- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള രാഷ്ട്രീയത്തിലെ അതികായനെ കാണാൻ അന്ന് ഞാൻ അദ്ദേഹത്തിന്റെ പക്കലെത്തി; മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു; കാത്തുനിൽക്കുവാൻ ആവശ്യപ്പെട്ടു; കുടിക്കുവാൻ ചായ നൽകി; പിന്നീട് നടന്നത് എന്റെ സപ്തനാഡികളെയും തളർത്തുന്ന അനുഭവമാണ്: തമിഴ് മാസികയിൽ വന്ന സരിതയുടെ 'ശൊല്ലത്താൻ നിനയ്ക്കിറേൻ' എന്ന 'സസ്പെൻസ് ത്രില്ലർ'ആത്മകഥയിലെ വിവരണങ്ങളിൽ എല്ലാം ഇനി അന്വേഷണം
തിരുവനന്തപുരം: ഒരു തട്ടിപ്പുകാരിയുടെ മൊഴികൾക്ക് കേരളം ചെവികൊടുക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മൻ ചാണ്ടിയുൾപ്പെടെ ആരോപണവിധേയരും അല്ലാത്തവരുമായ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം സ്വീകരിച്ചത്. തന്നെ കോൺഗ്രസ്സിലെ ഉന്നത നേതാക്കൾ ലൈംഗികമായി ഉപയോഗിച്ചുവെന്ന സരിതയുടെ മൊഴി വെറുമൊരു തട്ടിപ്പുകാരിയുടെ ജൽപനങ്ങളായി ചിത്രീകരിച്ചുകൊണ്ടായിരുന്നു കോൺഗ്രസ്സിന്റെ പ്രതിരോധം. എന്നാൽ സരിത പറഞ്ഞതിൽ കാര്യമുണ്ടെന്നും അവരെ ലൈംഗികമായി ഉപയോഗിച്ചത് അവരെ പീഡിപ്പിച്ചതിന് തുല്യമാണെന്നും ഇത് കൈക്കൂലിയായി തന്നെ കണക്കാക്കാമെന്നും ജസ്റ്റിസ് ശിവരാജന്റെ ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തുകയും ഇതിൽ അന്വേഷണം നടത്താൻ പിണറായി സർക്കാർ തീരുമാനിക്കുകയും ചെയ്തതോടെ സരിത അന്ന് കോൺഗ്രസ് ഉന്നതർക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ വീണ്ടും സജീവ ചർച്ചയാകുകയാണ്. സരിതയുടെ ഈ ആരോപണങ്ങൾ കേരളത്തിൽ വലിയ ചർച്ചയായില്ലെങ്കിലും തമിഴകത്ത് ഇത് ചൂടപ്പംപോലെ വിറ്റുപോകുന്ന വിഭവമായി മാറുകയും ചെയ്തിരുന്നു. സരിത പറഞ്ഞതിലേറെ എരിവുംപുളിയും ചേർത്ത് അവരുടെ ആത്മകഥ കുമുദം മാസികയാണ്
തിരുവനന്തപുരം: ഒരു തട്ടിപ്പുകാരിയുടെ മൊഴികൾക്ക് കേരളം ചെവികൊടുക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മൻ ചാണ്ടിയുൾപ്പെടെ ആരോപണവിധേയരും അല്ലാത്തവരുമായ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം സ്വീകരിച്ചത്. തന്നെ കോൺഗ്രസ്സിലെ ഉന്നത നേതാക്കൾ ലൈംഗികമായി ഉപയോഗിച്ചുവെന്ന സരിതയുടെ മൊഴി വെറുമൊരു തട്ടിപ്പുകാരിയുടെ ജൽപനങ്ങളായി ചിത്രീകരിച്ചുകൊണ്ടായിരുന്നു കോൺഗ്രസ്സിന്റെ പ്രതിരോധം.
എന്നാൽ സരിത പറഞ്ഞതിൽ കാര്യമുണ്ടെന്നും അവരെ ലൈംഗികമായി ഉപയോഗിച്ചത് അവരെ പീഡിപ്പിച്ചതിന് തുല്യമാണെന്നും ഇത് കൈക്കൂലിയായി തന്നെ കണക്കാക്കാമെന്നും ജസ്റ്റിസ് ശിവരാജന്റെ ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തുകയും ഇതിൽ അന്വേഷണം നടത്താൻ പിണറായി സർക്കാർ തീരുമാനിക്കുകയും ചെയ്തതോടെ സരിത അന്ന് കോൺഗ്രസ് ഉന്നതർക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ വീണ്ടും സജീവ ചർച്ചയാകുകയാണ്.
സരിതയുടെ ഈ ആരോപണങ്ങൾ കേരളത്തിൽ വലിയ ചർച്ചയായില്ലെങ്കിലും തമിഴകത്ത് ഇത് ചൂടപ്പംപോലെ വിറ്റുപോകുന്ന വിഭവമായി മാറുകയും ചെയ്തിരുന്നു. സരിത പറഞ്ഞതിലേറെ എരിവുംപുളിയും ചേർത്ത് അവരുടെ ആത്മകഥ കുമുദം മാസികയാണ് പ്രസിദ്ധീകരിച്ചത്. 'ശൊല്ലത്താൻ നിനയ്ക്കിറേൻ' എന്ന ശീർഷകത്തിൽ വന്ന ആത്മകഥയിലൂടെ കേരളത്തിലെ സോളാർ നായിക തമിഴകത്ത് സരിതാമ്മയായി.
സെക്സും സസ്പെൻസും ചേരുവകളായ ആത്മകഥ തമിഴ് യുവാക്കളുടെ ഹരമായി മാറിയിരുന്നു. രാഷ്ട്രീയക്കാരിൽനിന്ന് ഏറ്റുവാങ്ങിയ തിക്താനുഭവങ്ങൾ അതേപടി തന്നെ സരിത ആത്മകഥയിൽ എഴുതുകയായിരുന്നു. മലയാളത്തിൽ ഒരു മാധ്യമവും താൻ പറയുന്നത് പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടാതിരുന്നപ്പോഴാണ് സരിത തമിഴ്‌നാട്ടിൽ നിന്ന് വന്ന ക്ഷണം സ്വീകരിച്ചത്. ഇതിനിടെ സരിതയുടെ നഗ്ന വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഒരേസമയം തട്ടിപ്പുകാരിയും ശരീരംകാട്ടി എല്ലാവരേയും മയക്കി കാര്യം നേടുന്നവളുമാക്കി സരിതയെ ചിത്രീകരിച്ച് പ്രതിരോധിക്കാനാണ് ആരോപണവിധേയരും അവരുടെ ശിങ്കിടികളും മുതിർന്നത്. എന്നാൽ ഇപ്പോൾ അന്വേഷണം വരുമ്പോൾ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിലെല്ലാം പ്രത്യേകം അന്വേഷണം ഉണ്ടാവും.
ആത്മകഥയിലെ ചില ഭാഗങ്ങൾ ഇങ്ങനെയായിരുന്നു: സെപ്റ്റംബർ 12 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ജീവിതത്തിൽ ഉണ്ടായ എല്ലപ്രശ്നങ്ങളും അതോടെ പരിഹരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായനെ കാണുവാൻ അന്ന് ഞാൻ അദ്ദേഹത്തിന്റെ പക്കലെത്തി. വളരെ മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു. തിരക്ക് കഴിയുന്നത് വരെ കാത്തുനിൽക്കുവാൻ ആവശ്യപ്പെട്ടു.
കുടിക്കുവാൻ ചായ നൽകി. എന്നാൽ അൽപ്പസമയം കഴിഞ്ഞപ്പോൾ അദ്ദേഹം അരികിലെത്തി. പിന്നീട് നടന്നത് എന്റെ സപ്തനാഡികളെയും തളർത്തുന്ന അനുഭവമാണ്. എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും ആലോചിക്കുവാൻ എനിക്ക് സാധിക്കുന്നില്ല. അത്രയേറെ ഞാൻ അടിമപ്പെട്ടുപോയി.'- ഇത്തരത്തിൽ താൻ നേരിട്ട ദുരനുഭവങ്ങൾ ഒന്നൊന്നായി വ്യക്തമാക്കുന്നതായിരുന്നു ആത്മകഥ.
ഇങ്ങനെയെല്ലാം തന്നെ എത്രത്തോളം ലൈംഗികമായി ചൂഷണം ചെയ്തു കേരളത്തിലെ നേതാക്കളെന്ന് അക്കമിട്ട് നിരത്തിയായിരുന്നു സരിതയുടെ വിവരണം. ഇക്കാലത്ത് കുദുമത്തിന്റെ ഒട്ടുമിക്ക ലക്കങ്ങളിലും സരിതാ നായരുടെ ചിത്രം കവർ പേജിൽ ഇടംപിടിക്കുകയും ചെയ്തു. ആത്മകഥയുടെ പുസ്തക രൂപവും സരിതയുടെ ആലോചനയിലുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പഠനം പൂർത്തിയാകും മുമ്പു വിവാഹിതയായതാണ് തന്റെ ജീവിതത്തിൽ തകർച്ചയ്ക്കു കാരണമായതെന്നാണു സരിത പറയുന്നത്. പ്രവാസിയായ ഭർത്താവിന്റെ ചതിയാണ് തനിക്കു തിരിച്ചടിയായതെന്നും കുമുദത്തിലെ ആത്മകഥയിൽ സരിത വ്യക്തമാക്കി.
സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് വിശദീകരിക്കാനാണ് സരിത ആത്മകഥയിലൂടെ ശ്രമിക്കുന്നതെന്നാണ് തമിഴ് മാസിക വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സരിത ഉയർത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക അപവാദ കേസും അതിലുണ്ടായിരുന്നു. സെപ്റ്റംബർ 12 എന്ന തരത്തിലെ തമിഴ് മാസികയിലെ പരമാർശങ്ങൾ ഇതുമായി കൂട്ടി വായിക്കപ്പെടുകയും ചെയ്തു. സോളാറുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തുവിട്ട കത്തിൽ ഇത് വിശദീകരിച്ചിരുന്നു. ഇതിനെതിരെ ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസും നൽകി. അതു പോലും വകവയ്ക്കാതെയാണ് തമിഴിലെ സരിതയുടെ ആത്മകഥാ രചന മുന്നോട്ടുപോയത്.
സോളാർ അഴിമതിക്ക് മാത്രമല്ല, മറ്റ് അഴിമതികൾക്കും തന്നെ ഉപകരണമാക്കിയെന്ന് സരിത പറഞ്ഞിരുന്നു. കൊച്ചി പോർട്ട് ട്രെസ്റ്റിന്റെ ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് തന്നെ ഇടനിലക്കാരിയാക്കി. ഈ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്മീഷനിൽ നൽകിയ തെളിവുകളിൽ ഉണ്ട്. സോളാർ കേസുമായി ബന്ധപ്പെട്ട് സാമ്പത്തികമായും, ശാരീരികമായും നഷ്ടങ്ങളുണ്ടായത് തനിക്കാണ്. പുറത്തുവന്ന കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നവെന്നും സരിത പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടി, മകൻ ചാണ്ടി ഉമ്മൻ, കെ സി വേണുഗോപാൽ, മന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എംഎൽഎമാരായ ഹൈബി ഈഡൽ, പി സി വിഷ്ണുനാഥ്, മോൻസ് ജോസഫ് എന്നിവരുമായി സോളാറുമായി ബന്ധപ്പെട്ട് ഉള്ള ഇടപാടുകൾ സരിത പലഘട്ടങ്ങളിലും പുറത്തു പറഞ്ഞിരുന്നു. ഇത്തരത്തിൽ തന്നെ ഉപയോഗിച്ച എല്ലാവരുടേയും മുഖംമൂടി വലിച്ചുകീറുന്ന വിവരങ്ങളാണ് സൂചനകളിലൂടെയും അല്ലാതെയും സരിത ആത്മകഥയിൽ പറഞ്ഞത്.
കേസിന്റെ തിരക്കുകൾ കഴിഞ്ഞുള്ള സമയത്താണ് സരിത ആത്മകഥ എഴുതിയത്. സ്ത്രീകൾക്കു മുന്നറിയിപ്പു നൽകുകയാണ് എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സരിത വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിനും ഭദ്രതയ്ക്കും സ്വന്തം കാലിൽനിൽക്കാനും ശ്രമിച്ച തനിക്കുണ്ടായ അനുഭവം സ്ത്രീകൾക്കാകെ പാഠമാണെന്നാണു സരിത പലപ്പോഴും പറഞ്ഞത്.