- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ പാനൽ വെക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപയുടെ തട്ടിപ്പു കേസ്; മുഖ്യപ്രതി സരിത നായർ അറസ്റ്റിൽ; തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തി അറസ്റ്റു ചെയ്തത് കോഴിക്കോട് കസബ പൊലീസ്; നടപടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് തുടർന്ന്
തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത നായർ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് കസബ പൊലീസ് ആണ് സരിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സരിതയെ അറസ്റ്റ് ചെയ്യാൻ സിറ്റി പൊലീസ് കമീഷണർക്ക് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
നിരന്തരം വാറന്റ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തിരുവനന്തപുരത്തെ വസതിയിൽ എത്തി കോഴിക്കോട് പൊലീസാണ് സരിതയെ അറസ്റ്റു ചെയ്തത്. സോളർ തട്ടിപ്പുകേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് സരിതയ്‌ക്കെതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്.
സരിതയെ അറസ്റ്റ് ചെയ്ത കാര്യം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ വി ജോർജ് സ്ഥിരീകരിച്ചു. സോളാർ തട്ടിപ്പ് പരമ്പരയിൽ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസാണ് കോഴിക്കോട്ടത്തേത്. സരിതയ്ക്കും ബിജു രാധാകൃഷ്ണനും പുറമെ ഇവരുടെ ഡ്രൈവറായ മണിമോനും കേസിൽ പ്രതിയാണ്. കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിനെ കബളിപ്പിച്ചാണ് സരിത പണം കൈപ്പറ്റിയത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ