- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത എന്തുകൊണ്ട് അവസാന നിമിഷം മുങ്ങി? ഇടതു നേതാക്കൾ പറഞ്ഞ പണം കിട്ടാത്തതു കൊണ്ടെന്ന് യുഡിഎഫ് പ്രചരണം; കോൺഗ്രസ് നേതാക്കൾ കൂടുതൽ കൊടുക്കാനുള്ള വിലപേശലിൽ ആണെന്ന് സിപിഐ(എം) പ്രചരണം: സോളാർ കമ്മീഷൻ ആവിയായി പോകുമോ?
കൊച്ചി: സോളാർ അന്വേഷണ കമ്മീഷൻ മുമ്പിൽ 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തലുകളും തെളിവുകളുമായി എത്തിയ സരിത എസ് നായർ എവിടെ പോയി? അന്വേഷണ കമ്മീഷൻ രണ്ട് ദിവസമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സരിത മുങ്ങി നടക്കുകയാണ്. ഇതോടെ സരിതയെ സെറ്റിൽ ചെയ്യാനുള്ള യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖരുമായ
കൊച്ചി: സോളാർ അന്വേഷണ കമ്മീഷൻ മുമ്പിൽ 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തലുകളും തെളിവുകളുമായി എത്തിയ സരിത എസ് നായർ എവിടെ പോയി? അന്വേഷണ കമ്മീഷൻ രണ്ട് ദിവസമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സരിത മുങ്ങി നടക്കുകയാണ്. ഇതോടെ സരിതയെ സെറ്റിൽ ചെയ്യാനുള്ള യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖരുമായുള്ള ശബ്ദരേഖ പുറത്തുവിട്ട സരിത ഇനിയും ശബ്ദരേഖകൾ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് അവർ കമ്മീഷൻ മുമ്പിൽ ഹാജരാകാതെ മുങ്ങി നടക്കുന്നത്. തന്റെ പ്രശ്നം സാമ്പത്തികം തന്നെയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ സരിത പണം കിട്ടിയാൽ ആരു പറയുന്നതും കേൾക്കുമെന്ന നിലപാടുകാരിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സരിതയുടെ പേരിൽ ഇടതും വലതും പോരു തുടങ്ങിയിട്ടുണ്ട്.
ഇന്നലെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിസ്താരത്തിനായി ഹാജരാകാൻ സാധിക്കില്ലെന്ന് സരിത എസ്.നായർ സോളാർ കമ്മീഷനെ അറിയിച്ചിരുന്നു. ഇതോടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മിഷൻ സരിതയുടെ ശക്തമായ താക്കീതും നൽകി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തെളിവെടുപ്പ് നീട്ടിക്കൊണ്ടു പോകാനാകില്ല. ഇങ്ങനെയെങ്കിൽ മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാക്കുമെന്നും കമ്മിഷൻ അറിയിച്ചു. ലോകാവസാനം വരെ തെളിവുകൾ സ്വീകരിക്കാനാകില്ലെന്നും ഇനിയും എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ഹാജരാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.
മന്ത്രി ആര്യാടൻ മുഹമ്മദിന്റേയും പൊലീസ് അസോസിയേഷന്റേയും സർക്കാരിന്റേയും അഭിഭാഷകരാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യാനിരുന്നത്. മുഖ്യമന്ത്രിയുടെ അഭിഭാഷകൻ സരിതയെ നേരത്തെ വിസ്തരിച്ചിരുന്നു. സോളാർ പദ്ധതിയുടെ നടത്തിപ്പിനായി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നായിരുന്നു സരിത സോളാർ കമ്മിഷന് മുമ്പാകെ മൊഴി നൽകിയത്. പൊലീസ് അസോസിയേഷന് 40 ലക്ഷം വാഗ്ദാനം ചെയ്തെങ്കിലും സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് 20 ലക്ഷം രൂപ നൽകിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങൾ മന്ത്രിയും പൊലീസ് അസോസിയേഷൻ സെക്രട്ടറി അജിത്തും നിഷേധിച്ചിരുന്നു.
കമ്മീഷൻ അതിരുകടക്കുന്നുവെന്ന പരാമർശത്തിൽ യുഡിഎഫ് കൺവീനർ പി.പി തങ്കച്ചനും, സർക്കാരിനും നോട്ടീസ് അയക്കാൻ സോളാർ ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ ഉത്തരവിട്ടിരുന്നു. തങ്കച്ചൻ പറയുന്ന പ്രകാരമാണെങ്കിൽ കമ്മീഷൻ പ്രവർത്തിക്കേണ്ട കാര്യമില്ല. യുഡിഎഫ് കൺവീനർ സ്ഥാനത്തിരുന്ന് കൊണ്ട് തങ്കച്ചൻ നടത്തിയ പരാമർശത്തെ യുഡിഎഫിന്റെ അഭിപ്രായമായിട്ടാണ് കമ്മീഷൻ കാണുന്നത്.
ഇക്കാര്യത്തിൽ ഘടകകക്ഷികൾക്ക് നോട്ടീസ് അയക്കണോ എന്ന കാര്യത്തിൽ ഉടനെ തീരുമാനമെടുക്കും. കമ്മീഷന്റെ പ്രവർത്തനത്തെ തടസപ്പെടുത്താനാണ് തങ്കച്ചൻ ശ്രമിച്ചതെന്നും അതിനാൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്തെന്നും, കമ്മീഷൻ ആക്റ്റ് 10എ പ്രകാരമാണ് നടപടിയെന്നും ജസ്റ്റിസ് ശിവരാജൻ വ്യക്തമാക്കി.
സരിത അന്വേഷണ കമ്മീഷനിൽ ഹാജരാകാതിരുന്നാൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്വേഷണ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കില്ല. ഇങ്ങനെ വന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിക്ക് അത് ആശ്വാസമായി മാറും. അതിനിടെ സരിത അവസാന നിമിഷം മുങ്ങിയത് ഇടതു നേതാക്കൾ കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കാത്തതു കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാൽ സരിത കൂടുതൽ മിണ്ടാതിരിക്കാൻ വേണ്ടി യുഡിഎഫ് സരിതയെ ചാക്കിട്ടു പിടിച്ചെന്നും എൽഡിഎഫ് ആരോപിക്കുന്നു.
മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി അന്വേഷിച്ച് ബിജു രാധാകൃഷ്ണനും സോളാർ കമ്മീഷനും കോയമ്പത്തൂർ യാത്ര നടന്ന ദിവസം തെളിവുകൾ മാറ്റാൻ തമ്പാനൂർ രവി സരിതയോട് ആവശ്യപ്പെട്ടെന്നത് അടക്കമുള്ള വിവരങ്ങൾ നേരത്തെ സരിതയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി പുറത്തുവന്നിരുന്നു. ടെലിഫോൺ സംഭാഷണത്തിലാണ് തെളിവുകൾ സരിതയുടെ വീട്ടിൽ നിന്ന് മാറ്റാൻ രവി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് കൂടാതെ ബെന്നി ബെഹനാനും സരിതയുമായി സംസാരിച്ചെന്ന വിവരങ്ങൾ പുറത്തുവരുന്നിരുന്നു.