- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒപ്പം താമസിച്ചിരുന്നയാളെ ഭർത്താവ് ഉപേക്ഷിച്ച വീട്ടമ്മ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്; കൊല്ലപ്പെട്ടതുകൊട്ടാരക്കര നെടുവത്തൂർ സ്വദേശി ശശിധരൻ പിള്ള
കൂടൽ: ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ കമ്പി വടി കൊണ്ട തലയ്ക്കടിച്ചു കൊന്നു. കൊട്ടാരക്കര നെടുവത്തൂർ സ്വദേശി ശശിധരൻ പിള്ള(50)യാണ് മരിച്ചത്. കൂടൽ നെല്ലിമുരുപ്പ് കോളനിയിൽ നെല്ലിമുരുപ്പ് വീട്ടിൽ രജനി (44)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവ് ഉപേക്ഷിച്ച രജനി മകനുമൊപ്പമാണ് കോളനിയിൽ താമസിച്ചിരുന്നത്. ആറു മാസത്തോളം മുൻപാണ് ശശിധരൻ പിള്ള ഇവർക്കൊപ്പം താമസം തുടങ്ങിയത്. നാടും വീടും ഉപേക്ഷിച്ച് വന്നയാളാണ് പിള്ള. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ശശിധരൻ പിള്ളയുടെ തലയ്ക്ക് രജനി കമ്പിവടി കൊണ്ട് അടിച്ചത്. ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാത്രി ഒമ്പതു മണിയോടെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തുമെന്ന് കൂടൽ ഇൻസ്പെക്ടർ ജി. പുഷ്പകുമാർ അറിയിച്ചു.