- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യങ്ങൾ മറച്ചുവച്ച് ഭീഷണി ഉയർത്തി കാര്യം നേടാൻ ശ്രമിച്ചു; ഉന്നതരുടെ പങ്കിന്റെ തെളിവുകൾ പലതും കൈയിൽ ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്ന് വിശ്വസിച്ചു; ഭരണം മാറിയാൽ പണം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ എല്ലാം തുറന്നു പറയാൻ ശ്രമം: സരിതയെ നേതാക്കൾ പേടിക്കുന്നത് ഇതുകൊണ്ട്
തിരുവനന്തപുരം: സോളർ കമ്മീഷൻ സിറ്റിങ് ആരംഭിച്ചത് മുതൽ ഉഴപ്പിക്കളിച്ച സരിത എസ് നായർ എന്തുകൊണ്ടാണ് ഇപ്പോൾ ഇതുവരെ പറയാത്ത കാര്യങ്ങളെല്ലാം വെളിപ്പെടുത്തികൊണ്ട് രംഗത്തുവന്നത്? രാഷ്ട്രീയ കേരളം ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്. യുഡിഎഫ് രാഷ്ട്രീയവും കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധങ്ങളും വരെ ഇതിന്റെ കാരണങ്ങളുമായെന്ന വിലയിരുത്തലുകൾ പുറത്തു
തിരുവനന്തപുരം: സോളർ കമ്മീഷൻ സിറ്റിങ് ആരംഭിച്ചത് മുതൽ ഉഴപ്പിക്കളിച്ച സരിത എസ് നായർ എന്തുകൊണ്ടാണ് ഇപ്പോൾ ഇതുവരെ പറയാത്ത കാര്യങ്ങളെല്ലാം വെളിപ്പെടുത്തികൊണ്ട് രംഗത്തുവന്നത്? രാഷ്ട്രീയ കേരളം ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്. യുഡിഎഫ് രാഷ്ട്രീയവും കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധങ്ങളും വരെ ഇതിന്റെ കാരണങ്ങളുമായെന്ന വിലയിരുത്തലുകൾ പുറത്തുവരുമ്പോഴും പെട്ടന്നുള്ള കളം മാറ്റം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഉണ്ടായതെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉന്നതരുമായുള്ള ബന്ധങ്ങൾ മറച്ചുവച്ച് തന്റെ കടങ്ങളെല്ലാം വീട്ടാനും കേസുകൾ ഒത്തുതീർപ്പാക്കാനുമാണ് സരിത ശ്രമിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തതും ഭരണം മാറിയാൽ തന്റെ കാര്യങ്ങളെല്ലാം എല്ലാം അവതാളത്തിൽ ആകുമെന്നം ബോധ്യമായതോടെയാണ് സരിത ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് എന്നാണ് പൊതുവിലയിരുത്തൽ.
സരിതയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ പരസ്യമായി തള്ളിപ്പറയാതെ കോൺഗ്രസ് നേതാക്കൾ പോലും മൗനം പാലിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഉന്നതരുടെ ബന്ധങ്ങൾ അടക്കമുള്ള കത്ത് ഇപ്പോഴും സരിത എന്തുകൊണ്ടാണ് സൂക്ഷിക്കുന്നതെന്നതും സോളാർ കമ്മീഷനിൽ പോലും അത് ഹാജരാക്കാതിരുന്നതെന്നതും സംശയങ്ങൾ ശക്തമാക്കിയിരുന്നു. ഉന്നതരെ കുറിച്ചുള്ള ബന്ധങ്ങൾ അടങ്ങിയ ഈ കത്ത് ഹാജരാക്കാൻ സോളാർ കമ്മീഷനെതിരെ സരിത എസ് നായർ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു.
ഈ നിയമക്കുരുക്കുകളൊന്നുമില്ലാതെ സരിതയ്ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്‌നായിരുന്നു ഇത്. കത്തിനെ പറ്റി സോളാർ കമ്മീഷൻ ചോദിച്ചപ്പോൾ തന്നെ അത് കീറി കളഞ്ഞുവെന്ന് സരിതയ്ക്ക് പറയാമായിരുന്നു. എന്നാൽ അതിന് മിനക്കിടാൻ സരിത തയ്യാറായില്ല. തന്റെ പക്കൽ കത്ത് ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കി ഉന്നത നേതാക്കളെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. പലരും സരിതയ്‌ക്കെതിരെ പരസ്യമായി രംഗത്തുവരാൻ തയ്യാറാകാത്തതിന്റെ കാരണവും ഉതു തന്നെയാണ്.
എന്നാൽ അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരായ ചില നേതാക്കളും സരിത വെറും തട്ടിപ്പുകാരിയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇതോടെ കേസുകൾ ഒതുക്കാൻ സഹായിക്കാമെന്ന വാഗ്ദാനം വെറുതേ ആകുമോ എന്ന് അവർ ഭയപ്പെട്ടു. തിരഞ്ഞെടുപ്പും അധികാരമാറ്റവും ഉണ്ടാകുമെന്ന പ്രതീതി കൂടി വന്നതോടെയാണ് സരിത നിലപാട് മാറ്റിയത്. തമ്പാനൂർ രവി മൊഴിമാറ്റിൻ വേണ്ടി സമ്മർദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കുന്ന ഓഡിയോയിൽ നിന്നും മൂടിവെക്കാൻ ഇഷ്ടംപോലെ കാര്യങ്ങൾ ഉണ്ടെന്നതും വ്യക്തമാണ്.
ഇപ്പോൾ സോളാർ കമ്മീഷൻ മുമ്പാകെ നടത്തിയ വെളിപ്പെടുത്തൽ പൂർണ്ണായും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരാണ്. ആര്യാടൻ മുഹമ്മദിന് പണം നൽകിയത് പോലും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് സരിതയുടെ മൊഴി. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സരിതയെ തണുപ്പിക്കാൻ ശ്രമം നടത്തിയേക്കും. എന്നാൽ, ഇനി എളുപ്പത്തിൽ അത് സാധ്യമല്ല താനും. കാരണം മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ മൊഴി മാറ്റിയാൽ സരിതയുടെ വിശ്വാസ്യത പൂർണ്ണമായും ഇല്ലാതാകുന്ന ഘട്ടമുണ്ടാകുകയും ചെയ്യും.
സോളാറിലെ സരിതയുടെ വിലപേശൽ ശക്തിയെന്ന് പറയുന്നത് പ്രസ്തുത കത്താണ്. ജയിലിൽ വച്ചെഴുതിയ കത്ത് പുറത്തുവന്നാൽ പല വമ്പന്മാരുടേയും തല ഉരുളും. ഈ ഭീഷണിയിൽ പല പ്രമുഖരും പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സോളാര് കമ്മീഷന് മുന്നിൽ കത്ത് തന്റെ കൈയിലുണ്ടെന്ന് സരിത പറഞ്ഞത്. ഇതിലൂടെ ബ്ലാക് മെയിൽ രാഷ്ട്രീയത്തിന്റെ സാധ്യത തുറന്നിട്ടിരുന്നു സരിത. കത്തിന്റെ ഉറവിടം കമ്മീഷന് കിട്ടിയാൽ അതിന്റെ പ്രസക്തി അതോടെ നഷ്ടമാകും. ഈ സാഹചര്യവും അടയ്ക്കുന്നത് ബ്ലാക് മെയിൽ രാഷ്ട്രീയത്തിന്റെ സാധ്യതയാണ്. അതുകൊണ്ടാണ് കത്ത് നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി അത് പുറത്തു പോകാതിരിക്കാൻ സ്വകാര്യതയുടെ മറ സരിത ആയുധമാക്കിയതും.
എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ തന്നെ മൊഴി നൽകിയ സരിത ഉമ്മൻ ചാണ്ടിയെ വീഴ്‌ത്താൻ വേണ്ടി ഉറച്ച നിലപാടോടെയാണ് നീങ്ങുന്നത്. രണ്ട് വർഷം കാത്തിരുന്നിട്ടും തനിക്ക് തനിക്ക് സഹായം ലഭിച്ചില്ലെന്നാണ് സരിത പറയുന്നത്. ഇതിലൂടെ അവർ വ്യക്തമാക്കുന്നത് ഇതുവരെ തന്റെ മൗനം ഈ പ്രതീക്ഷയിൽ ആയിരുന്നു എന്ന് തന്നെയാണ്. സഹായം ലഭിക്കാത്തതു കൊണ്ട് എല്ലാം തുറന്നു പറയുകയും അവർ ചെയ്തിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ. യുഡിഎഫ് സർക്കാറിനെ ചുറ്റിപ്പറ്റി ഉയർന്ന സോളാർ വിവാദം പലഘട്ടങ്ങളിലായി വിമർശിച്ചാണ് ഉമ്മൻ ചാണ്ടിക്ക് മുമ്പിൽ കടുത്ത അഗ്നിപരീക്ഷയമായി മാറിയിരിക്കുന്ന്ത. രാഷ്ട്രീയത്തിലെ ചാണക്യനായ ഉമ്മൻ ചാണ്ടി ഈ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്നാണ് ഇനി അറിയേണ്ടത്.