ചെന്നൈ: രോഗബാധിതനായ ഭർത്താവിനെ കാണാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല 15 ദിവസത്തെ പരോളിന് അപേക്ഷ നൽകി.കരൾരോഗബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന എം.നടരാജന് കരൾമാറ്റ ശസ്ത്രക്രിയ നടത്താനിരിക്കയാണ്.ടി.ടി.വി.ദിനകരനാണ് ശശികല പരോളിന് അപേക്ഷിച്ച വിവരം ചെന്നൈയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചത്.

ശശികലയ്ക്ക് പരോൾ കിട്ടുമെന്ന് ദിനകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.15 ദവസമാണ് പരോൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും, ജയിൽ വകുപ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയെ ശിക്ഷിച്ചത് നാല് വർഷത്തേക്കാണ്.66.6 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ശശികലയുടെ പേരിലുള്ള കേസ്‌.