- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ജീവനോടെ ഉണ്ട്; ഇന്നലെ മൂവാറ്റു പുഴ കോടതിയിൽ; ഇന്ന് അടിമാലി കോടതിയിൽ; കാണാനില്ലെന്ന റിപ്പോർട്ടിന് കാരണം പൊലീസിന്റെ ചെങ്ങന്നൂർ അഡ്രസിലെ അന്വേഷണം കാരണം; തിരുവനന്തപുരം കോടതിയിലെ വാറണ്ടിൽ പേടിപ്പെടുത്തുന്ന പ്രശ്നങ്ങളുമില്ല; സോളാർ നായികയെ കാണാനില്ലെന്ന വാർത്തയിൽ സരിതാ നായർ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ
തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ വിവാദ നായിക സരിത എസ് നായർ വീണ്ടും വാർത്തകളിലെത്തിയത് കാണാനില്ലെന്നതിന്റെ പേരിലാണ്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പ്രതിയായ സരിത എസ്.നായരെ കാണാനില്ലെന്ന പൊലീസിന്റെ റിപ്പോർട്ടാണ് സോളാർ നായികയെ വീണ്ടും ചർച്ചാവിഷയമാക്കിയത്. എന്നാൽ കോടതിയിലെ കേസുമായി ഓടി നടക്കുന്ന താൻ ഇവിടെയുണ്ടെന്നും ചെങ്ങന്നൂർ അഡ്രസിൽ പൊലീസ് അന്വേഷിച്ചതു കൊണ്ടാണ് കാണാനില്ലെന്ന റിപ്പോർട്ടുണ്ടാകാൻ കാരണമെന്നും മറുനാടനോട് സരിത വിശദീകരിച്ചു. ഞാൻ ജീവനോടെ ഉണ്ട്. ഇന്നലെ മൂവാറ്റു പുഴ കോടതിയിൽ. ഇന്ന് അടിമാലി കോടതിയിൽ നിന്ന് തിരിച്ചു വരുന്നു. എസിജെഎം കോടതിയിൽ ഒരു ദിവസം ഞാൻ ഹാജരായില്ല. അന്ന് വക്കീലും പോയില്ല. വക്കീൽ താമസിച്ചെത്തിയപ്പോൾ വാറന്റായി. അതു അറിഞ്ഞില്ല. പിന്നീട് ഇതേ കുറിച്ച് മനസ്സിലായപ്പോൾ ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം തേടി. അതിന് ശേഷം എസിജെഎം കോടതിയിൽ ഹാജരാകണമായിരുന്നു. ഈ സമയം എനിക്ക് ഫുഡ് പോയിസൺ പിടിച്ചു. വളരെ ഗുരുതരമായിരു
തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ വിവാദ നായിക സരിത എസ് നായർ വീണ്ടും വാർത്തകളിലെത്തിയത് കാണാനില്ലെന്നതിന്റെ പേരിലാണ്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പ്രതിയായ സരിത എസ്.നായരെ കാണാനില്ലെന്ന പൊലീസിന്റെ റിപ്പോർട്ടാണ് സോളാർ നായികയെ വീണ്ടും ചർച്ചാവിഷയമാക്കിയത്. എന്നാൽ കോടതിയിലെ കേസുമായി ഓടി നടക്കുന്ന താൻ ഇവിടെയുണ്ടെന്നും ചെങ്ങന്നൂർ അഡ്രസിൽ പൊലീസ് അന്വേഷിച്ചതു കൊണ്ടാണ് കാണാനില്ലെന്ന റിപ്പോർട്ടുണ്ടാകാൻ കാരണമെന്നും മറുനാടനോട് സരിത വിശദീകരിച്ചു.
ഞാൻ ജീവനോടെ ഉണ്ട്. ഇന്നലെ മൂവാറ്റു പുഴ കോടതിയിൽ. ഇന്ന് അടിമാലി കോടതിയിൽ നിന്ന് തിരിച്ചു വരുന്നു. എസിജെഎം കോടതിയിൽ ഒരു ദിവസം ഞാൻ ഹാജരായില്ല. അന്ന് വക്കീലും പോയില്ല. വക്കീൽ താമസിച്ചെത്തിയപ്പോൾ വാറന്റായി. അതു അറിഞ്ഞില്ല. പിന്നീട് ഇതേ കുറിച്ച് മനസ്സിലായപ്പോൾ ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം തേടി. അതിന് ശേഷം എസിജെഎം കോടതിയിൽ ഹാജരാകണമായിരുന്നു. ഈ സമയം എനിക്ക് ഫുഡ് പോയിസൺ പിടിച്ചു. വളരെ ഗുരുതരമായിരുന്നു. അതിനാൽ നല്ല പനിയും പിടിച്ചു. ഈ ചികിൽസകാരണം കോടതിയിൽ ഹാജരാകാനായില്ല. അല്ലാതെ വേറെ പ്രശ്‌നമൊന്നുമില്ല.
വാറന്റ് കോടതി നൽകിയപ്പോൾ അതിൽ ഉണ്ടായിരുന്നത് എന്റെ ചെങ്ങന്നൂരിലെ അഡ്രസാണ്. അവിടെ ഞാൻ ഇപ്പോൾ താമസിക്കുന്നില്ല. അതുകൊണ്ട് അവർ അവരുടെ ഭാഷയിൽ റിപ്പോർട്ട് നൽകി. ആ കേസിൽ ഒരു പ്രശ്‌നവുമില്ല. ഞാൻ ഇവിടെ തന്നെയുണ്ട്-സരിത മറുനാടൻ മലയാളോയ് പറഞ്ഞു, വലിയതുറ പൊലീസാണ് സരിതയെ റിപ്പോർട്ടുമായി കോടതിയിൽ എത്തിയത്. തട്ടിപ്പു കേസിൽ സരിതയ്‌ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വാറന്റ് നടപ്പിലാക്കാൻ പ്രതി സരിതയെ കാണാനില്ലെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്.
മുൻപ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാംപ്രതി സരിത ഹാജരാകാത്തതിനാൽ പ്രതി എവിടെയെന്ന് അന്വേഷിക്കാൻ കോടതി വലിയതുറ പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. ഇതേതുടർന്നാണു സരിതയെ കാണാനില്ലെന്ന റിപ്പോർട്ട് പൊലീസ് ഇന്നലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. ഇതോടെയാണ് സരിതയെ കാണാനില്ലെന്ന വാർത്തകൾ സജീവമായത്. സോഷ്യൽ മീഡിയയും ഇത് ചർച്ചയാക്കി. ഇതോടെയാണ് സരിതയെ ഫോണിൽ വിൡച്ച് കാര്യങ്ങൾ തേടിയത്. ഇതോടെയാണ് ചെങ്ങന്നൂരിലെ അഡ്രസാണ് വിവാദത്തിന് കാരണമെന്ന് വ്യക്തമായത്.
കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ സരിത, ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണു പ്രതികൾ. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിനു വൈദുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടിയന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്തു നാലരലക്ഷ രൂപ തട്ടിച്ചുവെന്നാണു കേസ്.
പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റ്രേഷൻ തുകയായി അത്രയും രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിച്ചു. എന്നാൽ, പിന്നീട് അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ കമ്പനി ഇല്ലെന്നു മനസ്സിലായി. തുടർന്നു പൊലീസിനു പരാതി നൽകി. 2009ൽ ആണു സംഭവം. 2010ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സമാനമായി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കോടതിയിലും സരിതയ്‌ക്കെതിരെ കേസുണ്ട്.