കോട്ടയം: സോളാറും ബാർ കോഴയും കേരളാ രാഷ്ട്രീയത്തിൽ കത്തുമ്പോൾ വിവാദങ്ങൾ ആളിപടർത്താൻ പുതിയൊരു അഭിമുഖം. കേരളാ ശബ്ദത്തിലാണ് മുൻ മന്ത്രി കെ.ബി. ഗണേശ്‌കുമാറുമായി സരിത അടുത്തതാണ് ബിജു രാധാകൃഷ്ണനും സരിതയും തമ്മിലെ ബന്ധം തകരാൻ കാരണമെന്ന വാദവുമായി ടീം സോളാറിന്റെ മുൻ മാനേജർ പി. രാജശേഖരൻ നായർ രംഗത്തത്തെി. അതിലുപരി ഏറെ ചർച്ചയായ വാട്‌സ് ആപ്പ് ദൃശ്യത്തെ കുറിച്ചും പരമാർശമുണ്ട്. ആലപ്പുഴയിലെ കോൺഗ്രസുകാരാണ് ഈ ദൃശ്യം പ്രചരിപ്പിച്ചതെന്ന സരിത സോളാർ കമ്മീഷനിൽ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമാണ് രാജശേഖരൻനായരുടെ വെളിപ്പുടുത്തലുകൾ. കേരള ശബ്ദത്തിലാണ് ഈ വിവാദ അഭിമുഖമുള്ളത്.

സരിതയുടെ അശ്‌ളീല ദൃശ്യം പകർത്തിയത് ഒരു മുൻ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ സൂക്ഷിച്ചിരുന്ന ദൃശ്യം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചത് മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്നും സൂചനയുണ്ടായിരുന്നു. ഇതിന്റെ വിവരങ്ങൾ സോളാർ കമീഷനിലെ ക്രോസ് വിസ്താരത്തിൽ ബിജു രാധാകൃഷ്ണൻ വ്യക്തമാക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രോസ് വിസ്താരത്തിൽനിന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കണമെന്ന് സരിത കമീഷനോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് രാജശേഖരൻ നായരുടെ അഭിമുഖം പുറത്തുവരുന്നത്.

വാട്‌സ് ആപ്പ് ദൃശ്യങ്ങളെ കുറിച്ച് രാജശേഖരൻ നായർ പറയുന്നത് ഇങ്ങനെ-അടുത്തിടപഴകുന്ന ഉന്നതരിൽ ചിലരുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. ഇക്കാര്യം സരിത എന്നോട് പറഞ്ഞിട്ടുണ്ട്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ച സരിതയുടെ വീഡിയോ പകർത്തിയത് ഒരു മുന്മന്ത്രിയാണ്. എപ്പോഴും സരിതയെ കണ്ടുകൊണ്ടിരിക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം അത് ചെയ്തത്. ഇതിന്റെ കോപ്പി അദ്ദേഹം ലാപ്പ്‌ടോപ്പിൽ സൂക്ഷിച്ചിരുന്നു. ഇതുകണ്ട അദ്ദേഹത്തിന്റെ ഭാര്യയാണ് ഇത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. ഇക്കാര്യങ്ങൾ എനിക്ക് വ്യക്തമായി അറിയാവുന്നതാണ്.

വീഡിയോ ചോർത്തിയത് എഡിജിപി കെ പത്മകുമാറാണെന്നാണ് സരിത പറയുന്നതെന്ന ചോദ്യത്തിനും മറുപടി നൽകുന്നു. സരിത അങ്ങനെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. അവർ നിലനിൽപ്പിനായി എന്ത് കള്ളവും പറയും. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളും അങ്ങനെ തന്നെയെന്നാണ് മറുപടി. ഇവിടെ ഗണേശിന്റെ പേര് പ്രത്യക്ഷത്തിൽ രാജശേഖരൻ നായർ പറയുന്നില്ല. എന്നാൽ മുൻ മന്ത്രിയായതു കൊണ്ട് ഗണേശിലേക്കാണ് സംശയമെത്തുന്നത്. ഗണേശിന്റെ മുൻ ഭാര്യ യാമിനി തങ്കച്ചിയെയാണ് ദൃശ്യം ചോർത്തിയതിൽ രാജശേഖരൻ നായർ പ്രതിസ്ഥാനത്ത് നിർത്തുന്നതെന്നാണ് വിലയിരുത്തലുകൾ. അതുകൊണ്ടാണ് രാജശേഖരൻ പിള്ളയുടെ അഭിമുഖം ശ്രദ്ധേയമാകുന്നത്. ഈ അഭിമുഖത്തിൽ ഗണേശിനെ പേരെടുത്ത് പറഞ്ഞ് രാജശേഖരൻ നായർ കുറ്റപ്പെടുത്തുമുണ്ട്.

ടീം സോളാർ പൊളിഞ്ഞത് എങ്ങനെയാണെന്നും വിശദീകരിക്കുന്നു-വിവിധ കോണുകളിൽ നിന്നും പണം ഒഴുകിയെത്തിയതോടെ സ്ഥാപനത്തിന് കൂടുതൽ ബ്രാഞ്ചുകൾ തുറന്നു. കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലെല്ലാം ബ്രാഞ്ചുകൾ തുറക്കപ്പെട്ടു. മിക്ക ജില്ലകളിലും അവിടത്തെ മന്ത്രിമാരാണ് ഉദ്ഘാടനം ചെയ്യാനത്തെിയത്. എന്നാൽ എറണാകുളം തൃപ്പൂണിത്തുറയിൽ ബ്രാഞ്ച് തുറന്നപ്പോൾ അന്ന് മന്ത്രിയായിരുന്ന കെബി ഗണേശ്‌കുമാർ ഉദ്ഘാടകനായി. അവിടെ വച്ചാണ് സരിതയും ഗണേശും പരിചയപ്പെടുന്നത്. ആ അടുപ്പം പല തലങ്ങളിലേക്ക് പോയി. രാത്രികാലങ്ങളിൽ ഫോൺവിളികൾ തുടർന്നു. ഇക്കാര്യം ബിജു അറിയുന്നുണ്ടായിരുന്നില്ല. സരിത ഉപയോഗിച്ചിരുന്നത് കോർപ്പറേറ്റ് പോസ്റ്റ്‌പെയ്ഡ് കണക്ഷനായിരുന്നു. ബിൽ ക്രമാതീതമായി ഉയർന്നപ്പോൾ ബിജുവിന് സംശയമായി. കോൾ ഡീറ്റൈൽസ് പരിശോധിച്ചപ്പോൾ ഗണേശ്‌കുമാറുമായി രാത്രികാലങ്ങളിൽ സരിത ഫോൺ സംഭാഷണം നടത്തിയെന്ന് ബോധ്യമായി. ഇതോടെ അവർ തമ്മിൽ തെറ്റി. സരിത സരിതയുടെ വഴിക്ക് തട്ടിപ്പുമായി മുന്നോട്ട് പോയി.

സരിത പിണങ്ങിയ അവസരത്തിലാണ് ബിജു രാധാകൃഷ്ണൻ നടി ശാലുമേനോനുമായി കൂടുതൽ അടുക്കുന്നത്. നേരത്തേ അവർ തമ്മിൽ പരിചയമുണ്ടായിരുന്നു. സരിത പിണങ്ങിയപ്പോൾ അവരുടെ ബന്ധം കൂടുതൽ ദൃഢമായി. ബിജുരാധാകൃഷ്ണൻ കോടീശ്വരനാണെന്നാണ് ശാലു ധരിച്ചത്. നാട്ടുകാരെ കബളിപ്പിച്ച കാശുമാത്രമാണ് ബിജുവിന്റെ പക്കലുണ്ടായിരുന്നത്. ആ പണം കൊണ്ടാണ് അയാൾ ശാലുവിന് വീടുവച്ച് നൽകിയത്. ഒരുകോടിയുടെ വീട് ശാലുവിന് സമ്മാനമായി നൽകിയെന്നാണ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നത്. എന്നാൽ വീടുപണിയാൻ ബിജു മൂന്നുകോടിക്ക് മുകളിൽ ചെലവിട്ടു. ഇതെല്ലാം നാട്ടുകാരുടെ പണമാണെന്ന് ഓർക്കണം. ഇതിനിടെ ബിജുവും ശാലുവും തിരുവനന്തപുരത്തെത്തി ചിലരെ കബളിപ്പിച്ചു. രണ്ടുകോടിയോളം ഇവിടെ നിന്നും തട്ടിച്ചെന്നും പറയുന്നു.

അബ്ദുള്ളകുട്ടി എംഎൽഎക്കെതിരായ പരാതി ബ്ലാക്ക്‌മെയിലിങ്ങായിരുന്നുവെന്നാണ് അഭിമുഖത്തിൽ പറയുന്നത്. വിശദീകരണം ഇങ്ങനെ-അതുമായി ബന്ധപ്പെട്ട് സരിത പറയുന്നത് പച്ചക്കള്ളമാണ്. തന്നെ അബ്ദുള്ളകുട്ടി ബലാൽസംഗം ചെയ്‌തെന്നാണ് സരിതയുടെ ആദ്യ പരാതി. ഇതുകള്ളമാണെന്ന് ഞാൻ സോളാർ കമ്മീഷന് ആദ്യമേ മൊഴി നൽകി. ഇപ്പോൾ സരിത തന്നെ അത് സമ്മതിക്കുന്നു. തമ്പാനൂർ രവി പറഞ്ഞിട്ടാണ് താൻ അങ്ങനെ ചെയ്തതെന്നും സരിത പറയുന്നു. ഇതും പച്ചക്കള്ളമാണ്. ഇതിനു പിന്നിൽ മറ്റൊരു കഥയുണ്ട്. ഇത് സരിത തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. സരിതയോടൊപ്പം ജയിലിൽ ഒരു സ്ത്രീ കഴിഞ്ഞിരുന്നു.

അവരുടെ മകളെ അബ്ദുള്ളകുട്ടി ബലാൽസംഗം ചെയ്തിട്ടുണ്ടെന്ന്. ഇക്കാര്യം അവർ സരിതയോട് പറഞ്ഞുവത്രേ. പറ്റുമെങ്കിൽ ഇതിനു പകരം ചോദിക്കണമെന്നും അവർ സരിതയോട് ആവശ്യപ്പെട്ടു. ജയിലിൽ സരിതയുടെ തുണിയും മറ്റും കഴുകുന്നതും ഈ സ്ത്രീയാണ്. അവരോട് സരിതയ്ക്ക് നല്ല അടുപ്പമായിരുന്നു. അവരോടുള്ള നന്ദിസൂചകമായാണ് അബ്ദുള്ളകുട്ടിക്കെതിരെ പരാതി നൽകിയതെന്ന് സരിത തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എല്ലാം വിഴുങ്ങി തമ്പാനൂർ രവിയുടെ പേര് പറയുകയാണ്. ഇതെന്തിനാണെന്ന് ആലോചിച്ചാൽ ബോധ്യമാകും. ഇനി അഥവാ തമ്പാനൂർ രവി അങ്ങനെ ആവശ്യപ്പെട്ടു എന്നുതന്നെയിരിക്കട്ടെ അറിയാത്ത കാര്യം ആരോപണമായി ഉന്നയിക്കാമോ. ഇതിൽ നിന്നു തന്നെ തട്ടിപ്പ് വ്യക്തമാണല്ലോ-എന്നാണ് മറുപടി