കൊച്ചി: കേരളത്തിലെ ജനങ്ങളുടെ സദാചാര മനസ്സിനെ ഓർത്ത് സരിതാ നായർ ആകെ വിഷമിക്കുകയാണ് ഇപ്പോൾ. സ്വന്തം മുഖ്യമന്ത്രിയുടെ സെക്‌സ് വിഡിയോ തേടി ചെല്ലുന്ന മലയാളികളെ കുറിച്ച് തമിഴർ എന്ത് ചിന്തിക്കും എന്നോർത്താണ് സരിതയ്ക്ക് ഉറക്കം വരാത്തത്. കഴിഞ്ഞ ദിവസം സരിത തന്നെയാണ് വേദനയോടെ തന്റെ ആശങ്ക വ്യക്തമാക്കിയത്.

മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണൻ തെളിവായി സി.ഡികൾ ഹാജരാക്കാൻ യാത്ര തിരിച്ചപ്പോൾ മുതൽ സരിത എസ് നായരും ചാനലുകളിൽ സജീവമായി ഒന്നും കിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞ സരിത ഒരു ആശങ്കയും പങ്കുവച്ചു.

സി.ഡി ആരുടെ കൈവശമാണെന്ന് സോളാർ കമ്മീഷനോട് വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള വൻ സംവിധാനവുമായി തമിഴ്‌നാട്ടിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് സി.ഡി പിടിച്ചെടുക്കാൻ കഴിയുമായിരുന്നു. ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ അന്യസംസ്ഥാനക്കാർ എങ്ങനെകാണും എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു. തെളിവുകൾ ഹാജരാക്കിയാൽ ബാക്കികാര്യം അപ്പോൾ പറയാമെന്നും സരിത പറഞ്ഞു. സരതിയുടെ ഈ വാക്കുകൾ ശരിവയ്ക്കുന്നതാണ് സംഭവിച്ചത്. ഒന്നും ലഭിച്ചില്ല. പോയവരും കണ്ടു നിന്നവരും ഇളഭ്യരായി. എന്തായിരിക്കും തമിഴർ മലയാളികളെ പറ്റി ചിന്തിച്ചത് എന്ന് മാത്രം ഉറപ്പില്ല.

ഇല്ലാത്ത സി.ഡികൾ എങ്ങനെ ഹാജരാക്കുമെന്നാണ് സരിത ചോദിച്ചിക്കുന്നത്. ബിജു രാധാകൃഷ്ണൻ ആസൂത്രണം ചെയ്ത നാടകമാണ് അരങ്ങേറുന്നത്. ഇടവേള കഴിഞ്ഞു. ഇനിയുള്ളത് ക്ലൈമാക്‌സാണ്. എന്തെങ്കിലും കള്ളം പറഞ്ഞ് ബിജു രാധാകൃഷ്ണൻ ഇനിയും പൊലീസിനെ കബളിപ്പിക്കുമെന്ന് അവർ യാത്ര തുടങ്ങുമ്പോഴേ പറഞ്ഞിരുന്നു. ബിജു രാധാകൃഷ്ണന്റെ ബന്ധു കോയമ്പത്തൂരിൽ ഉണ്ടെന്ന് അറിയാം. ബന്ധുവാകും സ്വർണപ്പണിക്കാരൻ സെൽവിയെന്ന് കരുതുന്നു. നിരവധി സ്ത്രീകളുമായി ബന്ധമുള്ള ആളായിരുന്നു ബിജു രാധാകൃഷ്ണൻ. സെൽവി മറ്റാരെങ്കിലും ആണോ എന്നും അറിയില്ലെന്നും പറഞ്ഞു.

നാടകം തീർന്ന് വെറും കൈയോടെ മടങ്ങിയപ്പോഴും സരിത എത്തി. കേരളത്തിന് നാണക്കേട് മാത്രമാണ് തെളിവെടുപ്പുണ്ടാക്കിയതെന്ന് സരിത പറയുന്നു. ബിജു രാധാകൃഷ്ണന്റെ വാക്ക് കേട്ട് ആരെങ്കിലും ഇറങ്ങി പുറപ്പെടുമോ എന്നാണ് സരിത ചോദിച്ചു കൊണ്ടേ ഇരിക്കുന്നത്.
വിവാദ സി.ഡി പിടിച്ചെടുക്കാൻ സോളാർ കമ്മീഷൻ അഭിഭാഷകനും ബിജു രാധാകൃഷ്ണനുമൊപ്പം പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് യാത്രതിരിച്ചതോടെയാണ് സരിതയും ചാനലൽ സജീവമായത്. കമ്മീഷന് മുന്നിൽ ബിജുവാണ് ആരോപണം ഉന്നയിച്ചത്. അത് തെളിയിക്കുകയും വേണം. ഇരട്ട നീതിയെന്ന ആരോപണം ശരിയല്ലെന്നും സരിത പറയുന്നു.

സരിതയെ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും അടക്കം ആറുപേർ ലൈംഗികമായി ഉപയോഗിച്ചതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നാണ് ബിജു രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ മൊഴി നൽകിയത്. ഈ സിഡി യാത്രയാണ് സരിതയുടെ അഭിപ്രായത്തിൽ മലയാളിക്ക് അപമാനമായ യാത്രയാകുന്നത്.