- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാക്കാർ പണി കൊടുക്കുന്നത് ഇങ്ങനെ; തട്ടിപ്പിലൂടെ വെള്ളി കൊണ്ടു പോയ കൊറിയൻ താരത്തിന്റെ കഴുത്തിൽ തന്നെ വെങ്കലം കൂടി അണിഞ്ഞ് സരിതാ ദേവിയുടെ പ്രതിഷേധം; പൊട്ടിക്കരഞ്ഞ ഇടിവീരയ്ക്ക് കാണികളുടെ പിന്തുണ
ഇഞ്ചിയോൺ: സരിതാ ദേവിയും ഇഞ്ചിയോണിൽ പ്രതീക്ഷിച്ചത് സ്വർണമാണ്. അതിന് ഈ ബോക്‌സർ എല്ലാ അർത്ഥത്തിലും അർഹയുമായിരുന്നു. എന്നാൽ റഫറിമാരുടെ കള്ളക്കളി ബോക്‌സിങ് റിങ്ങിൽ സരിതാ ദേവിക്ക് വിനയായി. മെഡൽ നേട്ടം വെങ്കലത്തിലൊതുങ്ങി. പക്ഷേ അമർഷവും വിഷമവും സരിതാ ദേവിയെ വിട്ടുമാറിയിട്ടില്ല. ഏഷ്യാഡിലെ ഫൈനൽ നഷ്ടമായതിന്റെ ദുഃഖം മെഡൽ ദാനചടങ്ങിലും സരി
ഇഞ്ചിയോൺ: സരിതാ ദേവിയും ഇഞ്ചിയോണിൽ പ്രതീക്ഷിച്ചത് സ്വർണമാണ്. അതിന് ഈ ബോക്‌സർ എല്ലാ അർത്ഥത്തിലും അർഹയുമായിരുന്നു. എന്നാൽ റഫറിമാരുടെ കള്ളക്കളി ബോക്‌സിങ് റിങ്ങിൽ സരിതാ ദേവിക്ക് വിനയായി. മെഡൽ നേട്ടം വെങ്കലത്തിലൊതുങ്ങി. പക്ഷേ അമർഷവും വിഷമവും സരിതാ ദേവിയെ വിട്ടുമാറിയിട്ടില്ല.
ഏഷ്യാഡിലെ ഫൈനൽ നഷ്ടമായതിന്റെ ദുഃഖം മെഡൽ ദാനചടങ്ങിലും സരിതാ ദേവി മറച്ചുവച്ചില്ല. പൊട്ടിക്കരഞ്ഞു കൊണ്ടാണ് പോഡിയത്തിൽ സരിത കയറയിത്. വെങ്കലം കഴുത്തിലണിയുന്നതിനും വിസമ്മതം കാട്ടി. ചടങ്ങിന് ശേഷം കൈയിലിരുന്ന മെഡൽ സെമിയിൽ റഫറിമാരുടെ പിന്തുണയോടെ തന്നെ തോൽപ്പിച്ച ദക്ഷിണ കൊറിയൻ താരത്തിന് തന്നെ നൽകി. ചടങ്ങിന് ശേഷം മെഡൽ തിരിച്ചു നൽക്കാൻ കൊറിയൻ താരവും ശ്രമിച്ചു. പക്ഷേ സരിതാ ദേവി അതു വാങ്ങാതെ തന്നെ വേദി വിട്ടു.
സരിതയുടെ പ്രതിഷേധത്തിന് കാണികളും പൂർണ പിന്തുണ നൽകി. വെങ്കല മെഡൽ കൊറിയൻ താരത്തിന്റെ കഴുത്തിൽ സരിത അണിയുമ്പോൾ നിർത്താത്ത കൈയടിയാണ് ഉയർന്നത്. സ്വർണ്ണ മെഡൽ നേടിയ ചൈനീസ് താരവും സരിതാ ദേവിയെ ആശ്വസിപ്പിച്ചു. ഭാവിയിലേക്ക് ശുഭാശംസ നേരാനും മറന്നില്ല. അങ്ങനെ സമ്മാനദാന വേദിയിൽ വേറിട്ട പ്രതിഷേധവുമായി സരിത താരമായി.
വനിതാ ബോക്‌സിങ്ങിൽ തകർപ്പൻ ഫോമിൽ കളിച്ച മണിപ്പൂരുകാരിയുടെ മുന്നേറ്റം റഫറിമാരുടെ ഒത്തുകളിയിൽ അട്ടിമറിക്കപ്പെടുകയായിരുന്നു. അറുപത് കി.ഗ്രാം വിഭാഗം സെമിഫൈനലിൽ ദക്ഷിണ കൊറിയൻ എതിരാളി ജിന പാർക്കിനെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം വന്നപ്പോൾ സരിതാ ദേവി തോറ്റു.
മൂന്ന് വിധികർത്താക്കളും ആതിഥേയ രാജ്യത്തിനായി നിലകൊണ്ടുവെന്നാണ് ആക്ഷേപം. ഫലമറിഞ്ഞ് അമ്പരന്ന സരിത തന്റെ അപ്രിയം കോർട്ടിൽ വച്ച് തന്നെ പ്രകടമാക്കിയിരുന്നു. ഫൈനലിൽ ചൈനീസ് താരത്തോട് ജിന പാർക്ക് തോൽക്കുകയും ചെയ്തു. വിധിക്കെതിരെ ഇന്ത്യ പരാതി നൽകിയെങ്കിലും ഗെയിംസ് അധികൃതർ അത് തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മെഡൽ പോഡിയത്തിൽ സരിതാ ദേവിയുടെ പ്രതിഷേധം.
എന്നാൽ അപ്പീൽ നൽകിയതിലെ പിഴവാണ് സരിതയ്ക്ക് വിനയായതെന്ന് ഭർത്താവ് തോയിബാ സിങ് ആരോപിച്ചു. മത്സരം കഴിഞ്ഞ് 30 മിനിറ്റിനകം അപ്പീൽ നൽകണമെന്നാണ് നിയമം. ഇതിൽ ഇന്ത്യൻ അധികൃതർ വീഴ്ച വരുത്തി. ഇതാണ് സരിതയുടെ ഫൈനൽ മോഹങ്ങൾക്ക് തിരിച്ചടിയായതെന്നാണ് വിമർശനം. അപ്പീൽ നൽകേണ്ടന്ന് ഉപദേശിച്ചതായും തോയിബാ സിങ് വെളിപ്പെടുത്തി.
സരിതയ്ക്ക് മെഡൽ നിഷേധിച്ച രീതിയിൽ വ്യാപക പ്രതിഷേധവും ഉയർന്നു കഴിഞ്ഞു. അർഹതപ്പെട്ട മെഡലാണ് സരിതയ്ക്ക് നഷ്ടമായതെന്ന നിലപാടാണ് മേരികോമിനുള്ളത്. സരിതയുടെ മാനസികാവസ്ഥയിൽ വിഷമവും മേരികോം അറിയിച്ചു. സെമിയിലെ സരിതയുടെ പ്രകടനത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയിരുന്നെങ്കിൽ ഇടിക്കൂട്ടിൽ തനിക്കൊപ്പം ഇന്ത്യയ്ക്ക് ഒരു സ്വർണവും കൂടി കിട്ടുമായിരുന്നുവെന്ന വിലയിരുത്തലാണ് മേരിക്കോമിനുള്ളത്.
അതേസമയം, ബോക്‌സിങ് താരം സരിതാദേവിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഏഷ്യൻ ഗെയിംസിൽ ലഭിച്ച മെഡൽ തിരികെ നൽകിയത് തെറ്റെന്ന് രാജ്യാന്തര ബോക്‌സിങ് അസോസിയേഷൻ വിലയിരുത്തിയതായാണ് സൂചന. കനത്ത പിഴയോ സസ്‌പെൻഷനോ സരിതയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്തിമ തീരുമാനം നവംബറിൽ ചേരുന്ന എഐബിഎ കോൺഗ്രസിൽ കൈക്കൊള്ളും.
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)