ആലപ്പുഴ : സോളാർ കമ്മീഷന് മുന്നിൽ പൊട്ടിക്കരഞ്ഞ സരിത വീണ്ടും ഉമ്മചാണ്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. പുലർച്ചെ ആറിനും എഴിനും ഇടയിൽ ക്ലീഫ് ഹൗസിൽനിന്നും മുൻ മുഖ്യമന്ത്രി തന്നെ വിളിച്ചിരുന്നതായി സരിത എസ് നായർ മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തുറന്നടിച്ചു.

ടാറ്റാ ഇൻഡി കോം നെറ്റുവർക്കിൽ നിന്നുള്ള ഈ ഫോൺ നമ്പർ എവിടെ? മുൻ മുഖ്യമന്ത്രിക്ക് മൊബൈൽ ഫോൺ ഇല്ലായിരുന്നുവെന്ന പ്രചരണം പച്ചക്കള്ളമാണെന്നും സരിത. തന്നെ ക്ലീഫ് ഹൗസിൽ നിന്നും പുലർച്ചെ വിളിച്ചിരുന്ന മൊബൈൽ ഫോൺ പിന്നെ ആരുടെതായിരുന്നു. സോളാർ വിഷയം സംസ്ഥാനത്ത് ചൂടുപിടിച്ചപ്പോൾ വേണ്ടപ്പെട്ടവർ മാറ്റികളഞ്ഞ ഈ നമ്പർ എല്ലാം തെളിയിക്കുന്നതാണ്. ഐ ജി ഹേമചന്ദ്രന് ഇതിൽ വ്യക്തമായ പങ്കുണ്ട്. ഇയ്യാൾക്ക് മറ്റ് തെളിവുകൾ നശിപ്പിക്കുന്നതിലും പങ്കുണ്ടായിരുന്നു. തന്നെ അറസ്റ്റ് ചെയ്ത ദിവസങ്ങളിൽ അനധികൃത റെയ്ഡ് നടത്തി തന്റെ കൈയിലുണ്ടായിരുന്ന വിലപ്പെട്ട പല രേഖകളും അയ്യാൾ കൈക്കലാക്കിയിരുന്നു.

ആ അപ്രത്യക്ഷമായ ഫോണിൽനിന്നും ആയിരം തവണയെങ്കിലും എന്നെ ഉമ്മൻ ചാണ്ടി സർ വിളിച്ചിട്ടുണ്ട്. സോളാറുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചർച്ചചെയ്തിരുന്നതും ആ ഫോണിൽനിന്നുമായിരുന്നു. ആരെ എവിടെയൊക്കെ കാണണമെന്നും എന്തു പ്രവർത്തിക്കണമെന്നും നിർദ്ദേശം നൽകിയതും ആ ഫോണിലൂടെയാണ്. എനിക്ക് അത്രയും കടന്ന് ചെന്ന് ഫോണിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതിരുന്നതാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയാതിരുന്നത്. മുഖ്യമന്ത്രി ഒപ്പമുള്ള ജീവനക്കാരുടെ ഫോണിൽനിന്നും എല്ലാവരെയും വിളിച്ചിരുന്നുവെന്നതു ശരിതന്നെയാണ്.

മുൻ മുഖ്യമന്ത്രിക്കും സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശമുണ്ടല്ലോ. അപ്പോൾ ഫോൺ ഉണ്ടായിരുന്നുവെന്നത് സത്യം തന്നെയാണ്. എന്നെ വിളിച്ചിരുന്നതും ആഫോണിൽ നിന്നായിരുന്നു. അതുവഴി അന്വേഷണം നടത്തിയാൽ എല്ലം വിവരങ്ങളും വ്യക്തമാകും. ഇത്തരത്തിൽ അന്വേഷണം നടത്താൻ താൻ ആരെയും വെല്ലുവിളിക്കുന്നതായി സരിത മറുനാടനോട് വെളിപ്പെടുത്തി. അതുപോലെ തന്നെ ഐ ജി ഹേമചന്ദ്രൻ പൂഴ്‌ത്തിയ എന്റെ 9744761700, 9895741700 എന്നീ നമ്പരുകൾ എവിടെ. ഇപ്പോൾ സോളാർ കമ്മീഷന്റെ മുന്നിൽ നിന്നും തന്നെ കണ്ടിട്ടില്ലെന്ന് വീമ്പ് ഇളക്കിയ മുഴുവൻ ആളുകളുടെയും നിരവധി സംസാരങ്ങളും വിളികളുടെ ലിസ്റ്റും ആ നമ്പരിൽനിന്നും ലഭിക്കും. അപ്പോൾ അറിയാം ഇവർ തനിക്ക് അയച്ച മെസേജുകളുടെയും വിളികളുടെയും വിവരങ്ങൾ.

മാത്രമല്ല തന്നെ പാതിരയ്ക്കും കൊച്ചു വെളുപ്പിനും വിളിച്ച അനേകം പേരുണ്ട്. തന്നെ മിസ്ഡ് കാളുകൾ കണ്ട് തിരിച്ചുവിളിച്ചുവെന്ന് പറയുന്ന ഇവർ പാതിരയ്ക്ക് തന്റെ മിസ്ഡ് കോളുകൾ പ്രതീക്ഷിച്ചിരുന്നവർ തന്നെയാണ്. ഇവർ വിളിച്ച കാൾ ലിസ്റ്റുകൾ പരിശോധിച്ചാൽ ഇത് വ്യക്താമാകും. താൻ അഭിഭാഷകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുവെന്നത് മാദ്ധ്യമ സൃഷ്ടിയാണ്. ചോദ്യങ്ങൾ ചോദിച്ചാൽ മാത്രമല്ലെ ഉത്തരംമുട്ടിയാൽ കരയേണ്ടതുള്ളു. അത്തരത്തിലൊരു ചോദ്യം ചോദിക്കാനുള്ള ആർജവമുള്ള ആരും തന്നെ അവിടെ ഇല്ലായിരുന്നു. അവിടെ നടന്നത് നിർദ്ദേശ രൂപേണയുള്ള ചോദ്യങ്ങൾ മാത്രമായിരുന്നു. അല്ലാതെ ഞാൻ കൊടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾ ഒന്നും തന്നെ ഉന്നയിക്കപ്പെട്ടില്ല. താൻ കരഞ്ഞു പറഞ്ഞത് കമ്മീഷനോടാണ്.

എന്റെ കുടുംബത്തിന് ജീവിക്കാൻ മാർഗമില്ലാത്ത അവസ്ഥയാണുള്ളത്. അപ്പോൾ അവരെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. അതുക്കൊണ്ടുതന്നെ എപ്പോഴും എന്നെ ഇങ്ങനെ വിളിച്ചുവരുത്താൻ ശ്രമിക്കരുതെന്ന അപേക്ഷയാണ് ഞാൻ പറഞ്ഞത്. മാത്രമല്ല കമ്മീഷൻ തനിക്കെതിരെ പുറപ്പെടുവിച്ച വാറണ്ട് മാനിച്ചാണ് ഞാൻ എത്തിയത്. തനിക്ക് ശസ്ത്രക്രിയ ആവശ്യമാണ്. അതിനായി 15 ദിവസത്തെ വിശ്രമം അനിവാര്യമാണ്. മാത്രമല്ല എന്റെ കുട്ടികൾ അമ്മയെ പൊലീസ് വീണ്ടും അറസ്റ്റു ചെയ്തുവെന്ന് കേൾക്കുന്നത് വേദനപ്പിക്കുന്നതാണ്.

അതു ഒഴിവാക്കാനാണ് ഞാൻ കഴിഞ്ഞദിവസം കമ്മീഷനു മുന്നിൽ എത്തിയത്. തന്നെയുമല്ല ഞാൻ 18 തവണ കമ്മീഷനു മുന്നിൽ എത്തിയിട്ടുണ്ട്. അപ്പോഴൊന്നും ആർക്കും ക്രോസ് വിസ്താരത്തിന് ആവശ്യമില്ലായിരുന്നു. ഇപ്പോൾ ക്രോസുമായെത്തിയതിൽ ദുരൂഹതയുണ്ടെന്നും സരിത പറഞ്ഞു.