- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുകൈകളും തോളിന് താഴെ വച്ച് വെട്ടിനുറുക്കി; മുഖം വികൃതമാക്കി റോഡിന്റെ വശത്ത് തള്ളി; രണ്ട് കൊല്ലമായിട്ടും സരോജനിയുടെ കൊലയാളികൾ പൊലീസ് വലയ്ക്ക് പുറത്ത്; പന്തളത്തെ വീട്ടമ്മയുടെ കൊലയിൽ സർവ്വത്ര ദുരൂഹത
പത്തനംതിട്ട: രണ്ടു കൊല്ലം മുമ്പ് നാടുനടുക്കിയ ഒരു കൊലപാതകത്തിന് ഇനിയും തുമ്പ് കണ്ടെത്താൻ കഴിയാതെ പൊലീസ്. വീട്ടമ്മയുടെ ഇരുകൈകളും മുറിച്ചു നീക്കി മൃഗീയമായി കൊലപ്പെടുത്തി തിരക്കേറിയ റോഡിന്റെ വശത്ത് തള്ളിയ സംഭവത്തിലെ പ്രതികളാണ് പൊലീസിനെ വലയ്ക്കുന്നത്. ലോക്കൽ പൊലീസിന്റെ പല സംഘങ്ങളും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് ഒരു നിഗമനത്തിൽപ്പോലും എത്താൻ കഴിയാതിരുന്ന കേസ്, പുതിയ സംഘം രൂപീകരിച്ച് വീണ്ടും അന്വേഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ. 2014 ഓഗസ്റ്റിൽ അഷ്ടമിരോഹിണി നാളിൽ പന്തളം-ആറന്മുള റോഡരികിൽ കോഴഞ്ചേരിക്ക് സമീപം നെല്ലിക്കാല ലക്ഷം വീട് കോളനിയിൽ സരോജിനി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുകൈകളും തോളിന് താഴെ വച്ച് വെട്ടിനുറുക്കിയ നിലയിലായിരുന്നു. തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കിയിരുന്നു മൃതദേഹം. ബന്ധുക്കളും പഞ്ചായത്ത് അംഗം ഉൾപ്പെടെ ഉള്ളവരും ചേർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അടൂർ ഡിവൈ.എസ്‌പിയായിരുന്ന എ. നസിം, പന്തളം സി.ഐ ആയിരുന്ന റെജി ജേക്കബ് എന്നിവർ കേസ് അന്വേഷ
പത്തനംതിട്ട: രണ്ടു കൊല്ലം മുമ്പ് നാടുനടുക്കിയ ഒരു കൊലപാതകത്തിന് ഇനിയും തുമ്പ് കണ്ടെത്താൻ കഴിയാതെ പൊലീസ്. വീട്ടമ്മയുടെ ഇരുകൈകളും മുറിച്ചു നീക്കി മൃഗീയമായി കൊലപ്പെടുത്തി തിരക്കേറിയ റോഡിന്റെ വശത്ത് തള്ളിയ സംഭവത്തിലെ പ്രതികളാണ് പൊലീസിനെ വലയ്ക്കുന്നത്. ലോക്കൽ പൊലീസിന്റെ പല സംഘങ്ങളും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് ഒരു നിഗമനത്തിൽപ്പോലും എത്താൻ കഴിയാതിരുന്ന കേസ്, പുതിയ സംഘം രൂപീകരിച്ച് വീണ്ടും അന്വേഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ.
2014 ഓഗസ്റ്റിൽ അഷ്ടമിരോഹിണി നാളിൽ പന്തളം-ആറന്മുള റോഡരികിൽ കോഴഞ്ചേരിക്ക് സമീപം നെല്ലിക്കാല ലക്ഷം വീട് കോളനിയിൽ സരോജിനി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുകൈകളും തോളിന് താഴെ വച്ച് വെട്ടിനുറുക്കിയ നിലയിലായിരുന്നു. തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കിയിരുന്നു മൃതദേഹം. ബന്ധുക്കളും പഞ്ചായത്ത് അംഗം ഉൾപ്പെടെ ഉള്ളവരും ചേർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അടൂർ ഡിവൈ.എസ്‌പിയായിരുന്ന എ. നസിം, പന്തളം സി.ഐ ആയിരുന്ന റെജി ജേക്കബ് എന്നിവർ കേസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല.
പുതുതായി ചുമതലയേറ്റ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകൾ പരിശോധിച്ചപ്പോഴാണ് സരോജിനി വധം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അടൂർ ഡിവൈ.എസ്‌പി എസ്. റഫീഖിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിച്ച് കേസ് ഫയൽ കൈമാറി. ഡിവൈ.എസ്‌പിക്ക് പുറമേ പന്തളം സിഐ ആർ. സുരേഷ്, എസ്.ഐ ടി. സൂഫി, ഡിവൈ.എസ്‌പി ഓഫീസിലെ എസ്.ഐമാരായ അനിയൻ ഫിലിപ്പ്, വേണു, എസ്‌പിയുടെ ഷാഡോ സംഘാംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മുൻപ് കേസ് അന്വേഷിച്ച സംഘം പ്രതികളെന്ന് സംശയിക്കുന്നവരെ വേണ്ട രീതിയിൽ ചോദ്യം ചെയ്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ദളിത് വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ട സരോജിനി. സമീപവാസികൾ അടക്കമുള്ളവർ ഇവരുടെ ഭർത്താവിനെ സംശയനിഴലിൽ നിർത്തിയിരുന്നു. എന്നിട്ടും പൊലീസ് ആ വഴിക്ക് നീങ്ങിയില്ല. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയ്ക്ക് സരോജിനിയുടെ കൊലപാതകത്തിൽ പങ്കുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
മുൻപ് തിരുവനന്തപുരത്ത് പ്രഭാതസവാരിക്കാരെ ആക്രമിച്ചു കൊലപ്പെടുത്തിയ ഈ സംഘടനയിൽപ്പെട്ടവരുടെ അതേ ആക്രമണ രീതിയാണ് സരോജിനിയുടെ മൃതദേഹത്തിലും കാണപ്പെട്ടത് എന്നതാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. സരോജിനിയുടെ ഭർത്താവിന് ഈ സംഘടനയുമായി അടുത്ത് ബന്ധമുണ്ടെന്ന് കണ്ടെത്തിയെങ്കിലും വേണ്ട രീതിയിലുള്ള ചോദ്യം ചെയ്യൽ ഉണ്ടായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ തെളിവുകൾ ഇല്ലാതെ പോയെന്നായിരുന്നു ആദ്യ അന്വേഷണസംഘം പറഞ്ഞത്. പന്തളം പൊലീസ് അന്വേഷിച്ച് മടുത്തപ്പോൾ ആറന്മുള പൊലീസും സംഘത്തിൽ ചേർന്നു. പ്രത്യേക അന്വേഷണസംഘം നെല്ലിക്കാല കോളനിയിൽ പലരേയും ചോദ്യം ചെയ്യുകയും ഉപദ്രവിക്കുകയുമുണ്ടായി. പക്ഷേ, പ്രതിയെ മാത്രം കിട്ടിയില്ല.
മരിക്കുന്നതിന് തലേന്ന് വീട്ടുജോലി കഴിഞ്ഞ് മടങ്ങിയ സരോജിനിയെ പലരും കണ്ടിരുന്നു. മാറിവന്ന അന്വേഷണ സംഘത്തലവന്മാർ നെല്ലിക്കാല കോളനിയിലെത്തി അയൽക്കാരെ ചോദ്യം ചെയ്യുന്നത് ശീലമാക്കിയിരുന്നു. പ്രതികളും സഹായികളും സന്ധ്യാസമയത്ത് കോളനിയിൽ കറങ്ങി നടക്കുന്നുവെന്ന വാർത്ത പരന്നതോടെ പൊലീസിനെ ഭയന്ന് സന്ധ്യ കഴിഞ്ഞ് ആരും പുറത്തിറങ്ങാതായി. ഒരു വർഷം പൊലീസ് നിരന്തരം ചുറ്റിത്തിരിഞ്ഞെങ്കിലും പ്രതികളെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല.
സരോജനിയുടെ ഭർത്താവ്, മക്കൾ, ബന്ധുക്കൾ എന്നിവരെ നിരവധി തവണ ചോദ്യം ചെയ്തു. സരോജനിക്ക് പ്രത്യേകിച്ച് ആരോടും വഴക്കോ വിരോധമോ ഉണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് ഇവരെ ക്രൂരമായി കൊന്നത് എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. സമ്പാദ്യവും സ്വർണാഭരണവുമൊന്നും സ്വന്തമായി ഇല്ലാതിരുന്ന സരോജനിയെ കൊലപ്പെടുത്തിയതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമാണെന്നും കരുതുന്നു.
കൊലപാതകത്തിന്റെ രണ്ടാം വർഷത്തിലേക്ക് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ പുതിയ അന്വേഷണസംഘത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അന്വേഷണ സംഘത്തെ നയിക്കുന്ന ഡിവൈ.എസ്‌പി കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ചു.