- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ച്ചയും നഷ്ടമായില്ല, തലച്ചോർ തകർന്നതുമില്ല; അപകടത്തിനിടയിലെ ദേവീകടാക്ഷത്തെ കുറിച്ച് ശശി തരൂർ
തിരുവനന്തപുരം: തലനാരിഴയ്ക്ക് ജീവിതം തിരിച്ചു കിട്ടിയ അനുഭവം വിശദീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. തിരുവനന്തപുരം ഗാന്ധാരിയമ്മൻ ക്ഷേത്രത്തിൽ തുലാഭാരം നടക്കുന്നതിനിടെ ത്രാസിന്റെ മുകൾത്തട്ടിലെ ഇരുമ്പ് ദണ്ഡ് ഒടിഞ്ഞുവീണ് തരൂരിനുണ്ടായ അപകടത്തിലെ ദേവീ കടാക്ഷത്തെ കുറിച്ചായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വിശദീകരിച്ചത്. വല്ലാത്തൊരു അപകടമായിരുന്നു അതെന്നാണ് തരൂർ അപകടത്തെക്കുറിച്ച് പറഞ്ഞത്.
അത് വല്ലാത്തൊരു അപകടമായിരുന്നു. 0.5 മില്ലി മീറ്റേഴ്സ് ഒരു വശത്തേക്ക് മാറിയിരുന്നെങ്കിൽ എനിക്ക് കാഴ്ച നഷ്ടപ്പെടുമായിരുന്നു. 0.5 മില്ലി മീറ്റേഴ്സ് മറ്റെ ഭാഗത്തേക്ക് മാറിയിരുന്നെങ്കിൽ എന്റെ തലച്ചോർ തകരുമായിരുന്നു. അതുകൊണ്ടാണ് അതിലൊരു ദേവീ കടാക്ഷമുണ്ടായിരുന്നുവെന്ന് പറയേണ്ടി വരുന്നത്. അപകടമുണ്ടായപ്പോൾ ആർഎസ്എസ്സുകാർ അത് ദേവി കോപമാണെന്നൊക്കെ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിന് പക്ഷേ, അധികം ആയുസ്സുണ്ടായില്ല. കാരണം ചിലരുടെ വിശ്വാസം ( എന്റെയല്ല ) ദേവിക്ക് നൽകാവുന്ന ഏറ്റവും വലിയ തർപ്പണം രക്തമാണെന്നാണ്. അതുകൊണ്ടുതന്നെ ദേവികോപം എന്ന പ്രചാരണത്തിന്റെ മുന പെട്ടെന്നൊടിഞ്ഞു- തരൂർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ