. മേലത്തുർ ഭരതനാട്യത്തിൽ തനതായ വ്യക്തിമുദ്രപതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണൻ, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ
പവിത്ര ഭട്ട്, നാൽപതിയെഴുവർഷത്തിലേറെയായി ഭരതനാട്യരംഗത്തെ പ്രഗത്ഭയായ ഗുരു ഗിരിജചന്ദ്രൻ എന്നിവരാണ് ഫൈനൽ റൗണ്ടിൽ വിധിനിർണയിക്കുന്നത്.

മഞ്ജു കമലമ്മ, ബിനി മൃദുൽ, ഭവ്യ സുജയ്, സജിനി ജിജോ, അനിത സുധീർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉത്സവ്സീസൺ 2 യിലെ മത്സരങ്ങളും ഗ്രാൻഡ് ഫൈനലും കാണാനായി ഏവരെയുംക്ഷണിക്കുന്നതായി സർഗം പ്രസിഡന്റ് രാജൻ ജോർജ് ന്യൂസ് മീഡിയയോട് പറഞ്ഞു.

സ്റ്റേജ് മത്സരങ്ങൾ നടത്താൻ പറ്റാത്ത ഈ അവസരത്തിൽ രാജ്യന്തരതലത്തിൽ ഒരുനൃത്തപരിപാടി സംഘടിപ്പിക്കാൻ പറ്റിയത് വലിയൊരുനേട്ടമായി കരുതുന്നുഎന്ന് സെക്രട്ടറി മൃദുൽ സദാനന്ദൻ പറഞ്ഞു. കോവിഡ് കാലത്ത്നടത്തുന്ന ഈ പരിപാടി വൻ വിജയമാക്കിതീർക്കണമെന്ന് സർഗം ചെയർമാൻ രശ്മി നായരോടൊപ്പം വൈസ് പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട്, ട്രെഷറർ സിറിൽ ജോൺ, ജോയിന്റ് സെക്രട്ടറി ജോർജ് പുളിച്ചുമാക്കൽ എന്നിവർ അഭ്യർത്ഥിച്ചു.

ഈ പരിപാടിയുടെ തത്സമയസംപ്രേഷണം കാണാനായി സന്ദർശിക്കുക: http://live.sargam.us
കൂടുതൽ വിവരങ്ങൾക്ക്: http://www.sargam.us/utsav