- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധരാത്രിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇരുന്ന സരിത നായരെ ചോദ്യം ചെയ്ത യുവാക്കളെ തട്ടിത്തെറിപ്പിച്ച് കാർ പാഞ്ഞതായി പരാതി; സദാചാര പൊലീസ് ആരോപിച്ച് യുവാക്കൾക്കെതിരെ കേസ്
കൊട്ടാരക്കര: സോളാർ തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ സരിത എസ് നായർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവം ഒന്നിലേറെ ഉണ്ടായിട്ടുണ്ട്. റോഡിൽ ഇറങ്ങുന്ന സരിത അടുത്തുകൂടി പോകുന്ന ചെറിയ വാഹനങ്ങൾക്കെതിരെ പരാതി കൊടുത്ത സംഭവവുമുണ്ട്. ഇങ്ങനെയുള്ള വാഹനാപകടങ്ങൾ സരിത പബ്ലിസിറ്റിക്ക് വേണ്ടി സ്വയം ആസൂത്രണം ചെയ്യു
കൊട്ടാരക്കര: സോളാർ തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ സരിത എസ് നായർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവം ഒന്നിലേറെ ഉണ്ടായിട്ടുണ്ട്. റോഡിൽ ഇറങ്ങുന്ന സരിത അടുത്തുകൂടി പോകുന്ന ചെറിയ വാഹനങ്ങൾക്കെതിരെ പരാതി കൊടുത്ത സംഭവവുമുണ്ട്. ഇങ്ങനെയുള്ള വാഹനാപകടങ്ങൾ സരിത പബ്ലിസിറ്റിക്ക് വേണ്ടി സ്വയം ആസൂത്രണം ചെയ്യുന്നതാണെന്ന് അടുത്തിടെ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ വീണ്ടും സരിത സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. രണ്ട് യുവാക്കൾക്കാണ് സരിത സഞ്ചരിച്ച കാർ ഇടിച്ച് പരിക്കേറ്റത്. എന്നാൽ യുവാക്കൾ സദാചാര പൊലീസ് ചമഞ്ഞെന്ന് ആരോപിച്ച് സരിത പരാതി നൽകി. കൊട്ടാരക്കരയിൽ വച്ചായിരുന്നു സംഭവം.
റോഡരികിൽ പാർക്ക് ചെയ്ത കാറിൽ സരിതയെ കണ്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇന്നലെ പുലർച്ചെ ഒന്നരയോടെ എം സി റോഡിൽ കൊട്ടാരക്കര കരിക്കത്തു സമീപത്തായിരുന്നു സരിതയുടെ കാർ നിർത്തിയിട്ടത്. സരിതയ്‌ക്കൊപ്പം പ്രായം ചെയ്യനായളും ഡ്രൈവറവുമാണ് ഉണ്ടായിരുന്നത്. അർധരാത്രി മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ നിന്നവർ കാർ സൈഡിൽ പാർക്ക് ചെയ്തതു കണ്ട് ഇതുവഴി വന്ന രണ്ട് യുവാക്കൾ പരിസരം വീക്ഷിച്ചു. കാറിനകത്ത് സരിതയെയും മറ്റുള്ളവരെയും കണ്ടതോടെ ഇവർ കൂടുതൽ ചോദ്യങ്ങൾക്ക് മുതിരുകയായിരുന്നു. കൂടുതൽ ആളുകളെയും ഇവർ വിളിച്ചു കൂട്ടി. കാറിൽ അനാശാസ്യം നടക്കുകയാണെന്നും യുവാക്കൾ ആരോപിച്ചു.
ഇതിനിടെ ആളുകൂടിയതോടെ സരിത കൊട്ടാരക്കര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു താനെന്നാണ് സ്ഥലത്തെത്തിയ പൊലീസിനോട് സരിത പറഞ്ഞത്. കാറിൽ ഉണ്ടായിരുന്നവർ തന്റെ ബന്ധുക്കളാണെന്നും സരിത പറഞ്ഞു. ഒരാൾ ഡ്രൈവറും മറ്റേയാൾ ബന്ധവും ആണെന്ന് സരിത പറഞ്ഞു. ദ്വീർഘദൂരമുള്ള യാത്രയിലെ ക്ഷീണം കൊണ്ട് ഉറക്കം വന്നതിനാൽ കാർ റോഡരികിൽ നിർത്തിയിടുകയായിരുന്നു എന്നാണ് വിശദീകരണം.
സംഭവ സ്ഥലത്ത് ആളുകൂടിയതോടെ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇതിന് ശേഷം സരിത വന്ന തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് ഡിസയർ കാർ മുന്നോട്ടെടുത്തത് യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു കൊണ്ടായിരുന്നു. കാർ നിർത്താതെ വിട്ടുപോകുകയും ചെയ്തു. പരിക്കേറ്റ കരിക്കം സ്വദേശികളായ പ്രദീപ് (26), അജീഷ് (23) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കൾക്ക് പരിക്കേറ്റെന്ന് വ്യക്തമായതോടെ ഇതേക്കുറിച്ച് പിന്നീട് ചടയമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി സരിത രേഖാമൂലം പരാതി നൽകി.
ഇത് പിന്നീട് കൊട്ടാരക്കര പൊലീസിന് കൈമാറി. യുവാക്കൾ സദാചാര പൊലീസ് ചമഞ്ഞ് തന്നെ അവഹേളിച്ചു എന്നാണ് സരിതയുട പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വാഹനാപകടത്തിനും കേസ് എടുത്തിട്ടുണ്ട്. സരിതയെ തടയാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ എന്ന തലക്കെട്ടിലൂടെ മാതൃഭൂമി വിഷയം റിപ്പോർട്ട് ചെയ്തപ്പോൾ, സരിതയുടെ വാഹനം ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു എന്നാണ് കേരളാ കൗമുദി റിപ്പോർട്ട് ചെയ്തത്.