- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീത്വത്തെ വിൽപ്പനചരക്കാക്കുകയും അതു വിളിച്ചു പറയുകയും ചെയ്യുന്ന സരിത സ്ത്രീകൾക്ക് അപമാനമെന്ന് പൊലീസ് അസോസിയേഷൻ; നിയമനടപടിയെടുക്കുമെന്ന് സരിത; സോളാർ വിഷയത്തിൽ പൊലീസുകാർ പുലിവാല് പിടിക്കുമോ?
തിരുവനന്തപുരം : സോളാറിൽ കമ്മീഷന് മുമ്പിൽ സരിത എസ് നായർ ഇങ്ങനെയൊക്കെ പറയുമെന്ന് പൊലീസ് അസോസിയേഷൻ മനസ്സിൽ പോലും വിചാരിച്ചില്ല. അസോസിയേഷനും ലക്ഷങ്ങൾ നൽകിയെന്ന് സരിത പറഞ്ഞപ്പോൾ എല്ലാം കൈവിട്ടു പോയി. പിന്നെ അസോസിയേഷൻ പ്രമേയം പാസാക്കി. ബിസിനസ് താത്പര്യങ്ങൾക്കും ധനസമ്പാദനത്തിനും വേണ്ടി സ്ത്രീത്വത്തെപ്പോലും വിൽപ്പന ചരക്കാക്കുന്ന സ്
തിരുവനന്തപുരം : സോളാറിൽ കമ്മീഷന് മുമ്പിൽ സരിത എസ് നായർ ഇങ്ങനെയൊക്കെ പറയുമെന്ന് പൊലീസ് അസോസിയേഷൻ മനസ്സിൽ പോലും വിചാരിച്ചില്ല. അസോസിയേഷനും ലക്ഷങ്ങൾ നൽകിയെന്ന് സരിത പറഞ്ഞപ്പോൾ എല്ലാം കൈവിട്ടു പോയി. പിന്നെ അസോസിയേഷൻ പ്രമേയം പാസാക്കി. ബിസിനസ് താത്പര്യങ്ങൾക്കും ധനസമ്പാദനത്തിനും വേണ്ടി സ്ത്രീത്വത്തെപ്പോലും വിൽപ്പന ചരക്കാക്കുന്ന സ്ത്രീയാണ് സരിത എസ്.നായരെന്ന് ആക്ഷേപിച്ച് പൊലീസ് അസോസിയേഷൻ പ്രമേയം പാസാക്കി. സ്ത്രീത്വത്തെ വിൽപ്പന ചരക്കാക്കുകയും പിന്നീട് യാതൊരു സങ്കോചവുമില്ലാതെ ഇക്കാര്യം പൊതുസമൂഹത്തോട് വിളിച്ചു പറയുകയും ചെയ്യുന്ന സരിത സ്ത്രീ സമൂഹത്തിനു തന്നെ അപമാനകരമാണെന്നും പ്രമേയത്തിൽ പറയുന്നു. സരിതയ്ക്ക് പിന്നിൽ പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളാണെന്നും പ്രമേയത്തിൽ ആരോപിക്കുന്നു.
നിയമം അറിയാവുന്നവരാണ് പൊലീസുകാർ. എന്നിട്ടും ഇത്തരമൊരു പ്രമേയം പാസാക്കി മാദ്ധ്യമങ്ങൾക്ക് നൽകി. ഇവിടെയാണ് പ്രശ്‌നം. പൊലീസ് അസോസിയേഷന്റെ സുവനീറിനായി 20 ലക്ഷം രൂപ സംഭാവന നൽകിയെന്നായിരുന്നു സരിതയുടെ മൊഴി. ഇതിനെ അസോസിയേഷൻ പരസ്യമായി തള്ളി പറഞ്ഞു. തെളിവുകളും പുറത്തുവിട്ടു. സരിതയ്ക്ക് എതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി അജിത് പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സരിതയ്ക്ക് എതിരായ പ്രമേയവും പുലിവാലാകുന്നത്. ബിസിനസ് താത്പര്യങ്ങൾക്കും ധനസമ്പാദനത്തിനും വേണ്ടി സ്ത്രീത്വത്തെപ്പോലും വിൽപ്പന ചരക്കാക്കുന്ന സ്ത്രീയാണ് സരിത എന്ന് പൊലീസ് അസോസിയേഷന്റെ പ്രമേയത്തിൽ പറയുന്നു. ഒരു സ്ത്രീയ്‌ക്കെതിരെ പരസ്യമായി പറയാൻ പാടില്ലാത്തതാണ് ഇത്. ഏത് സാഹചര്യത്തിലായാലും പാടില്ല. ഇത് മനസ്സിലാക്കി പൊലീസ് അസോസിയേഷനെതിരെ സരിതയും നിയമനടപടിക്ക് ഒരുങ്ങുകയാണ്.
പൊലീസ് അസോസിയേഷനിലെ ചേരിതിരിവാണ് സരിതയുടെ കള്ളമൊഴിക്ക് കാരണമെന്ന് സംഘടനാ നേതാക്കളും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അസോസിയേഷനിലെ മറുചേരിയും സരിതയ്‌ക്കെതിരായ പ്രമേയത്തിലെ നിയമ വശങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രമേയം സ്ത്രീവിരുദ്ധമാണെന്ന് വിശദീകരിച്ച് കേസ് നൽകാനാണ് നീക്കം. പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയാൽ പോലും കേസ് എടുത്ത് അന്വേഷണം നടത്തേണ്ടി വരും. അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ എഫ് ബി പേജിലും ഈ പ്രമേയത്തിന്റെ വിശദാംശങ്ങളുണ്ട്. വാക്കിലൂടെ സരിതയെന്ന സ്ത്രീയെ അപമാനിച്ചുവെന്ന് തെളിയിക്കാൻ പോന്നതാണ് ഇതൊക്കെ. സരിത തട്ടിപ്പുകാട്ടിയിട്ടുണ്ടെങ്കിലും ഇത്തരം പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. സരിത കേസുമായി പോയാൽ അസോസിയേഷൻ വെള്ളംകുടിക്കുമെന്ന് തന്നെയാണ് നിയമവിദഗ്ധരുടെ വാദം.
സ്ത്രീയുടെ പാതിവ്രത്യത്തെയാണ് അസോസിയേഷൻ ചോദ്യം ചെയ്യുന്നത്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 354-ാം വകുപ്പ് പ്രകാരമാണ് ഇത് കുറ്റകരമാകുന്നത്. രണ്ട് വർഷം വരെ തടവ് ലഭിക്കാനുന്ന കുറ്റമാണ് ഇത്. പിഴ ശിക്ഷയും ഈടാക്കാം. ഇത് രണ്ടും കൂടെ കുറ്റം തെളിഞ്ഞാൽ നൽകാനും വകുപ്പുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് അസോസിയേഷനെതിരെ സരിതയുടെ നീക്കം. അസോസിയേഷനെതിരെ സരിത മൊഴി നൽകിയത് സോളാർ കമ്മീഷന് മുന്നിലാണ്. അതിന് നിയമപരിരക്ഷയും ഉണ്ട്. അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് സരിത നടത്തിയതും. ജയിലിലും പൊലീസ് കസ്റ്റഡിയിലും തനിക്ക് സൗകര്യങ്ങൾ ലഭിച്ചതിന് കാരണമായാണ് ഇതൊക്കെ പറഞ്ഞത്. വെൽവിഷർ എന്ന നിലയിൽ സുവനീറിന് പരസ്യം നൽകിയെന്നും പറയുന്നു. പരസ്യമാറ്റർ മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജോപ്പന്റെ മെയിലിൽ അയച്ചെന്നും പറയുന്നു. ഇതൊക്കെ തെളിയിക്കാനായാൽ സരിതയ്ക്ക് മാനനഷ്ടക്കേസിൽ സംശയത്തിന്റെ ആനുകൂല്യം കിട്ടും. എന്നാൽ പൊലീസ് അസോസിയേഷന്റൈ പ്രമേയം അതീവ ഗുരുതരമായ അപമാനിക്കലാണ്.
അസോസിയേഷനെതിരെ മൊഴി കൊടുത്തതിന്റെ പ്രതികാരമായി അതിനെ വ്യാഖ്യാനിക്കാനും എളുപ്പമാണ്. സോളാർ കമ്മീഷൻ മുമ്പാകെ സരിത.എസ് . നായർ നല്കി്യ മൊഴിയിൽ കേരള പൊലീസ് അസോസിയേഷനും സംസ്ഥാന ജനറൽ സെക്രട്ടറി ക്ക് എതിരെയും ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധവും അപകീർത്തികരവുമായതിനാൽ അതിനെതിരെ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് അസോശിയേഷൻ തീരുമാനം. സോളാർ വിവാദം ഉണ്ടായപ്പോൾ മുതൽ പൊലീസ് അസോസിയേഷനെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. അന്ന് 40 ലക്ഷം രൂപ നല്കിയയെന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്ന് അത് 20 ലക്ഷം രൂപയായി. സരിതയുമായോ അവരുമായി ബന്ധമുള്ളവരുമായോ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെട്ടിട്ടില്ല. ! കോൾ വിവരങ്ങൾ പരിശോധിച്ചാൽ പരിശോധിച്ചാൽ ഇത് വ്യക്തമാകുന്നതാണെന്നും അവർ പറയുന്നു.
സംസ്ഥാന സമ്മേളന സ്മരണികയിൽ എ വെൽവിഷർ എന്ന പേരിൽ പരസ്യം നൽ്കിയെന്നത് വാസ്തവ വിരുദ്ധമാണ്. സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ അഭ്യർത്ഥന പ്രകാരമാണ് അവരുടെ പരസ്യത്തിന് പകരം എ വെൽവിഷർ എന്ന് ചേർത്തത്. സ്‌കൈലൈൻ ബിൽഡേഴ്‌സ് നൽകിയ കത്തിന്റെയും പരസ്യത്തിന് നല്കിയ തുകയായ 10,000 രൂപയുടെ ചെക്കിന്റെ കോപ്പിയും അത് തെളിയിക്കാനായി പുറത്തുവിടുകയും ചെയ്തിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് സരിതയെ അപമാനിക്കുന്ന പ്രമേയം എത്തിയത്.