- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് താങ്ങാൻ ആവില്ലെന്ന് പറഞ്ഞ് സരിത കൊണ്ടു നടന്ന കത്ത് ബോംബ് പൊട്ടിയപ്പോൾ ഓലപ്പടക്കം പൊട്ടിയ ശബ്ദം പോലുമില്ല; തെരഞ്ഞെടുപ്പ് സമയത്തെ വെളിപ്പെടുത്തലിനോട് കൃത്യമായ അകലം പാലിച്ച് ചാനലുകളും പത്രങ്ങളും: കെ സി വേണുഗോപാൽ ബലാത്സംഗം ചെയ്തെന്ന് ആരോപണം പോലും ക്ലെച്ച് പിടിച്ചില്ല
തിരുവനന്തപുരം: ഏതാനും മാസങ്ങളായി കേരള രാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ വിഷയമാണിത്. സരിതയുടെ കത്ത്. കത്തിലെ ചില വാചകങ്ങൾ എന്ന നിലയിൽ എത്രയോ ബ്രേക്കിങ് ന്യൂസുകൾ ആണ് പുറത്ത് വന്നത്. എന്നിട്ടും ഒടുവിൽ ആ കത്ത് പുറത്ത് വന്നപ്പോൾ കത്തുകൊണ്ടു വന്ന ഏഷ്യാനെറ്റും കൈരളി പീപ്പിളും അല്ലാതെ മറ്റൊരു ചാനലുകൾക്കും പത്രങ്ങൾക്കും ആവേശം ഇല്ല. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടത്തിയ വെളിപ്പെടുത്തതിലെ രാഷ്ട്രീയം ചർച്ച ചെയ്യാൻ ആണ് കൂടുതൽ ആളുകൾക്കും താൽപ്പര്യം. ഇടത് പക്ഷ അനുഭാവികൾ പോലും കത്തിൽ ആവേശം കാണിക്കുന്നില്ല എന്നതാണ് സത്യം. കേരളത്തിന് താങ്ങാനാവാത്ത ബോംബുമായി നടന്ന സരിത അതൊരു നനഞ്ഞ ഓലപ്പടക്കമായി മാറിയതിന്റെ നിരാശയിൽ ആണ്. ഏഷ്യാനെറ്റാണ് വാർത്ത പുറത്ത് വിട്ടത്. അവർക്ക് അത് വലിയ ബ്രേക്കിംഗായിരുന്നു. അപ്പോഴും കത്തിലെ ഉള്ളടക്കത്തിനല്ല, ഇതാണ് സരിത എഴുതിയ കത്ത് എന്നായിരുന്നു ഏഷ്യാനെറ്റ് പോലും പറഞ്ഞിരുന്നത്. സരിതയുടെ വിശ്വാസ്യതയിൽ വന്ന ഇടിവായിരുന്നു ഇതിന് കാരണം. കൈരളി പീപ്പിൾ ടിവിയും ഏറ്റെടുത്തു. അല്ലാതെ മറ്റൊരു ചാനലും
തിരുവനന്തപുരം: ഏതാനും മാസങ്ങളായി കേരള രാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ വിഷയമാണിത്. സരിതയുടെ കത്ത്. കത്തിലെ ചില വാചകങ്ങൾ എന്ന നിലയിൽ എത്രയോ ബ്രേക്കിങ് ന്യൂസുകൾ ആണ് പുറത്ത് വന്നത്. എന്നിട്ടും ഒടുവിൽ ആ കത്ത് പുറത്ത് വന്നപ്പോൾ കത്തുകൊണ്ടു വന്ന ഏഷ്യാനെറ്റും കൈരളി പീപ്പിളും അല്ലാതെ മറ്റൊരു ചാനലുകൾക്കും പത്രങ്ങൾക്കും ആവേശം ഇല്ല. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടത്തിയ വെളിപ്പെടുത്തതിലെ രാഷ്ട്രീയം ചർച്ച ചെയ്യാൻ ആണ് കൂടുതൽ ആളുകൾക്കും താൽപ്പര്യം. ഇടത് പക്ഷ അനുഭാവികൾ പോലും കത്തിൽ ആവേശം കാണിക്കുന്നില്ല എന്നതാണ് സത്യം. കേരളത്തിന് താങ്ങാനാവാത്ത ബോംബുമായി നടന്ന സരിത അതൊരു നനഞ്ഞ ഓലപ്പടക്കമായി മാറിയതിന്റെ നിരാശയിൽ ആണ്.
ഏഷ്യാനെറ്റാണ് വാർത്ത പുറത്ത് വിട്ടത്. അവർക്ക് അത് വലിയ ബ്രേക്കിംഗായിരുന്നു. അപ്പോഴും കത്തിലെ ഉള്ളടക്കത്തിനല്ല, ഇതാണ് സരിത എഴുതിയ കത്ത് എന്നായിരുന്നു ഏഷ്യാനെറ്റ് പോലും പറഞ്ഞിരുന്നത്. സരിതയുടെ വിശ്വാസ്യതയിൽ വന്ന ഇടിവായിരുന്നു ഇതിന് കാരണം. കൈരളി പീപ്പിൾ ടിവിയും ഏറ്റെടുത്തു. അല്ലാതെ മറ്റൊരു ചാനലും ഇത് വലിയ ആഘോഷമാക്കിയില്ല. എന്നാൽ മുഖ്യമന്ത്രിയുടെ വിശദീകരണം ചാനലുകൾ തൽസമയം നൽകുകയും ചെയ്തു. പത്രങ്ങളും മൂലയിലേക്കാണ് വാർത്ത ഒതുക്കിയത്. മുഖ്യമന്ത്രിയും സരിതയുമായുള്ള ലൈംഗികാ ബന്ധത്തെ കുറിച്ചുള്ള ആരോപണം ബിജു രാധാകൃഷ്ണൻ പറഞ്ഞപ്പോൾ പോലും അത് വലിയ വാർത്തയായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അജണ്ടാ നിശ്ചയമായി വിലയിരുത്താനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് പത്രങ്ങളും ചാനലുകളും കത്തിനോട് അകലം പാലിച്ചതെന്ന് വ്യക്തം.
ക്ലിഫ് ഹൗസിൽവച്ച് മുഖ്യമന്ത്രി ലൈംഗികമായി ദുരുപയോഗിച്ചെന്നും ഒരു മുൻ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്‌തെന്നും അടക്കമുള്ള ആരോപണങ്ങൾ അടങ്ങിയ കത്താണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു സമർപ്പിക്കാൻ എഴുതിയതെന്ന പേരിലുള്ള കത്താണ് പുറത്തായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പല ഭൂമിയിടപാടുകളിലും താൻ ഇടനിലക്കാരി ആയിരുന്നുവെന്നും കത്തിൽ പറയുന്നു. കസ്റ്റഡിയിലിരിക്കെ താൻ തന്നെയാണു കത്ത് എഴുതിയതെന്നും സരിത വ്യക്തമാക്കി. പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2013 മാർച്ച് 19 നാണ് 25 പേജുള്ള കത്ത് എഴുതിയത്. മൂന്നാം പേജിലാണ് മുഖ്യമന്ത്രി പീഡിപ്പിച്ചതായ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും പലപ്പോഴും ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും ഈ ബന്ധവും അടുപ്പവുമാണ് മുഖ്യമന്ത്രി ദുരുപയോഗിച്ചതെന്നും കത്തിൽ പറയുന്നു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ തന്നെ അറിയുന്നുണ്ടാവില്ലെന്നും കത്തിൽ പറയുന്നു. തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ുയന്ന കാലത്ത് ലക്ഷ്മി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അക്കാരണത്താൽ സരിതയെ അറിയില്ല എന്നാവാം മുഖ്യമന്ത്രി പറഞ്ഞതെന്നും കത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കായി പല ഭൂമിയിടപാടുകൾക്കും താൻ ഇടനില നിന്നിട്ടുണ്ടെന്നും എല്ലാം മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കു വേണ്ടിയായിരുന്നുവെന്നും കേരളത്തിന്റെ പലഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരിൽ ഭൂമി വാങ്ങിയതായും ഏഷ്യാനെറ്റ് പുറത്തുവിട്ട കത്തിലുണ്ട്. ഇതിൽ വല്ലാർപാടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോടികളുടെ ഭൂമിയിടപാടാണ് മുഖ്യമന്ത്രിക്കു വേണ്ടി നടന്നതെന്നും ആരോപിക്കുന്നു.
എ.പി. അനിൽകുമാറിന്റെ വസതിയിൽവച്ച് കെ.സി. വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് കത്തിലെ വാചകം. കേന്ദ്രമന്ത്രി പളനി മാണിക്യത്തിന് തന്നെ കാഴ്ചവയ്ക്കാൻ ആഭ്യന്തര മന്ത്രിയുടെ സ്റ്റാഫ് ശ്രമിച്ചതായും കത്തിലുണ്ട്. സോളാർ പദ്ധതിക്ക് ആവശ്യമായ സഹായം നൽകാമെന്നു പറഞ്ഞാണ് സംസ്ഥാന മന്ത്രി തന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത്. തന്നോടൊപ്പം തന്റെ ജനറൽ മാനേജർ അടക്കമുള്ളവർ ഉണ്ടായിരുന്നു. ഗേറ്റിൽ രണ്ടു കാവൽക്കാർ ഉണ്ടായിരുന്നു. തന്നോടു മാത്രം അകത്തേക്കു ചെല്ലാൻ ആവശ്യപ്പെട്ടപ്രകാരം ചെന്നു. എന്നാൽ തന്നോട് വരാൻ ആവശ്യപ്പെട്ട മന്ത്രി അവിടെ ഉണ്ടായിരുന്നില്ല. മറിച്ച് ഒരു കേന്ദ്രമന്ത്രിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഈ വസതിയിൽ വച്ച് താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നാണ് സരിത കത്തിൽ പറയുന്നത്. തന്നെ പീഡിപ്പിച്ച മുൻ കേന്ദ്രമന്ത്രി പിന്നീടു പലപ്പോഴും ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നതായും കത്തിൽ പറയുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പഴ്‌സണൽ സ്റ്റാഫ് തന്നെ കേന്ദ്രമന്ത്രിമാർക്ക് കാഴ്ചവയ്ക്കാൻ ശ്രമിച്ചെന്നും സരിത കത്തിൽ ആരോപിച്ചിട്ടുണ്ട്. പല കേന്ദ്രമന്ത്രിമാരേയും പരിചയപ്പെടുത്തിതരാം എന്ന വാഗ്ദാനം ചെയ്തായിരുന്നു ഇത്.
കെപിസിസി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, ഐ.ജി. പത്മകുമാർ, പാണക്കാട് ബഷീർ അലി തങ്ങൾ, അടൂർ പ്രകാശ് എന്നിവരുടെ പേരുകളും സരിത കത്തിൽ പരാമർശിക്കുന്നുണ്ട്. അതിനിടെ ഇന്നലെ സ്വകാര്യ ചാനൽ പുറത്തുവിട്ടത് താനെഴുതിയ കത്തു തന്നെയാണെന്ന് സരിത. തന്റെ കൈയിൽ വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടെന്നും അവർ പറഞ്ഞു. പീഡനം നടന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ്. വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നു പറഞ്ഞാണ് ഉമ്മൻ ചാണ്ടി തന്നെ ക്ലിഫ് ഹൗസിലേക്കു വിളിച്ചത്. പിതൃതുല്യനായ ഒരാളിൽ നിന്നുണ്ടായ അനുഭവം ലോകം അറിയരുതെന്ന് കരുതി. ഗൂഢാലോചനയെന്ന് പറയുന്നത് അന്വേഷണത്തെ ഭയക്കുന്നതുകൊണ്ടാണ്. കത്ത് പുറത്തുവിട്ടത് താനല്ല. രണ്ടു മൂന്നു പേരുടെ പക്കൽ ഈ കത്തുള്ളതായി അറിയാം. തനിക്ക് പ്രത്യേക അജൻഡകളില്ല. മുഖ്യമന്ത്രിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
കത്തിൽ പറയുന്ന 70 ശതമാനം കാര്യങ്ങളുടെയും തെളിവുകൾ തന്റെ കൈവശമുണ്ട്. മുൻ കേന്ദ്രമന്ത്രി തന്നെ പീഡിപ്പിച്ചത് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വീട്ടിൽ വച്ചാണെന്നും സരിത വെളിപ്പെടുത്തി. തന്റെ പക്കലുള്ള തെളിവുകൾ ഒരുകാരണവശാലും ഇപ്പോഴത്തെ പൊലീസ് സംവിധാനത്തിന് കൈമാറില്ലെന്നും പുറത്തുനിന്നുള്ള ഏതെങ്കിലും അന്വേഷണ ഏജൻസി വന്നാൽ നൽകുമെന്നും സരിത പറഞ്ഞു.