- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത മൊഴി നൽകാൻ എത്തിയത് ആളൂരിനൊപ്പം; ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ സരിതയുടെ മൊഴി എടുത്ത് അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുന്മന്ത്രിമാരും ഉൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കൾ മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തിൽ സരിത എസ്. നായരുടെ മൊഴി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രേഖപ്പെടുത്തി. ഇതോടെ ഈ കേസിൽ സരിതയുടെ പരാതിയിൽ അന്വേഷണവും തുടങ്ങും. സൗമ്യവധക്കേസിലെയും ജിഷ വധക്കേസിലെയും പ്രതികൾക്കു വേണ്ടി ഹാജരായി വിവാദം സൃഷ്ടിച്ച അഭിഭാഷകൻ ബി.എ. ആളൂരുമൊത്താണ് സരിത തലസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി: രാധാകൃഷ്ണൻനായർ ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു. തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സരിത ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. എഫ് ഐ ആർ ഇട്ടാൽ ഉമ്മൻ ചാണ്ടിയും കൂട്ടരും കേസിൽ പ്രതിയാകും. ഇടതുസർക്കാർ അധികാരമേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ടാണ് സരിത പരാതി നൽകിയത്. തന്നെ യു.ഡി.എഫ് മന്ത്രിമാർ പലവട്ടം ശാരീരികമായി ഉപദ്രവിച്ചെന്നു സരിത പരാതിയിൽ പറയുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്കു
തിരുവനന്തപുരം: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുന്മന്ത്രിമാരും ഉൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കൾ മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തിൽ സരിത എസ്. നായരുടെ മൊഴി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രേഖപ്പെടുത്തി. ഇതോടെ ഈ കേസിൽ സരിതയുടെ പരാതിയിൽ അന്വേഷണവും തുടങ്ങും.
സൗമ്യവധക്കേസിലെയും ജിഷ വധക്കേസിലെയും പ്രതികൾക്കു വേണ്ടി ഹാജരായി വിവാദം സൃഷ്ടിച്ച അഭിഭാഷകൻ ബി.എ. ആളൂരുമൊത്താണ് സരിത തലസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി: രാധാകൃഷ്ണൻനായർ ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു. തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സരിത ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. എഫ് ഐ ആർ ഇട്ടാൽ ഉമ്മൻ ചാണ്ടിയും കൂട്ടരും കേസിൽ പ്രതിയാകും.
ഇടതുസർക്കാർ അധികാരമേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ടാണ് സരിത പരാതി നൽകിയത്. തന്നെ യു.ഡി.എഫ് മന്ത്രിമാർ പലവട്ടം ശാരീരികമായി ഉപദ്രവിച്ചെന്നു സരിത പരാതിയിൽ പറയുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്കു പരാതി കൈമാറി. ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻ ചാണ്ടിയും മകനും ചേർന്നു പീഡിപ്പിച്ചുവെന്നു
സരിത മൊഴി നൽകി. സോളാർ കേസ് അട്ടിമറിക്കാൻ ബെന്നി ബഹന്നാൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ തനിക്ക് പണം നൽകി. ആറുതവണ നോട്ടീസ് നൽകിയ ശേഷമാണു സരിത ഇന്നലെ ക്രൈംബ്രാഞ്ച് പൊലീസിനുമുന്നിൽ മൊഴി നൽകാനെത്തിയത്.