തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളായ സരിത്തിനും റമീസിനും ജയിലിനുള്ളിലാണെങ്കിലും എന്നും വേണം ചിക്കനും ബീഫും. ജയിൽ മെനു പ്രകാരമുള്ള ഫുഡിന് പുറമെ മാസം 1200 രൂപയ്ക്ക് ജയിൽ കാന്റീനിൽ നിന്നും ബീഫു ചിക്കനും ഒക്കെ വാങ്ങാൻ അധികൃതർ അനുവദിക്കുന്നുണ്ട്. ഇത് അൺ ലിമിറ്റ് ആക്കണം എന്നതാണ ഇവരുട ആവിശ്യം. ഇതാണ് സരിത്തും റമീസും ഉണ്ടാക്കുന്ന പുലിവാലുകളോട് ജയിൽ അധികൃതർക്ക് പറയാനുള്ള കഥ.

1200 എന്ന പരിധി ഒഴിവാക്കി എല്ലാ ദിവസവും ചിക്കനും ബീഫും അടക്കമുള്ള സ്പെഷ്യൽ വിഭവങ്ങൾ വേണമെന്നാണ് ഇവരുട ആവിശ്യം. കൂടാതെ കോഫേ പോസ തടവുകാരെ പാർപ്പിക്കുന്ന ആതീവ സുരക്ഷാ മേഖലയിലെ സെല്ലിൽ ഇവർക്കായി പ്രത്യേക പാചകത്തിന് അനുമതിയും സരിത്ത്് ആവിശ്യപ്പെട്ടു. ജയിൽ സൂപ്രണ്ട്് എല്ലാ ദിവസവും നടത്തുന്ന പരാതി കേൾക്കലിലാണ് ഇക്കാര്യം ഇവർ ആവശ്യപ്പെടുന്നത്. നിയമ വിരുദ്ധമായ രണ്ടു കാര്യങ്ങളും അനുവദിക്കാൻ ആവില്ലന്ന് സുപ്രണ്ട് പറഞ്ഞതോടെ സൂപ്രണ്ടിനോടു തട്ടി കയറിയ പ്രതികൾ ഭീക്ഷണിപ്പെടുത്തലിന്റെ സൂചനയും നല്കി.

തുടർന്ന് ബന്ധുക്കളുമായി വീഡിയ കോൺഫറൻസിൽ സംസാരിച്ചപ്പോൾ ജയിലിൽ നല്ല ഭക്ഷണം അനുവദിക്കുന്നില്ലന്നും ഇക്കാര്യം ഹൈക്കോടിയുട ശ്രദ്ധയിൽ കൊണ്ടു വരാൻ പ്രത്യേക ഹർജി നല്കാനും സരിത്ത് വീട്ടു കാരോടു ആവിശ്യപ്പെട്ടു. അതിൻ പ്രകാരം സരിത്തിന്റെ അഭിഭാഷകൻ ഇതേ ആവിശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്.വീട്ടുകാരോടു ഓൺ ലൈനിൽ സംസാരിക്കുമ്പോൾ ഹെഡ് ഫോൺ വേണമെന്ന് ശാഠ്യം പിടിച്ച സരിത്ത്്് അപ്പോഴും ജയിൽ ഉദ്യോഗസ്ഥരോടു കയർത്തു സംസാരിച്ചിരുന്നു.

ഇതിനിടയിൽ ജയിലിനുള്ളിലെ ക്യമാറ വീക്ഷിക്കുന്ന ഉദ്യോഗസ്ഥർ സരിത്തിന്റെയും റമീസിന്റെയു സെല്ലിനകത്ത്് അസ്വാഭാവികത കണ്ട് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര വിവരം അറിയിച്ചു. പിന്നീട് നടന്ന പരിശോധയിൽ സെല്ലിനുള്ളിൽ നിന്നു ബീഡിയും കഞ്ചാവ് ഉപയോഗിച്ചതായുള്ള തെളിവും കിട്ടി. ഇക്കാര്യങ്ങൾ വാർഡന്മാർ അപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ഈ റിപ്പോർട്ടാണ് ജയിൽ ഡി ജി പി കഴിഞ്ഞ ദിവസം എൻ ഐ എ കോടതിക്ക് കൈമാറിയത്.

ജയിലിൽ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച ജയിൽ മാറാനുള്ള തന്ത്രങ്ങളാണ് പ്രതികൾ നടത്തുന്നതെന്നാണ് ജയിൽ ആസ്ഥാനത്തെ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ജയിലിലെ സംഭവങ്ങൾ അന്വേഷിക്കാൻ എത്തിയ ദക്ഷിണ മേഖല ജയിൽ ഡി ഐ ജി യോടും പ്രതികൾ കയർത്തു സംസാരിച്ചിരുന്നു. നേരത്ത കെിടന്നിരുന്ന ജയിലുകളിൽ ആവിശ്യത്തിന് സുഖ സൗകര്യങ്ങൾ ലഭിച്ചിരുന്നുവെന്നാണ്് പ്രതികൾ സഹ തടവുകാരോടു പറഞ്ഞിരിക്കുന്നത്.പുതിയ ജയിൽ സൂപ്രണ്ട്്്് നടപടികൾ കൂടുതൽ ശക്തമാക്കിയതും നിയന്ത്രണങ്ങൾ കർശനമാക്കിയതുമാണ് സരിത്തിനെയും റമീസിനെയും പ്രകോപിച്ചിരിക്കുന്നത്.

ഇരുവരെയും സെല്ലിൽ നിന്നും പുറത്തിറക്കാറില്ല. ഇപ്പോൾ റമീസ് കോഫേ പോസ തടവുകാർ കിടക്കുന്ന സെല്ലിലും സരിത്ത് ക്വാറന്റയിൻ സെല്ലിലുമാണ്.കൊച്ചിയിൽ കോടതിയിൽ ഹാജരാക്കി തിരികെ എത്തിച്ചതിനാൽ ക്വാറന്റയിൻ കഴിഞ്ഞെ സരിത്തിനെ ഇനി കൊഫേ പോസ സെല്ലിൽ എത്തിക്കു. കഴിഞ്ഞ ദിവസമാണ് ജയിലിൽ ഭീഷണി ഉണ്ടെന്ന പരാതിയുമായി സ്വർണക്കടത്തിലെ പ്രധാന പ്രതി സരിത് കോടതിയെസമീപിച്ചത്. എൻഐഎ കേസിൽ റിമാന്റ് കാലാവധി പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് അഭിഭാഷകൻ മുഖേന ഇക്കാര്യം കോടതിയെ അറിയിച്ചത്. ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നും പരാതിയിലുണ്ട്.

ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിത്തിന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്. റിമാന്റ് പുതുക്കുന്നതിനായി ഓൺലൈൻ വഴി സരിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും, കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെട്ടു. ബന്ധുക്കൾ നൽകിയ വിവരം അനുസരിച്ചാണ് പരാതി നൽകിയതെന്ന് സരിത്തിന്റെ അഭിഭാഷകൻ പറഞ്ഞു. സരിത്തിന്റെ ആവശ്യം പരിഗണിച്ച എൻഐഎ കോടതി, നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ടു.

ജയിലിൽ സരിത്തിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്നു ജയിൽ സൂപ്രണ്ടിന് കർശന നിർദ്ദേശവും നൽകി. പ്രത്യേക സിറ്റിങ് നടത്തി കോടതി കേസ് കേൾക്കും. സരിത് ഏറെ ഗൗരവമുള്ള പരാതികൾ ഉന്നയിച്ചെന്നാണ് വിവരം. ചില ദേശീയ നേതാക്കളുടെയും ബിജെപി, കോൺഗ്രസ് നേതാക്കളുടെയും പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സൂചന.