- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ കഴിയുന്ന ചിന്നമ്മയ്ക്ക് സ്വന്തമായി അടുക്കളയും കൂട്ടിന് തോഴിമാരും; പ്രത്യേക സൗകര്യങ്ങൾക്ക് കോഴയായി നൽകിയത് രണ്ട് കോടി രൂപ; ആരോപണമുന്നയിരിക്കുന്നത് കർണ്ണാടകയിലെ മുതിർന്ന ഐപിഎസ് ഓഫീസർ
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ ലഭിക്കുന്നത് വിഐപി പരിചരണം. കർണാടകയിലെ മുതിർന്ന ഐപിഎസ് ഓഫീസറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക അടുക്കളയും സഹായകളായി രണ്ട് തടവുപുള്ളികളെയും ജയിലിൽ സൗകര്യം ചെയ്തു നൽകുന്നുണ്ടെന്നാണ് ഐജി രൂപ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കാൻ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതർക്ക് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിൽ ഡിജിപി എച്ച് എസ് എൻ റാവുവിന് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. മുദ്രപത്ര അഴിമതിയിൽ ശിക്ഷിക്കപ്പെട്ട അബ്ദുൾ കരീമിനും ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. 25 ജയിൽപുള്ളികളെ പരിശോധനയക്ക് വിധേയമാക്കിേേയപ്പാൾ 18 പേർ ലഹരി മരുന്ന് ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് ജയിൽ ഡിജി
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ ലഭിക്കുന്നത് വിഐപി പരിചരണം. കർണാടകയിലെ മുതിർന്ന ഐപിഎസ് ഓഫീസറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തമായി ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക അടുക്കളയും സഹായകളായി രണ്ട് തടവുപുള്ളികളെയും ജയിലിൽ സൗകര്യം ചെയ്തു നൽകുന്നുണ്ടെന്നാണ് ഐജി രൂപ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കാൻ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതർക്ക് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയിൽ ഡിജിപി എച്ച് എസ് എൻ റാവുവിന് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. മുദ്രപത്ര അഴിമതിയിൽ ശിക്ഷിക്കപ്പെട്ട അബ്ദുൾ കരീമിനും ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. 25 ജയിൽപുള്ളികളെ പരിശോധനയക്ക് വിധേയമാക്കിേേയപ്പാൾ 18 പേർ ലഹരി മരുന്ന് ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് ജയിൽ ഡിജിപി പറയുന്നത്.



