- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയെ കിട്ടിയപ്പോൾ ഭാര്യയെ തല്ലിക്കൊന്നു; ശാലുവിനെ കിട്ടിയപ്പോൾ സരിതയെ തള്ളിപ്പറഞ്ഞു; തട്ടിപ്പ് ബിസിനസ് സർക്കാർ പൊക്കും മുമ്പ് പൊളിഞ്ഞത് ബിജു രാധാകൃഷ്ണന്റെ ക്രിമിനൽ ബുദ്ധിമൂലം; ഭരണം തുടങ്ങിയപ്പോഴേ ഉറപ്പിച്ച കച്ചവടം അഞ്ച് കൊല്ലം കൊണ്ട് നേതാക്കൾക്ക് പ്രതീക്ഷ നൽകിയത് കോടികൾ: സരിതയുടെ മൊഴി വീണ്ടും വായിക്കുമ്പോൾ
തിരുവനന്തപുരം: പതിനായിരം കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള സോളാർ ബിസിനസിനാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സോപ്പിട്ട് സരിതയും ബിജുരാധാകൃഷ്ണനും കരുക്കൾ നീക്കിയതെന്നാണ് പി സി ജോർജ്ജ് മുമ്പ് ആരോപിച്ചിരുന്നത്. നിയമപരിക്ഷ്‌ക്കാരം തന്നെ കൊണ്ടുവന്ന് ഇതിന് വേണ്ട ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ വമ്പൻ പദ്ധതിയായി ആസ
തിരുവനന്തപുരം: പതിനായിരം കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള സോളാർ ബിസിനസിനാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സോപ്പിട്ട് സരിതയും ബിജുരാധാകൃഷ്ണനും കരുക്കൾ നീക്കിയതെന്നാണ് പി സി ജോർജ്ജ് മുമ്പ് ആരോപിച്ചിരുന്നത്. നിയമപരിക്ഷ്‌ക്കാരം തന്നെ കൊണ്ടുവന്ന് ഇതിന് വേണ്ട ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ വമ്പൻ പദ്ധതിയായി ആസൂത്രണം നടത്തിയ ബിസിനസ് തകരും മുമ്പ് പൊളിഞ്ഞുവെന്നാണ് സരിതയുടെ മൊഴിയിൽ നിന്നും വ്യക്തമാക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതിൽ നിന്നും തന്നെ സർക്കാർ പൊക്കും മുമ്പ് തന്നെ ബിസിനസ് പൊളിഞ്ഞതിന്റെ തെളിവായി കണക്കാക്കാം. ഇതിന് കാരണം ബിജു രാധാകൃഷ്ണൻ തന്നെയാണെന്ന് സരിത പറഞ്ഞുവെക്കുന്നത്. ബിജു രാധാകൃഷ്ണന്റെ ക്രിമിനൽ ബുദ്ധി തന്നെയാണ് ടീം സോളാറിനെ പൊളിച്ചതും.
സരിതയുമായി ബന്ധം സ്ഥാപിക്കാൻ വേണ്ടായാണ് ബിജു രാധാകൃഷ്ണൻ സ്വന്തം ഭാര്യയായിരുന്ന രശ്മിയെ കൊലപ്പെടുത്തിയത്. 2006 ഫെബ്രുവരി നാലിനാണ് കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയിൽ ബിജുവിന്റെ കുടുംബവീടായ രാജംവില്ലയിൽ രശ്മി കൊല്ലപ്പെട്ടത്. രശ്മിയെ ബിജു അമിതമായി മദ്യം നൽകി ബോധരഹിതയാക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്ന് സരിതയ്ക്കത് വേണ്ടായിരുന്നു ബിജു രാധാൃഷ്ണൻ ഇങ്ങനെ ചെയ്തത്. പിന്നീട് സരിതയെ വിവാഹം കഴിക്കാതെ തന്നെ ഭാര്യയെ പോലെ ഉപയോഗിച്ചു. ഇതിന് ശേഷമാണ് സിനിമാതാരം ശാലു മേനോനുമായി അടുക്കുന്നത്.
ആർ ബി നായർ എന്ന പേരിൽ ശാലുവുമായി പരിചയപ്പെടുന്ന ബിജു ഇവരുമായി കൂടുതൽ അടുത്തതോടെയാണ് സോളാർ ബിസിനസ് തകരാൻ തുടങ്ങുന്നത്. ഈ സമയത്ത് സരിതായയിരുന്നു കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. പലരിൽ നിന്നുമായി മന്ത്രിമർക്ക് കൈക്കൂലി കൊടുക്കാനും അനുമതികൾ നേടാനും സമാഹരിച്ച പണം ശാലുവിനെ തൃപ്തിപ്പെടുക്കാൻ വേണ്ടി ബിജു ചെലവിട്ടു. ശാലുവിന്റെ കൊട്ടാര സദൃശ്യമായ വീട് പണിയാൻ ബിജു രാധാകൃഷ്ണൻ പണം നൽകിയത് ടീം സോളാറിന്റെ തുകയിൽ നിന്നും വകമാറ്റിയാണ്. കമ്പനിയിൽ ബിജു രാധാകൃഷ്ണൻ വരാതെയായത് തകർച്ച തുടങ്ങിയതോടെയെണെന്നുമാണ് സരിത പറയുന്നത്. സോളാർ കമ്മീഷൻ മുമ്പാകെ സരിത നല്കിയ മൊഴിയിൽ ടീം സോളാർ ചെറിയ ഒരു പദ്ധതിയല്ല വൻകിട പദ്ധതിയാണെന്നും വ്യക്തമാണ്. എന്നാൽ ബിജു രാധാകൃഷണ്ൻ തന്നെയാണ് എല്ലാ പ്രതീക്ഷും തകർത്തതെന്നാണ സരിതപറഞ്ഞു വെക്കുന്നത്.
ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ എത്തുന്ന വേളയിൽ തന്നെ ബിജു തട്ടിപ്പിന് തുടക്കമിട്ടിരുന്നു. മന്ത്രിമാരുടെ അടുക്കലേക്ക് സരിതയെ അയച്ചതോടെ കാര്യങ്ങളെല്ലാം ശരിയാക്കാൻ വേണ്ടിയായിരുന്നു. സരിത സോളാർ കമ്മീഷൻ മുമ്പാകെ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് നേതാക്കൾക്കെല്ലാം പദ്ധതിയിൽ വിശ്വാസ്യത ഉണ്ടായിരുന്നു എന്നാണ്. കമ്മീഷൻ മുമ്പാകെ സരിത നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്:
ടീം സോളാർ കമ്പനി രണ്ടായിരത്തി പതിനൊന്ന് ജനുവരിയിലാണു രജിസ്റ്റർ ചെയ്തത്. സോളാർ മെഗാ പവർ പ്രോജക്ടിന്റെ പ്രോജക്ട് ഡെവലപ്‌മെന്റ് എന്റെ ചുമതലയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ എന്നെയാണ് ചുമതലപ്പെടുത്തിയത്. അതിന്റെ പ്രാരംഭം എന്ന നിലയിലാണ് 2011 ജൂണിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ടത്. സെക്രട്ടേറിയറ്റിൽവച്ചായിരുന്നു കൂടിക്കാഴ്ച. കമ്പനിയുടെ പ്രൊഫൈൽ, കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന രൂപരേഖ എന്നിവ മുഖ്യമന്ത്രിക്കു നൽകി. അദ്ദേഹം അതു വായിച്ചശേഷം വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ നേരിട്ടു വിളിച്ചു. ലക്ഷ്മി (സരിത) ഒരു പ്രോജക്ട് കൊണ്ടുവരുമെന്നും അതു പരിശോധിച്ച് വേണ്ടതു ചെയ്തുകൊടുക്കണമെന്നും നിർദേശിച്ചു. ആര്യാടനെ നേരിട്ടു കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിവേദനത്തിൽ ഞങ്ങളുടെ പ്രധാന ആവശ്യം റിന്യൂവബിൾ എനർജി പോളിസിയായിരുന്നു. ഇതുസംബന്ധിച്ച് ആര്യാടൻ മുഹമ്മദിനെ ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗ്ലാവിൽ ഓഫീസ് സ്റ്റാഫിനൊപ്പം ചെന്ന് കണ്ടു. ഇത് അത്യാവശ്യമുള്ള ഒരു കാര്യമാണെന്നും ഉടൻതന്നെ അനെർട്ടുമായും എനർജി മാനേജ്‌മെന്റ് സെന്ററുമായും ചേർന്ന് വേണ്ട നടപടിയെടുക്കാമെന്നും ഉറപ്പ് പറഞ്ഞു. ഇതിന്റെ ഭാഗമായി ആര്യാടൻ മുഹമ്മദിനെ പലതവണ വിളിച്ചിട്ടുണ്ട്. അദ്ദേഹം തിരിച്ചും വിളിച്ചിട്ടുണ്ട്. നാലഞ്ച് മാസമായിട്ടും ഒന്നും നടക്കാതായപ്പോൾ അദ്ദേഹത്തിന്റെ പി.എ. കേശവൻ അദ്ദേഹത്തിനെന്തെങ്കിലും കൊടുത്താലേ കാര്യങ്ങൾ നടക്കുകയുള്ളൂവെന്നു പറഞ്ഞു. രണ്ടു കോടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഞങ്ങളുടെ കമ്പനി തുടങ്ങിയിട്ടേയുള്ളൂവെന്നും അധികം സാമ്പത്തികലാഭം ഇല്ലെന്നും പറഞ്ഞ് ഞാൻ ബാർഗെയ്ൻ ചെയ്തു. അങ്ങനെയെങ്കിൽ പകുതി മതിയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ തവണ 25 ലക്ഷവുമായി മന്മോഹൻ ബംഗ്ലാവിൽ പോയി. ഓഫീസ് മുറിയിൽവച്ച് നേരിട്ടുതന്നെ പണം കൊടുത്തു. അത് എന്നെക്കൊണ്ടു തന്നെ എണ്ണി തിട്ടപ്പെടുത്തിച്ചു.
കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ കെ.എസ്.ഇ.ബി. എൻജിനീയേഴ്‌സിന്റെ സെമിനാർ ഓൺ റിന്യൂവബിൾ എനർജി എന്ന വർക്ക്‌ഷോപ്പ് നടക്കുന്നുണ്ടായിരുന്നു. അതിൽ ഞാൻ ഒരു പാർട്ടിസിപ്പന്റ് ഗസ്റ്റായി പങ്കെടുത്തു. ആര്യാടൻ മുഹമ്മദാണ് അത് ഉദ്ഘാടനം ചെയ്തത്. എക്‌സിബിഷൻ ഹാളും ഞങ്ങൾക്കുണ്ടായിരുന്നു. അവിടെവച്ച് 15 ലക്ഷം രൂപ ഓഫീസ് സ്റ്റാഫ് മുഖേന ആര്യാടൻ മുഹമ്മദിന്റെ പി.എയുടെ കൈവശം കൊടുത്തു. ഞങ്ങൾ ഒരേ വേദിയിലാണ് ഇരുന്നത്. പണം പി.എ. മുഖേന കൊടുത്തയച്ച കാര്യം ആര്യാടൻ മുഹമ്മദിനെ അറിയിച്ചു. ആ യോഗത്തിൽ പ്രത്യേകമായി എന്നെ പരിചയപ്പെടുത്തി സംസാരിക്കുകയും ചെയ്തു.
പണം കൈപ്പറ്റിയിട്ടും ഞാൻ അറസ്റ്റിലാകുന്നതുവരെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ല. ജയിലിൽ നിന്ന് ഇറങ്ങിയശേഷം നേരിട്ടും മറ്റു പലർ മുഖേനയും ഈ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ ആ തുക ഇന്നേവരെ മടക്കിക്കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ പി.എ. ടെന്നി ജോപ്പനെ അറിയാം. ഓഫീസിൽ പോയി പരിചയപ്പെട്ടതാണ്. ആദ്യമായി മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ലഭിച്ചത് അന്നു മന്ത്രിയായിരുന്ന ഗണേശ്‌കുമാറിന്റെ പി.എ. മുഖാന്തിരമാണ്. അന്ന് ടെന്നി ജോപ്പന്റെ നമ്പറിൽ ബന്ധപ്പെടാൻ മുഖ്യമന്ത്രി തന്നെയാണു പറഞ്ഞത്.
നേരിട്ടും അല്ലാതെയും മുഖ്യമന്ത്രിയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ടെന്നി ജോപ്പൻ, സലിം രാജ്, പ്രദീപ്, രവി, ജിക്കുമോൻ, സുരേന്ദ്രൻ എന്നിവരുടെയെല്ലാം ഫോൺ മുഖേനയാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാറുള്ളത്. ഇതിനുശേഷം ഡൽഹിയിൽ വച്ചാണ് തോമസ് കുരുവിളയെ പരിചയപ്പെട്ടത്. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടു പ്രാവശ്യം ഞാനും എന്റെ സ്റ്റാഫും പോയി മുഖ്യമന്ത്രിക്ക് നേരിട്ട് ചെക്ക് കൊടുത്തു. 2012 ൽ കൊടുത്ത ചെക്ക് പണമില്ലാത്തതിനാൽ മടങ്ങി. ജിക്കുമോന് ഞങ്ങളുടെ പ്രോജക്ടിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ജിക്കുമോനാണ് എം.എൻ.ആർ.ഇ. ഉൾപ്പെടെയുള്ള റിന്യൂവബിൾ എനർജി സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതിയും ലൈസൻസും അംഗീകാരവും മുഖ്യമന്ത്രി വഴി നൽകാമെന്ന് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്ര തവണ പോയിട്ടുണ്ടെന്ന് കൃത്യമായി ഓർക്കുന്നില്ല. പല കാര്യങ്ങൾക്കായി നിരവധി തവണ പോയിട്ടുണ്ട്. ഒരു പ്രാവശ്യം ജിക്കുമോൻ പറഞ്ഞ എം.എൻ.ആർ.ഇ. ലൈസൻസിന്റെ കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു. വേണ്ടതു ചെയ്ാമെന്ന് മുഖ്യമന്തയ്‌രി ഉറപ്പുനൽകി. കൊല്ലത്ത് കല്ലട ഡാമിൽ ബാണാസുര സാഗർ അണക്കെട്ടിൽ ചെയ്തതുപോലെ ഫ്‌ളോട്ടിങ് സോളാർ പവർ പ്രോജക്ട് ചെയ്യാൻ അദ്ദേഹം ഉപദേശിച്ചു. അതിന്റെ ഫീസിബിൾ സ്റ്റഡീസിനായി കല്ലട ഡാമിൽ പ്രവേശിക്കേണ്ടിവന്നിട്ടുണ്ട്. ഇതിനുള്ള അനുമതി മന്ത്രി ആര്യാടൻ മുഹമ്മദാണ് ചെയ്തു തന്നത്.
ജിക്കുമോൻ പല ഡിപ്പാർട്ട്‌മെന്റുകളുമായും ഇടപെടുന്നതിന് പൈസ ചെലവുണ്ടെന്നും മെഗാ പ്രോജക്ടുകൾ നടപ്പാക്കുമ്പോൾ കോടികളുടെ ലാഭമല്ലേ ഉണ്ടാകുന്നതെന്നും പറഞ്ഞു. ഇത് സംസാരിക്കുന്നതിനായി ജിക്കുമോൻ പലതവണ വിളിച്ചിട്ടുണ്ട്. ആ വിളികൾ മോശമായ രീതിയിലാണെന്ന ജിക്കുവിന്റെ മൊഴി ശരിയല്ല. ഏഴു കോടി രൂപ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജിക്കു അറിയിച്ചു. 2012 നവംബറിലാണ് അത്. തുടർന്ന് ഇക്കാര്യം കമ്പനിയിൽ അവതരിപ്പിച്ചു.
കമ്പനിയിൽ പ്രശ്‌നങ്ങൾ ആയപ്പോൾ ബിജു രാധാകൃഷ്ണൻ നാലുമാസമായി കമ്പനിയിൽ വരാറില്ലായിരുന്നു. എന്നാൽ കമ്പനിയുടെ ജനറൽ മാനേജർ മോഹൻദാസ്, പഴ്‌സണൽ അസിസ്റ്റന്റ് രാജൻ എന്നിവരുമായി ബിജു ബന്ധപ്പെടുന്നുണ്ടായിരുന്നു. അങ്ങനെ ഈ വിവരം ബിജുവിനെ ധരിപ്പിച്ചു. എം.എൻ.ആർ.ഇയുടെ അംഗീകാരം കിട്ടുകയാണെങ്കിൽ കമ്പനിയുടെ പ്രശ്‌നങ്ങൾ ഒഴിവാക്കാമെന്നായിരുന്നു ധാരണ.