- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് യുവാക്കളുടെ ഹൃദയതാളം നിലപ്പിച്ച് സരിത; എരിവും പുളിവും ചേർത്തുള്ള സോളാർ നായികയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്ന വാരിക വിറ്റുപോകുന്നത് ചൂടപ്പം പോലെ; കേരള മന്ത്രിമാരും എംഎൽഎമാരും സരിതയെ വീഴ്ത്തുന്ന രംഗങ്ങൾ വിവരിക്കുന്നത് പൈങ്കിളി നോവലിനെ തോൽപ്പിക്കുന്ന വിധം
ചെന്നൈ: സോളാർ കേസിലെ വിവാദ നായിക സരിതാ നായർ തമിഴ്‌നാട്ടിലും താരമാകുന്നു. തമിഴ്മക്കൾക്ക് സരിതനായരല്ല, സരിതാമ്മയാണ് ഇപ്പോൾ. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ വില്ലന്മാരാക്കി സരിതാ നായർ എഴുതുന്ന ആത്മകഥയാണ് തമിഴ്‌നാട്ടിൽ ഹിറ്റാകുന്നത്. ആവശ്യത്തിനു സെക്‌സും സസ്‌പെൻസും നിറച്ച ആത്മകഥ തമിഴ് യുവാക്കളുടെ ഹരമായി മാറുകയാണ്. തമിഴിൽ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയാണ് സരിതയുടെ ആത്മകഥ പ്രസിദ്ധികരിക്കുന്നത്. ഇതുവരെ പത്തു ലക്കം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കേരളത്തിലെ സോളാർ വിവാദമുയർത്തിയ സരാതി നായർ തന്റെ ആത്മകഥ മസാല പരുവനത്തിലാക്കി വിറ്റുകാശാക്കി മാറ്റുകയാണ്. രാഷ്ട്രീയക്കാരിൽനിന്ന് ഏറ്റുവാങ്ങിയ തിക്താനുഭവങ്ങൾ അതേപടി തന്നെ സരിത ആത്മകഥയിൽ എഴുതിയട്ടുണ്ട്. ആത്മകഥയിലെ ചില ഭാഗങ്ങൾ ഇങ്ങനെ സെപ്റ്റംബർ 12 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ജീവിതത്തിൽ ഉണ്ടായ എല്ലപ്രശ്‌നങ്ങളും അതോടെ പരിഹരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായനെ കാണുവാൻ അന്ന് ഞാൻ അദ്ദേഹത്തിന്റെ പക്കലെത്തി. വളരെ മാന്യമായി ചിരിച്ചുക
ചെന്നൈ: സോളാർ കേസിലെ വിവാദ നായിക സരിതാ നായർ തമിഴ്‌നാട്ടിലും താരമാകുന്നു. തമിഴ്മക്കൾക്ക് സരിതനായരല്ല, സരിതാമ്മയാണ് ഇപ്പോൾ. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ വില്ലന്മാരാക്കി സരിതാ നായർ എഴുതുന്ന ആത്മകഥയാണ് തമിഴ്‌നാട്ടിൽ ഹിറ്റാകുന്നത്. ആവശ്യത്തിനു സെക്‌സും സസ്‌പെൻസും നിറച്ച ആത്മകഥ തമിഴ് യുവാക്കളുടെ ഹരമായി മാറുകയാണ്. തമിഴിൽ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയാണ് സരിതയുടെ ആത്മകഥ പ്രസിദ്ധികരിക്കുന്നത്. ഇതുവരെ പത്തു ലക്കം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കേരളത്തിലെ സോളാർ വിവാദമുയർത്തിയ സരാതി നായർ തന്റെ ആത്മകഥ മസാല പരുവനത്തിലാക്കി വിറ്റുകാശാക്കി മാറ്റുകയാണ്.
രാഷ്ട്രീയക്കാരിൽനിന്ന് ഏറ്റുവാങ്ങിയ തിക്താനുഭവങ്ങൾ അതേപടി തന്നെ സരിത ആത്മകഥയിൽ എഴുതിയട്ടുണ്ട്. ആത്മകഥയിലെ ചില ഭാഗങ്ങൾ ഇങ്ങനെ സെപ്റ്റംബർ 12 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ജീവിതത്തിൽ ഉണ്ടായ എല്ലപ്രശ്‌നങ്ങളും അതോടെ പരിഹരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായനെ കാണുവാൻ അന്ന് ഞാൻ അദ്ദേഹത്തിന്റെ പക്കലെത്തി. വളരെ മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു. തിരക്ക് കഴിയുന്നത് വരെ കാത്തുനിൽക്കുവാൻ ആവശ്യപ്പെട്ടു. കുടിക്കുവാൻ ചായ നൽകി. എന്നാൽ അൽപ്പസമയം കഴിഞ്ഞപ്പോൾ അദ്ദേഹം അരികിലെത്തി. പിന്നീട് നടന്നത് എന്റെ സപ്തനാടികളെയും തളർത്തുന്ന അനുഭവമാണ്. എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും ആലോചിക്കുവാൻ എനിക്ക് സാധിക്കുന്നില്ല. അത്രയേറെ ഞാൻ അടിമപ്പെട്ടുപോയി. '
ഇങ്ങനെ പോകുന്ന ആത്മകഥയിലെ വരികൾ. ഇപ്പോൾ സരിതയുടെ ആത്മകഥ വരുന്ന കുദുമം മാസിക വരുന്നതും കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ നല്ലൊരു വിഭാഗം യുവാക്കളും. കുദുമത്തിന്റെ ഒട്ടുമിക്ക ലക്കങ്ങളിലും സരിതാ നായരുടെ ചിത്രമാണ് കവർ പേജിൽ ഇടംപിടിക്കുന്നത്. ആത്മകഥയുടെ പുസ്തക രൂപവും സരിതയുടെ ആലോചനയുണ്ട്. മൊഴി മാറ്റത്തിലൂടെ മലയാളത്തിലും പുസ്തക രൂപത്തിൽ ഇറക്കുമെന്നാണ് സൂചന. അതിനിടെ മലയാളത്തിലെ ക്ലാസ് വായനക്കാരെ കൂടി ലക്ഷ്യമിട്ട് മാറ്റങ്ങൾ വരുത്താനും ആലോചനയുണ്ട്. ഏത് പ്രസാധകരാകും ഇതിന് മുന്നോട്ട് വരികയെന്നതിനെ ആശ്രയിച്ചാകും തീരുമാനങ്ങൾ. സോളാർ കേസിൽ കോയമ്പത്തൂർ കോടതിയിലും സരിതയ്ക്ക് കേസുണ്ട്. ഇതിന് വേണ്ടി എത്തിയപ്പോൾ ആത്മകഥ എഴുതുന്ന തിരിക്കിലാണെന്ന് സരിത പറഞ്ഞിരുന്നു. മലയാളത്തിലാകും ഇതെന്നായിരുന്നു അന്ന് നൽകിയ സൂചന.
സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് വിശദീകരിക്കാനാണ് സരിത ആത്മകഥയിലൂടെ ശ്രമിക്കുന്നതെന്നാണ് തമിഴ് മാസിക വരുത്തി തീർക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സരിത ഉയർത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക അപവാദ കേസും അതിലുണ്ടായിരുന്നു. സെപ്റ്റംബർ 12 എന്ന തരത്തിലെ തമിഴ് മാസികയിലെ പരമാർശങ്ങൾ ഇതുമായി കൂട്ടി വായിക്കേണ്ടതുമാണ്. സോളാറുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തുവിട്ട കത്തിൽ ഇത് വിശദീകരിച്ചിരുന്നു. ഇതിനെതിരെ ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസും നൽകി. അതു പോലും വകവയ്ക്കാതെയാണ് തമിഴിലെ സരിതയുടെ ആത്മകഥാ രചനയെന്നതും ശ്രദ്ധേയമാണ്.
സോളാർ കേസിൽ കമ്മീഷൻ സിറ്റിങ് അന്തിമ ഘട്ടത്തിലാണ്. പല തെളിവുകളും കമ്മീഷന് കൈമാറിയെന്നാണ് സരിത പറയുന്നത്. എന്നാൽ ഇതൊന്നും ശരിയല്ലെന്ന സൂചനയാണ് കമ്മീഷൻ നൽകിയിട്ടുള്ളത്. എന്നാൽ സിറ്റിംഗിനെത്തിയ കോൺഗ്രസ് നേതാക്കളുടെ മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധേയവുമാണ്. സോളാർ കമ്മീഷന്റെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ആത്മകഥയുമായി സരിത എത്തുന്നത്. സോളാറിലെ വിഷയങ്ങൾ ഇതോടെ വീണ്ടും സജീവമാകും. വിവാദ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ സരിത ആത്മകഥയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇതുവരെ വിവാദത്തിൽ പ്രത്യക്ഷപ്പെടാത്ത പല കഥാപാത്രങ്ങളും ആത്മകഥയിൽ എത്തുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ തെളിവുകൾ സോളാർ കേസ് പ്രതി സരിത എസ് നായർ കൈമാറിയിരുന്നു. പെൻഡ്രൈവും സിഡിയും ഉൾപ്പെടുന്ന ഡിജിറ്റൽ തെളിവുകളാണ് സോളാർ കമ്മീഷന് മുമ്പാകെ സരിത കൈമാറിയത്. ഉമ്മൻ ചാണ്ടിക്ക് താനുമായി ബന്ധമില്ലെന്ന് ആവർത്തിച്ചു പറയുന്നത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് തെളിവുകളെന്ന് സരിത എസ് നായർ പറഞ്ഞു. നേരിട്ട് കണ്ടിട്ടില്ല, സംസാരിച്ചില്ല എന്ന ഉമ്മൻ ചാണ്ടിയുടെ വാദം കള്ളമാണെന്ന് ഇപ്പോൾതന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് തെളിയിക്കുന്നതാണ് നൽകിയ ഡിജിറ്റൽ തെളിവുകൾ എന്നായിരുന്നു വാദം. സോളാർ അഴിമതിക്ക് മാത്രമല്ല, മറ്റ് അഴിമതികൾക്കും തന്നെ ഉപകരണമാക്കിയെന്ന് സരിത പറഞ്ഞിരുന്നു. കൊച്ചി പോർട്ട് ട്രെസ്റ്റിന്റെ ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് തന്നെ ഇടനിലക്കാരിയാക്കി. ഈ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്മീഷനിൽ നൽകിയ തെളിവുകളിൽ ഉണ്ട്. സോളാർ കേസുമായി ബന്ധപ്പെട്ട് സാമ്പത്തികമായും, ശാരീരികമായും നഷ്ടങ്ങളുണ്ടായത് തനിക്കാണ്. പുറത്തുവന്ന കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നവെന്നും സരിത പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടി, മകൻ ചാണ്ടി ഉമ്മൻ, കെ സി വേണുഗോപാൽ, മന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എംഎൽഎമാരായ ഹൈബി ഈഡൽ, പി സി വിഷ്ണുനാഥ്, മോൻസ് ജോസഫ് എന്നിവർ സോളാറുമായി ബന്ധപ്പെട്ട് താനുമായി ഉള്ള ഇടപാടുകളും സരിത പലഘട്ടങ്ങളിലും പുറത്തു പറഞ്ഞിരുന്നു. ഇവരെല്ലാം ആത്മകഥയിലും കഥാപാത്രമാകുമെന്നാണ് സൂചന. അതിനിടെ സോളാർ കേസിൽ കമ്മീഷന് മുന്നിൽ സരിത ഹാജരാകാത്തതും വാർത്തകളിലെത്തി. കമ്മീഷൻ അറസ്റ്റ് വറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് സോളാർ കമ്മീഷൻ മുൻപാകെ ഹാജരായ സേരിത എസ് നായർ പൊട്ടിക്കരഞ്ഞു. ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം ചെയ്യവെയാണ് സരിത പൊട്ടിക്കരഞ്ഞത്. അങ്ങനെ നാടകങ്ങൾ ഏറെ കമ്മീഷന് മുന്നിൽ നടന്നിരുന്നു. ബിജു രാധാകൃഷ്ണനുമായുള്ള ബന്ധവും സരിത ആത്മകഥയിൽ വിശദീകരിക്കുമെന്നാണ് സൂചന.